നടന്‍ ആന്‍സണ്‍ പോള്‍ വിവാഹതിനായി

യുവനടന്‍മാരില്‍ ശ്രദ്ധേയനായ നടന്‍ ആന്‍സണ്‍ പോള്‍ തൃപ്പൂണിത്തുറ രജിസ്ട്രാര്‍ ഓഫീസില്‍ തീര്‍ത്തും ലളിതമായ ചടങ്ങുകളോടെ വിവാഹതിനായി. തിരുവല്ല സ്വദേശി നിധി ആന്‍ ആണ് വധു. കുടുംബാംഗങ്ങളും വളരെ അടുത്ത് സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. യു.കെയില്‍ സ്ഥിര താമസമായിരുന്ന നിധി ഇപ്പോള്‍ നാട്ടില്‍ സ്വന്തമായി ബിസിനസ് നടത്തിവരികയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം ലളിതമായി ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്ു ആന്‍സണ്‍ പോള്‍.
ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോയില്‍ ആന്‍സണ്‍ പോള്‍ ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു. 2013ല്‍ കെ.ക്യു എന്ന ചിത്രത്തില്‍ നായകനായാണ് ആന്‍സണ്‍ പോളിന്റെ സിനിമാ രംഗത്തെ പ്രവേശനം. അബ്രഹാമിന്റെ സന്തതികള്‍, ആട് 2, സു സു സുധി വാത്മീകം, സോളോ, റാഹേല്‍ മകന്‍ കോര തുടങ്ങിയ സിനിമകളിലും മികച്ച വേഷങ്ങള്‍ അവതരിപ്പിച്ചു. 2016ല്‍ റെമോയിലൂടെ തമിഴ്‌സിനിമയിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു.
https://www.facebook.com/Malayalivartha