ബിപിയും ഹൃദയമിടിപ്പും സാധാരണനിലയിൽ, നടൻ മാമുക്കോയയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി, കോഴിക്കോട്ടേ ആശുപത്രിയിലേക്ക് മാറ്റി, 72 മണിക്കൂർ നിരീക്ഷണത്തിൽ

ദേഹാസ്വാസ്ഥ്യത്തെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ മാമുക്കോയയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഇതേ തുടർന്ന് മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.
ആരോഗ്യനില അൽപ്പം ഭേദപ്പെട്ടതോടെയാണ് വണ്ടൂരിൽനിന്നു മെഡിക്കൽ ഐസിയു ആംബുലൻസിൽ പുലർച്ചെ രണ്ടരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ബിപിയും ഹൃദയമിടിപ്പും സാധാരണനിലയിലായി. ആശുപത്രിയിൽ എത്തിയപ്പോൾ ഹൃദയമിടിപ്പ് നിലച്ചിരുന്നു. പത്തു മിനിറ്റോളം സിപിആർ നൽകിയ ശേഷം ഐസിയുവിലേക്ക് മാറ്റി. അതിനു ശേഷം ബിപി ഉയരാനുള്ള മരുന്ന് നൽകി. പിന്നീട് അദ്ദേഹം നേരിയ തോതിൽ ശ്വാസമെടുത്തു തുടങ്ങിയെന്നു ഡോക്ടർ പറഞ്ഞു.
https://www.facebook.com/Malayalivartha