സ്വത്തുതട്ടിയെടുക്കാന്‍ കിടപ്പുരോഗിയായ യുവാവിനെ സഹോദരനായ മൃഗ ഡോക്ടര്‍ കുത്തിക്കൊന്ന കേസ് ....ഡോക്ടര്‍ക്ക് ജീവപര്യന്തം കഠിന തടവും മുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

വര്‍ക്കല മേല്‍വെട്ടൂരില്‍ കുടുംബ സ്വത്തു തട്ടിയെടുക്കാന്‍ സെ റിബ്രല്‍ പാഴ്സി ബാധിച്ച് കിടപ്പുരോഗിയായ യുവാവിനെ സഹോദരനായ കട്ടപ്പന ഗവ: മൃഗ ഡോക്ടര്‍ കുത്തിക്കൊന്ന കേസില്‍ ഡോക്ടര്‍ക്ക് ജീവപര്യന്തം കഠിന തടവും മുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കിടപ്പു രോഗിയായ മേല്‍വെട്ടൂര്‍ സ്വദേശി സന്ദീപിനെ (47) കുത്തിക്കൊന്ന കേസില്‍ പ്രതിയായ സഹോദരന് കട്ടപ്പന ഗവ: വെറ്റിനറി ഡോക്ടര്‍ സന്തോഷിനെ (49) യാണ് ശിക്ഷിച്ചത്.തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പ്രസുന്‍ മോഹനാണ് ശിക്ഷ വിധിച്ചത്.
മാതാവ് ആദ്യ പോലീസ് മൊഴി വിചാരണയില്‍ തിരുത്തി പ്രതിഭാഗം ചേര്‍ന്ന് കുറു മാറിയിട്ടും നിയമം പ്രതിയെ രക്ഷിച്ചില്ല. 4 വര്‍ഷത്തോളമായി ചികിത്സിച്ചു മുടിയുന്നതിനാലും സ്വത്തിന് വേണ്ടിയും മദ്യലഹരിയില്‍ സഹോദരനെ കുത്തിക്കൊന്നുവെന്നാണ് കേസ്. 2022 സെപ്റ്റംബര്‍ 22 വെളുപ്പിന് ഒന്നര മണിയോടെയാണ് സംഭവം. ഏക ദൃക്സാക്ഷി ഔട്ട് ഹൗസിലെ കൂട്ടിരുപ്പു ശിശ്രൂഷകന് സത്യദാസാണ്.
കത്തി കൊണ്ട് നെഞ്ചില്‍ കുത്തിയിറക്കിയ നിലയിലാണ് സന്ദീപിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. സന്തോഷിനെ പോലിസ് വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സ്ഥിരം മദ്യപാനിയായ ഇയാള്‍ സന്ദീപ് താമസിക്കുന്ന ഔട്ട് ഹൗസില്‍ അതിക്രമിച്ചു കടക്കുകയും സന്ദീപിന്റെ തൊണ്ടയിലൂടെ ആഹാരം നല്‍കുന്നതിനായി ഉള്ള പൈപ്പ് ഇട്ടിരുന്നത് വലിച്ചെടുക്കാന്‍ ശ്രമിക്കുകയും അക്രമസക്തനാവുകയും ചെയ്തു. ഇത് കണ്ട് ഭയന്ന, സന്ദീപിനെ ശുശ്രൂഷിക്കുന്ന സത്യദാസ് ആണ് വിവരം പോലീസില്‍ അറിയിച്ചത്. കൈയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് സന്തോഷ് സന്ദീപിന്റെ നെഞ്ചില്‍ കുത്തിയിറക്കുകയായിരുന്നു
കത്തി പൂര്‍ണ്ണമായും നെഞ്ചില്‍ ആഴ്ന്നിറങ്ങിയിട്ടുള്ളതായി പോസ്റ്റ്മോര്ട്ടംടം റിപ്പോര്‍ട്ടിലും ഡോക്ടറുടെ മൊഴിയിലുമുണ്ട്. പോലീസ് സ്ഥലത്തെത്തി സന്ദീപിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പാങ്ങോട് മിലിറ്ററി ഹോസ്പിറ്റലില്‍ ജോലിയില്‍ ഇരിക്കവേ ഫിക്സ് വന്ന് നാല് വര്‍ഷത്തോളമായി സന്ദീപ് കിടപ്പ് രോഗിയാണ്. ഇദ്ദേഹത്തിന്റെ സഹോദരന് സന്തോഷ് വെറ്റിനറി ഡോക്ടര്‍ ആയി കട്ടപ്പന യില്‍ ജോലി ചെയ്ത് വരികയായിരുന്നു.
സന്തോഷ് സ്ഥിരമായി മദ്യപിച്ചു ജോലിക്കെത്തുകയും തുടര്‍ന്ന് സസ്പെന്‍ഷനില്‍ ആവുകയുമായിരുന്നു. സന്ദീപ് അവിവാഹിതനാണ്. കിടപ്പ് രോഗിയായ സന്ദീപിനെ സത്യദാസ് ആണ് വര്‍ഷങ്ങളായി ശിശ്രുഷിച്ചു വരുന്നത്. സന്ദീപിന്റെ മാതാവ് സോമലത സംഭവസമയം വീട്ടില്‍ ഉണ്ടായിരുന്നു. പിതാവ് സുഗതന് വര്‍ഷങ്ങള്‍ക്ക് മുന്നേ മരണപ്പെട്ടിരുന്നു. വര്‍ക്കല സി ഐ സനോജ് ചാര്‍ജ് ചെയ്ത കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡീ. പ്രോസിക്യൂട്ടര്‍ കെ. വേണി ഹാജരായി.
"
https://www.facebook.com/Malayalivartha

























