Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

വിവാഹത്തിന് മുമ്പ് തന്റെ വീട് ഒരു ക്ലബ്ബായിരുന്നു... അത് ഇല്ലാതായി: ഇപ്പോൾ ഭാര്യ മദ്യപിക്കും, ഞാൻ നോക്കി ഇരിക്കും - ധ്യാൻ ശ്രീനിവാസൻ

07 DECEMBER 2022 11:05 AM IST
മലയാളി വാര്‍ത്ത

വിവാഹ ദിവസത്തെ സംഭവങ്ങളെക്കുറിച്ച് വാചാലനായി ധ്യാൻ ശ്രീനിവാസൻ. വിവാഹത്തിന് മുമ്പ് തന്റെ വീട് ഒരു ക്ലബ്ബായിരുന്നുവെന്നും വിവാഹശേഷം ആ ക്ലബ്ബ് ഇല്ലാതായിയെന്നും തന്റെ ദുശ്ശീലങ്ങൾ വിവാഹ ശേഷം നിർത്തിയെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ധ്യാൻ പറയുന്നു. ഇതുവരെ സംഭവിക്കാത്ത കഥയൊന്നും ഞാൻ പറഞ്ഞിട്ടില്ല. നുണ കഥകൾ പറയാറില്ല. ചെറിയ മാറ്റങ്ങൾ വരുത്താറുണ്ട്. കല്യാണം കഴിഞ്ഞ ശേഷം നിരവധി ശീലങ്ങൾ നിർത്തേണ്ടി വന്നിരുന്നു. എന്റെ വീട് എനിക്ക് ഒരു ക്ലബ്ബ് പോലെയായിരുന്നു ഞാൻ കൊണ്ടുനടന്നിരുന്നത്. ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് എന്നൊക്കെ പറയുംമ്പോലെ. പിന്നീട് അതൊരു വീടായി... റൂമായി മാറി.

കാരണം എന്റെ ബാത്ത് റൂമിൽ വെച്ചായിരുന്നു എന്റെ മദ്യപാനവും ചീട്ടുകളിയുമെല്ലാം. കൂട്ടുകാരും വരുമായിരുന്നു. വിവാഹത്തോടെ ക്ലബ്ബ് പൂട്ടി. ചീട്ടുകളിയായിരുന്നു മെയിൻ. ഇപ്പോൾ ഭാര്യയ്ക്കൊപ്പമാണ് കളി. മദ്യപാനം വരെ നിർത്തി. കല്യാണത്തിന് ശേഷം ഭാര്യ മദ്യപിക്കും ഞാൻ നോക്കി ഇരിക്കും. കുറെ ശീലങ്ങൾ നിർത്തി. ബാത്ത് റൂം പഴയപോലെ ബാത്ത് റൂമായി നിലനിർത്തി. സ്വർ​ഗമായിരുന്നു ആ ബാത്ത് റൂം. എന്റെ കല്യാണം കണ്ണൂരിൽ വെച്ചായിരുന്നു. കല്യാണത്തിന് ശേഷം ആറ്, ഏഴ് വർഷമായി മദ്യപാനം ഇല്ല. കല്യാണത്തിന് തലേദിവസം ഞാൻ റൂമിലിരുന്ന് ചീട്ടുകളിക്കുകയാണ്. രണ്ടെണ്ണം അടിച്ചിട്ടുമുണ്ടായിരുന്നു. ഞാൻ കൊച്ചയിലിരിക്കുന്നതേയുള്ളു.

 

മാത്രമല്ല വീട്ടുകാരോ ബന്ധുക്കളോ ഒന്നും നീ കല്യാണത്തിന് വരുന്നില്ലേയെന്ന് പോലും ചോദിക്കുന്നില്ല. ഏഴ് മണിക്കൂറോളം യാത്ര ചെയ്ത് വേണം കണ്ണൂരെത്താൻ. രാത്രിയായി... രാവിലെ പോയാൽ കൃത്യസമയത്ത് എത്തുകയുമില്ല. ഞാൻ വീട്ടിൽ നിന്നും ഇറങ്ങാതെ കൂട്ടുകാർക്കൊപ്പം തകർത്ത് ചീട്ട് കളിക്കുകയാണ്. അവസാനം കളിയിൽ ഞാൻ തോറ്റു. അപ്പോഴാണ് ഞാൻ എന്നാൽ കല്യാണത്തിന് പോയേക്കാമെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയത്. ഏപ്രിൽ മാസത്തിലായിരുന്നു കല്യാണം. പോകുന്ന വഴിക്ക് മഴയും പെയ്തു. എന്റെ വിവാഹത്തിന് മൊത്തം തടസങ്ങളായിരുന്നു.

പ്രകൃതിക്ക് പോലും ഞാൻ വിവാഹം കഴിക്കുന്നത് ഇഷ്ടമല്ല എന്നാണ് എനിക്ക് തോന്നിയത്. ലാസ്റ്റ് മിനിറ്റ് എങ്ങനെയെങ്കിലും ഞാൻ കല്യാണ മണ്ഡപത്തിൽ എത്തുമെന്ന് അറിയാവുന്നത് കൊണ്ടാണെന്ന് തോന്നുന്നു അമ്മയോ അച്ഛനോ ആരും പുറപ്പെട്ടോന്ന് പോലും ചോദിച്ച് വിളിച്ചില്ല. എന്റെ കല്യാണ തലേന്ന് സ്റ്റേജ് വരെ മഴയും കാറ്റും കൊണ്ട് പൊളിഞ്ഞ് വീണുവെന്ന് ധ്യാൻ പറയുന്നു.

കുമ്പാരീസ്, സത്യം മാത്രമെ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രില്ലര്‍ ചിത്രം വീകം ഡിസംബര്‍ 9നാണ് തീയേറ്ററുകളിൽ എത്തുന്നത്. തീര്‍ത്തുമൊരു പോലീസ് സ്റ്റോറി പറയുന്ന വീകം അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഷീലു എബ്രഹാം, എബ്രഹാം മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

 

ചിത്രത്തിൽ ഡോക്ടറായിട്ടാണ് ധ്യാൻ ശ്രീനിവാസൻ അഭിനയിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു സിനിമയിൽ ഡോക്ടർ വേഷം ധ്യാൻ ശ്രീനിവാസൻ ചെയ്യുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ടീസറിനും പോസ്റ്ററിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഒരു മോതിരവുമായി ബന്ധപ്പെട്ടാണ് സിനിമയുടെ കഥ സഞ്ചരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (8 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (42 minutes ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (50 minutes ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (53 minutes ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (1 hour ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (2 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (2 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (3 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (3 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (3 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (4 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (4 hours ago)

Malayali Vartha Recommends