ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയതിന് പിന്നാലെ നരേന്ദ്ര മോദി സര്‍ക്കാരിന് നന്ദി പറഞ്ഞ് ഹിമാന്‍ഷി നര്‍വാള്‍

പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയതിന് പിന്നാലെ നരേന്ദ്ര മോദി സര്‍ക്കാരിന് നന്ദി പറഞ്ഞ് ഹിമാന്‍ഷി നര്‍വാള്‍. പഹല്‍ഗാമില്‍ കൊല്ലപ്പെട്ട നാവിക സേന ഉദ്യോഗസ്ഥന്‍ വിനയ് നര്‍വാളിന്റെ ഭാര്യയാണ് ഹിമാന്‍ഷി, ഇത് ഇവിടെ അവസാനിക്കരുത്. ഭീകരതയ്ക്കെതിരെയുള്ള പോരാട്ടം തുടരണമെന്ന് അവള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
എന്റെ ഭര്‍ത്താവ് പ്രതിരോധ രംഗത്താണ് പ്രവര്‍ത്തിച്ചിരുന്നത്. രാജ്യത്ത് സമാധാനമുണ്ടാകണമെന്നും നിരപരാധികളുടെ ജീവന്‍ രക്ഷിക്കാനും അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ ആത്മാവ് ഈ ഓപ്പറേഷനൊപ്പമുണ്ട്. നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടരുത്. രാജ്യത്ത് വെറുപ്പും ഭീകരതയുമുണ്ടാകരുത്. ഈ രാജ്യത്ത് ഭീകരവാദം ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കമാകണമിതെന്ന് ഹിമാന്‍ഷി അഭ്യര്‍ത്ഥിച്ചു. ഭീകരതയും വിദ്വേഷവും സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ല ഹിമാന്‍ഷി പറഞ്ഞു. എന്റെ വിവാഹം കഴിഞ്ഞിട്ട് 6 ദിവസമേ ആയിട്ടുള്ളൂ എന്നും കരുണ കാണിക്കണമെന്നും അന്ന് ഞാന്‍ ഭീകരരോട് പറഞ്ഞതാണ്,? എന്നാല്‍ അത് മോദിയോട് പോയി ചോദിക്കൂ എന്നാണ് അവര്‍ മറുപടി നല്‍കിയത്. ഇന്ന് മോദി,നമ്മുടെ സൈന്യം അവര്‍ക്ക് മറുപടി നല്‍കി.- ഹിമാന്‍ഷി പറഞ്ഞു.
ഹരിയാന കര്‍ണാല്‍ നിവാസിയും കൊച്ചി നാവകി കമാന്‍ഡിലെ ഓഫീസര്‍ ഇന്‍ ചാര്‍ജുമായ വിനയ് നര്‍വാളും ഹണിമൂണ്‍ ആഘോഷിക്കാനാണ് പഹല്‍ഗാമിലെത്തിയത്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വിനയുടെ അടുത്തിരിക്കുന്ന ഹിമാന്‍ഷിയുടെ ചിത്രം രാജ്യത്തിന്റെ ഉള്ളുലച്ചിരുന്നു.
https://www.facebook.com/Malayalivartha