Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

മലക്കോട്ടൈ വാലിബൻ മോഹൻലാലിന്റെ മെഗാ കം ബാക്ക്; ലിജോ ജോസ് പെല്ലിശേരിയുടെയും മോഹൻലാലിന്റെയും ബിഗ് ബജറ്റ് ആക്ഷൻ എന്റർടെയിനറിന് രാജസ്ഥാനിലെ ജയ്സാൽമിറിൽ തുടക്കം; ഈ വർഷം തന്നെ ചിത്രം തിയറ്ററുകളിലെത്തും

19 JANUARY 2023 04:49 PM IST
മലയാളി വാര്‍ത്ത

ലിജോ ജോസ് പെല്ലിശേരിയുടെയും മോഹൻലാലിന്റെയും ബിഗ് ബജറ്റ് ആക്ഷൻ എന്റർടെയിനർ മലക്കോട്ടൈ വാലിബന് രാജസ്ഥാനിലെ ജയ്സാൽമിറിൽ തുടക്കം. ലിജോ ജോസ് പെല്ലിശേരിയുടെ കഥയ്ക്ക് പി എസ് റഫീക്ക് തിരക്കഥയെഴുതുന്ന ചിത്രം മലയാളത്തിലെയും ഇതരഭാഷയിലെയും മുൻനിര താരങ്ങൾ ഒന്നിക്കുന്നു. ഈ വർഷം തന്നെ ചിത്രം തിയറ്ററുകളിലെത്തും.

ഇന്നലെയും ഇന്നുമായി സിനിമയുടെ ടൈറ്റിൽ കാർഡിൻ്റെ വ്യത്യസ്ത ഭാഗങ്ങൾ ലിജോയും മോഹൻലാലും തങ്ങളുടെ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിരുന്നു. സിനിമയുടെ പേര് അല്ലാത്ത ബാക്കി ഭാഗങ്ങൾ വ്യത്യസ്ത സമയങ്ങളിലാണ് പുറത്ത് വിട്ടത്. ഇന്ന് അവ കൂട്ടിച്ചേർത്തുള്ള വീഡിയോയാണ് വന്നിട്ടുള്ളത്.

സിനിമയുടെ പേര് പ്രൊഡക്ഷൻ കമ്പനിയുടെ പേര് ലോഗോ എന്നിവ തുന്നി ചേർത്ത്, അച്ചുകൾ നിരത്തി ഉണ്ടാക്കുന്ന ഒരു പഴയകാലത്തേക്കുള്ള തിരിച്ചു പോക്കാണ് വീഡിയോ. മോഹൻലാലിനെ അഭിനേതാവ് എന്ന നിലക്കും താരമെന്ന നിലക്കും കാണാൻ ആഗ്രഹിക്കുന്ന കഥാപാത്രമായി അവതരിപ്പിക്കുന്നുവെന്നാണ് ലിജോ അഭിമുഖങ്ങളിൽ സിനിമയെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. മധു നീലകണ്ഠനാണ് ക്യാമറ

ലിജോയുടെ തന്നെയാണ് കഥ. മോഹൻലാലിനൊപ്പം വൻ താരനിര ചിത്രത്തിലുണ്ടെന്നാണ് സൂചനകൾ. എല്ലാ അര്‍ത്ഥത്തിലും, മോഹന്‍ലാല്‍ ആരാധകരെയും മലയാളി പ്രേക്ഷകനെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന സിനിമ തന്നെയായിരിക്കും ഇതെന്നാണ് തന്റെ വിശ്വാസം എന്നാണ് തിരക്കഥാകൃത്ത് പി.എസ് മലക്കോട്ടൈ വാലിബനെക്കുറിച്ച് പറഞ്ഞത്. മലയാള സിനിമയെ സംബന്ധിച്ച് മാത്രമല്ല, ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും കരിയറിലെ ഒരു ടേണിംഗ് പോയിന്റായിരിക്കും ഈ സിനിമയെന്നും റഫീക്ക് പറയുന്നു .

ചിത്രത്തിൻറെ അനൗൺസ്മെൻറ് സോഷ്യൽ മീഡിയയും ആരാധകരും ആഘോഷിക്കുകയാണ്. ചിത്രത്തിൻറെ പേര് എന്താണ്, സിനിമയുടെ സ്വഭാവം എന്താണ്, മോഹൻലാലിന്റെ കഥാപാത്രം ഏതാണ്, തുടങ്ങിയ ഒട്ടനേകം ചോദ്യങ്ങളാണ് ഉയർന്നു വന്നു കൊണ്ടിരിക്കുന്നത്.

സിനിമയുടെ ടൈറ്റിൽ 'മലക്കോട്ടൈ വാലിബൻ' എന്നാണ് എന്ന അഭ്യൂഹം സോഷ്യൽ മീഡിയയിൽ മുൻപേ പടർന്നിരുന്നു. അതിനെ ശരിവെക്കുന്നതാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. മോഹൻലാൽ വർഷങ്ങൾക്ക് ശേഷം താടി ഇല്ലാതെ അഭിനയിക്കുന്ന ചിത്രം കൂടിയാകും ഇത് എന്നുള്ള അഭ്യൂഹങ്ങളും നിലനിൽക്കുന്നു.

ലിജോയുടെ ഏറ്റവും പുതിയ സിനിമ 'നൻ പകൽ നേരത്ത് മയക്കത്തിന്', പല വേദികളിലും പ്രശംസകൾ ലഭിച്ചിരുന്നു. ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇതിനോടകം ലിജോ, മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു.

പി എസ്സ് റഫീഖ് തിരക്കഥയെഴുതുന്ന ലിജോ ജോസ് പെല്ലിശ്ശേരി കൂട്ട് കെട്ടിൽ ആമേൻ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രംകൂടിയാണ്. ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് നിര്‍വ്വഹിക്കുന്നു.

ടൈറ്റിൽ അനൗൺസ്മെൻറ് പോലെ വ്യത്യസ്തമാകും പുതിയ സിനിമ എന്ന പ്രതീക്ഷയിലാണ് ആരാധകലോകം. രജനീകാന്ത് ചിത്രം ജയിലർ എന്ന സിനിമയിലെ അതിഥി വേഷം, 'ലൂസിഫറി'ന്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ, ജീത്തു ജോസഫ് ചിത്രം റാം എന്നിവയാണ് 2023ലെ മോഹൻലാലിന്റെ മറ്റ് പ്രധാന പ്രൊജക്ടുകൾ. സ്വന്തം സംവിധാനത്തിലുള്ള ബറോസ് ഈ വർഷം റിലീസിനെത്തുമെന്നും അറിയുന്നു.

ജോൺ മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ് എന്നീ ബാനറുകൾ ചേർന്നാണ് മലൈക്കോട്ടൈ വാലിബൻ നിർമ്മിക്കുന്നത്. ഒറ്റ ഷെഡ്യൂളിൽ 90 ദിവസത്തോളം രാജസ്ഥാനിൽ മാത്രം ചീത്രീകരിക്കുന്ന സിനിമയാകും മലൈക്കോട്ടൈ വാലിബൻ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇന്ത്യന്‍ സിനിമയില്‍ എന്നല്ല, ലോക സിനിമയിലെ തന്നെ നടന്മാരില്‍ പ്രധാനിയാണ് മോഹന്‍ലാല്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ രീതിയില്‍ വളരെ അനായാസമായി തന്നെ 'മലൈക്കോട്ടെെ വാലിബനെ' മോഹന്‍ലാല്‍ സ്‌ക്രീനിലെത്തിക്കുമെന്നതില്‍ സംശയമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (7 minutes ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (24 minutes ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (31 minutes ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (48 minutes ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (57 minutes ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (1 hour ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (1 hour ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (1 hour ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (1 hour ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (2 hours ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (2 hours ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (2 hours ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (2 hours ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (3 hours ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (3 hours ago)

Malayali Vartha Recommends