ലക്ഷ്യം 21 കേന്ദ്രങ്ങള്‍... 21 ഭീകര കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞത് ആക്രമിച്ചത് 9 എണ്ണം മാത്രം; ഓപ്പറേഷന്‍ സിന്ദൂറിന് രണ്ടാം ഘട്ടമുണ്ടാകുമെന്ന് സൂചന, അര്‍ധരാത്രി പാകിസ്ഥാന്‍ ആക്രമണത്തിന് ലക്ഷ്യമിട്ടതായി സൂചന; കുതിച്ചെത്തി ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍, പാക് വിമാനങ്ങള്‍ മടങ്ങി

ഓപറേഷന്‍ സിന്ദൂരിന് പിന്നാലെ നരേന്ദ്ര മോദി സര്‍ക്കാരിന് നന്ദി പറഞ്ഞ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാവിക സേന ഉദ്യോഗസ്ഥന്‍ വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാന്‍ഷി നര്‍വാള്‍. ഈ ഓപറേഷന്‍ അവസാനിപ്പിക്കരുതെന്നും ഭീകരവാദത്തിനെതിരായ പോരാട്ടങ്ങള്‍ക്കുള്ള തുടക്കമാകണമെന്നും ഹിമാന്‍ഷി കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു.
''എന്റെ ഭര്‍ത്താവ് പ്രതിരോധ സേനയിലായിരുന്നു. സമാധാനം സംരക്ഷിക്കാനും നിരപരാധികളുടെ ജീവന്‍ രക്ഷിക്കാനും അദ്ദേഹം ആഗ്രഹിച്ചു. ഈ രാജ്യത്ത് വിദ്വേഷവും ഭീകരതയുമില്ലെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. സര്‍ക്കാരിനോട് ഞാന്‍ നന്ദിപറയുന്നു. എന്നാല്‍ ഇത് ഇവിടെ അവസാനിപ്പിക്കരുതെന്ന് അഭ്യര്‍ഥിക്കുകയാണ്. ഈ രാജ്യത്ത് ഭീകരവാദം ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കമാകണമിതെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു.
നമ്മുടെ സേനയും മോദി സര്‍ക്കാരും ഭീകരര്‍ക്കും അവരെ കൈകാര്യം ചെയ്യുന്നവര്‍ക്കും ശക്തമായ സന്ദേശം നല്‍കി. ഞങ്ങള്‍ അനുഭവിച്ച വേദന, ആ 26 കുടുംബങ്ങള്‍ അനുഭവിച്ച വേദന ഇപ്പോള്‍ അതിര്‍ത്തിക്ക് അപ്പുറമുള്ളവര്‍ക്ക് മനസ്സിലായി. എന്റെ വിവാഹം കഴിഞ്ഞിട്ട് 6 ദിവസമേ ആയിട്ടുള്ളു എന്നും എന്നോട് കരുണ കാണിക്കണം എന്നും ഞാന്‍ അന്ന് ഭീകരരോട് പറഞ്ഞതാണ്. എന്നാല്‍ 'അത് മോദിയോട് പോയി ചോദിക്കു' എന്നാണ് അവര്‍ എന്നോട് പറഞ്ഞത്. ഇന്ന് മോദി, നമ്മുടെ സൈന്യം അവര്‍ക്ക് മറുപടി നല്‍കി. പഹല്‍ഗാമിന് തിരിച്ചടി നല്‍കിയതില്‍ സന്തോഷമുണ്ട്. എന്നാല്‍ ആ 26 പേര്‍ ഇപ്പോള്‍ ജീവനോടെയില്ല എന്നതില്‍ ദുഃഖവുമുണ്ട്'' ഹിമാന്‍ഷി പറഞ്ഞു.
പഹല്‍ഗാമിലേതുപോലെയുള്ള ഭീകരാക്രമണങ്ങള്‍ ഇനിയും ആവര്‍ത്തിക്കുന്നതിന് മുന്‍പ് ഭീകരവാദികള്‍ നൂറുതവണ ആലോചിക്കണമെന്ന് വിനയ് നര്‍വാളിന്റെ അച്ഛന്‍ രാജേഷ് നര്‍വാള്‍ പറഞ്ഞു. ഹരിയാനയിലെ കര്‍ണാല്‍ ഭുസ്ലി സ്വദേശിയും കൊച്ചി ദക്ഷിണ നാവിക കമാന്‍ഡിലെ ഓഫിസര്‍ ഇന്‍ ചാര്‍ജുമായിരുന്ന (എസ്‌ഐജി) ലഫ്റ്റനന്റ് വിനയ് നര്‍വാളും ഗുരുഗ്രാം സ്വദേശി ഹിമാന്‍ഷിയും തമ്മിലുള്ള വിവാഹം കഴിഞ്ഞമാസം പതിനാറിനായിരുന്നു. 19ന് സല്‍ക്കാരച്ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം ഇരുപതിനാണു മധുവിധു ആഘോഷിക്കാന്‍ നവദമ്പതികള്‍ കശ്മീരിലേക്കു പോയത്.
ഓപ്പറേഷന്‍ സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടെന്ന് സൂചന നല്‍കി കേന്ദ്രം. ഇന്ത്യയുടെ പട്ടികയിലുള്ള 21 ഭീകര കേന്ദ്രങ്ങളില്‍ കഴിഞ്ഞ രാത്രി ആക്രമിച്ചത് 9 എണ്ണം മാത്രമാണ്. പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാന്‍ മടിക്കില്ലെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാധാരണക്കാരെ ആക്രമിച്ചാല്‍ തക്കതായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് സ്വാതന്ത്ര്യം നല്‍കി. ഇന്ന് സര്‍വകക്ഷിയോഗം ദില്ലിയില്‍ ചേരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം.
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടിയില്‍ പാകിസ്ഥാനില്‍ 31 പേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. 41 പേര്‍ക്ക് പരിക്കേറ്റു. ഇനിയും പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യന്‍ തീരുമാനം. പാക് ഷെല്ലാക്രമണത്തില്‍ പൂഞ്ചില്‍ സൈനികന്‍ വീരമൃത്യു വരിച്ചു. ലാന്‍സ് നായിക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്.
ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നല്‍കുമെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പാക് പോര്‍ വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെത്തി. പഞ്ചാബ് അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്താണ് പാക് യുദ്ധ വിമാനങ്ങള്‍ എത്തിയത്. എന്നാല്‍ റഡാര്‍ സംവിധാനങ്ങള്‍ വഴി പാക് വിമാനങ്ങളുടെ സഞ്ചാരപഥം മനസിലാക്കിയ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ മേഖലയിലേക്ക് ഉടന്‍ കുതിച്ചെത്തിയതോടെ പാക് വിമാനങ്ങള്‍ അതിര്‍ത്തി കടക്കാതെ മടങ്ങിയെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഇന്ത്യയുമായി സമ്പര്‍ക്കം നടത്തുകയാണെന്ന് പാകിസ്ഥാന്റെ ഉപപ്രധാനമന്ത്രി ഇഷാഖ് ധര്‍ ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പാക് വിദേശകാര്യ മന്ത്രി കൂടിയാണ് ഇദ്ദേഹം. ഇരു രാജ്യങ്ങളിലെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ സമ്പര്‍ക്കത്തിലെന്നാണ് പ്രതികരണം. എന്നാല്‍ ഇന്ത്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. രാത്രി വൈകിയാണ് പാക് ഉപപ്രധാനമന്ത്രിയുടെ പ്രതികരണം പുറത്തുവന്നത്. അതേസമയം ജമ്മു കശ്മീരിലെ അതിര്‍ത്തി മേഖലയില്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ആക്രമണം തുടരുകയാണ്. കശ്മീരിലെ കുപ്വാര, ഗുരേസ് സെക്ടറുകളിലാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
ഇന്നലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടിയില്‍ പാകിസ്ഥാനില്‍ 31 പേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 41 പേര്‍ക്ക് പരിക്കേറ്റു. ഇനിയും പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം. പാക് ഷെല്ലാക്രമണത്തില്‍ പൂഞ്ചില്‍ സൈനികന്‍ വീരമൃത്യു വരിച്ചു. ലാന്‍സ് നായിക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. ഓപ്പറേഷന്‍ സിന്ദൂറിന് രണ്ടാം ഘട്ടമുണ്ടെന്ന് സൂചന കേന്ദ്രം നല്‍കി. കശ്മീരില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീനഗര്‍ എയര്‍പോര്‍ട്ട് ഇന്നും അടച്ചിടും. ജമ്മു കശ്മീരില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ഇരു രാജ്യങ്ങളും ഇനി പ്രശ്‌നങ്ങളുണ്ടാക്കരുതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ഇന്ത്യ പകരം വീട്ടിയെന്നും ഇനി ആക്രമിക്കില്ലെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.
പഹല്‍ഗാമിലെ ഭീകരാക്രണത്തിന്റെ മറുപടി ഓപ്പറേഷല്‍ സിന്ദുരില്‍ അവസാനിക്കില്ലെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യ. ഇനിയും പാക് പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാനാണ് തീരുമാനം. സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ മടിക്കില്ലെന്നാണ് ഇന്ത്യന്‍ മുന്നറിയിപ്പ്. പാകിസ്ഥാന്റെ കൂടുതല്‍ തീവ്രവാദ ക്യാന്പുകള്‍ ഇന്ത്യ ഉന്നം വയ്ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നിയന്ത്രണ രേഖയിലെ സാധാരണക്കാര്‍ക്ക് നേരെയുള്ള നടപടിക്ക് തക്കതായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് സ്വാതന്ത്ര്യം നല്‍കി. അതിനിടെ അടിയന്തിര സാഹചര്യം പരിഗണിച്ച് നേപ്പാള്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയിലുള്ള സംസ്ഥാനങ്ങള്‍ അവശ്യ വസ്തുക്കള്‍ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശിച്ചു. ദുരന്ത നിവാരണ സേന, സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡുകള്‍, എന്നിവര്‍ ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജരാകണമെന്നാണ് നിര്‍ദ്ദേശം.
ജമ്മു കശ്മീരില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. അതിനിടെ ഇന്ത്യക്ക് തിരിച്ചടി നല്‍കുമെന്ന പ്രസ്താവനയുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി രംഗത്തെത്തി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. തിരിച്ചടി നല്‍കാന്‍ ഏതറ്റം വരെയും പോകുമെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു.
കശ്മീരിലേക്കും പാകിസ്ഥാനാലേക്കുമുള്ള യാത്രകള്‍ കഴിവതും ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി സിംഗപ്പൂര്‍ വിദേശകാര്യമന്ത്രാലയം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ യാത്ര ചെയ്യരുതെന്നാണ് നിര്‍ദേശം. ഇന്ത്യയിലും പാകിസ്ഥാനിലുമുള്ള സിംഗപ്പൂര്‍ സ്വദേശികള്‍ സുരിക്ഷിതരായി ഇരിക്കണമെന്നും നിര്‍ദേശമുണ്ട്. അതിനിടെ ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് യുക്രെയന്‍ ആവശ്യപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ നീക്കങ്ങള്‍ക്കും യുക്രെയന്റെ പിന്തുണയുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നീ അറബ് രാഷ്ട്രങ്ങളും ഇന്ത്യ-പാക്കിസ്ഥാന്‍ സ്ഥിതി വഷളാവുന്നതില്‍ ആശങ്ക രേഖപ്പെടുത്തി. സംഘര്‍ഷത്തിലേക്ക് നീങ്ങാതെ വിഷയത്തില്‍ രാഷ്ട്രീയ പരിഹാരം കാണണമെന്നാണ് രാഷ്ട്രങ്ങളെല്ലാം ആവശ്യപ്പെട്ടത്.
ദക്ഷിണേഷ്യന്‍ മേഖലയിലും ലോകത്താകെയും സമാധാനത്തിന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഉചിതമാകില്ലെന്ന് യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് ചൂണ്ടിക്കാട്ടി. സൈനിക പരിഹാരങ്ങള്‍ക്ക് പകരം ചര്‍ച്ചകളിലൂടെ പരിഹാരം കാണുകയും ദക്ഷിണേഷ്യയില്‍ സ്ഥിരത ഉറപ്പാക്കുകയുമാണ് വേണ്ടത്. സമാധാനപരമായ പരിഹാരങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും യുഎഇ അറിയിച്ചു. ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനി ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായും പാക്ക് പ്രധാനമന്ത്രിയുമായും ഫോണില്‍ സംസാരിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. കുവൈത്തും ഒമാനും സമാന നിലപാടാണ് ഇന്ന് വ്യക്തമാക്കിയത്. ഇന്ത്യയുമായും പാക്കിസ്ഥാനുമായും നയതന്ത്രപരമായി ഉള്‍പ്പടെ അടുത്ത ബന്ധമുള്ള രാഷ്ട്രങ്ങളാണ് മിഡില്‍ ഈസ്റ്റിലെ പ്രധാന അറബ് രാഷ്ട്രങ്ങള്‍.
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യയുമായി സമ്പര്‍ക്കം നടത്തുകയാണെന്ന് പാകിസ്ഥാന്‍. പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ധര്‍ ആണ് ഒരു വിദേശ മാധ്യമത്തോട് ഇക്കാര്യം പറഞ്ഞത്. അഭിമുഖത്തിലായിരുന്നു പ്രസ്താവന. പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രി കൂടിയാണ് ഇദ്ദേഹം. ഇരു രാജ്യങ്ങളിലെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ സമ്പര്‍ക്കം തുടരുന്നതായാണ് വിവരം. എന്നാല്‍ ഇന്ത്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ജമ്മു കശ്മീരിലെ അതിര്‍ത്തി മേഖലയില്‍ ആക്രമണം തുടരുകയാണ്. കശ്മീരിലെ കുപ്വാര, ഗുരേസ് സെക്ടറുകളിലാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
ഇന്ത്യക്ക് തിരിച്ചടി നല്‍കുമെന്ന പ്രസ്താവനയുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി രംഗത്തെത്തിയതിന് പിന്നാലെയാണ് ഉപപ്രധാനമന്ത്രിയുടെ പ്രസ്താവന. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. തിരിച്ചടി നല്‍കാന്‍ ഏതറ്റം വരെയും പോകുമെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടിയില്‍ പാകിസ്ഥാനില്‍ 31 പേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. 41 പേര്‍ക്ക് പരിക്കേറ്റു. ഇനിയും പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യന്‍ തീരുമാനം.
അതേസമയം ഓപ്പറേഷന്‍ സിന്ദൂറിന് രണ്ടാം ഘട്ടമുണ്ടെന്ന് സൂചന കേന്ദ്രം നല്‍കിയിട്ടുണ്ട്. അടിയന്തിര സാഹചര്യം പരിഗണിച്ച് നേപ്പാള്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയിലുള്ള സംസ്ഥാനങ്ങള്‍ അവശ്യ വസ്തുക്കള്‍ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശിച്ചു. ദുരന്ത നിവാരണ സേന, സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡുകള്‍, എന്നിവര്‍ ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജരാകണമെന്നാണ് നിര്‍ദ്ദേശം. കശ്മീരില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീനഗര്‍ എയര്‍പോര്‍ട്ട് ഇന്നും അടച്ചിടും. ജമ്മു കശ്മീരില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.
പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തിനു പിന്നാലെ ജമ്മു കശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ നിര്‍ദേശം. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഏതു സാഹചര്യത്തെയും നേരിടാന്‍ പൂര്‍ണ സജ്ജമാണെന്നും സിന്‍ഹ പറഞ്ഞു. ആക്രമിച്ചാല്‍ തിരിച്ചടിക്കാന്‍ മടിക്കില്ലെന്ന് പാക്കിസ്ഥാന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി.
ഷെല്ലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മിഷണര്‍മാരുമായി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അടിയന്തര യോഗം ചേര്‍ന്നു. അതിര്‍ത്തി ജില്ലകള്‍ക്ക് 5 കോടി രൂപ വീതവും മറ്റു ജില്ലകള്‍ക്ക് 2 കോടി രൂപയും അടിയന്തരമായി അനുവദിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. അതിര്‍ത്തി പ്രദേശങ്ങളില്‍ ജനങ്ങള്‍ക്കായി കൂടുതല്‍ ഷെല്‍ട്ടറുകളും ബങ്കറുകളും ഒരുക്കണമെന്നും ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ കരുതണമെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു. കശ്മീരില്‍ സ്‌കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. ശ്രീനഗര്‍ വിമാനത്താവളം ഇന്നും അടച്ചിടും.
പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ തന്റെ കുടുംബത്തിലെ 10 പേരും 4 അനുയായികളും കൊല്ലപ്പെട്ടെന്ന് ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ. നേരത്തേ അസ്ഹറിന്റെ കുടുംബത്തിലെ 10 പേര്‍ മരിച്ചെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരി, അവരുടെ ഭര്‍ത്താവ്, അനന്തരവന്‍, അനന്തരവന്റെ ഭാര്യ, മറ്റൊരു അനന്തരവള്‍, കുടുംബത്തിലെ 5 കുട്ടികള്‍ എന്നിവരാണ് മരിച്ചതെന്ന് അസ്ഹറിന്റേതായി പുറത്തുവന്ന പ്രസ്താവനയില്‍ പറയുന്നു.
''എന്റെ കുടുംബത്തിലെ 10 അംഗങ്ങള്‍ രാത്രിയിലുണ്ടായ ആക്രമണത്തില്‍ മരിച്ചു. അതില്‍ 5 പേര്‍ കുട്ടികളാണ്. എന്റെ മൂത്ത സഹോദരി, അവരുടെ ഭര്‍ത്താവ്. എന്റെ അനന്തരവന്‍ ഫാസില്‍ ഭന്‍ജെ, അദ്ദേഹത്തിന്റെ ഭാര്യ, എന്റെ അനന്തരവള്‍ ഫസില, എന്റെ സഹോദരന്‍ ഹുസൈഫ, അദ്ദേഹത്തിന്റെ അമ്മ. പിന്നെ എന്റെ 2 സഹായികളും കൊല്ലപ്പെട്ടു'' മസൂദ് അസ്ഹര്‍ പറഞ്ഞു.
തനിക്ക് ഇതില്‍ ഖേദമോ നിരാശയോ ഇല്ലെന്നും പകരം അവരോടൊപ്പം ആ യാത്രയില്‍ താനും ചേരണമായിരുന്നെന്നാണു തോന്നുന്നതെന്നും അവര്‍ക്കു പോകേണ്ട സമയം വന്നു എന്നും അസ്ഹറിന്റേതായി പുറത്തുവന്ന പ്രസ്താവനയിലുണ്ട്. ഇന്നു നടക്കുന്ന ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനായി മസൂദ് അസ്ഹര്‍ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
യുഎന്‍ രക്ഷാ സമിതിയുടെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അമ്പത്തിയാറുകാരനായ മസൂദ് അസ്ഹര്‍, 2001ലെ പാര്‍ലമെന്റ് ആക്രമണം, 2008ലെ മുംബൈ ആക്രമണം, 2016-ലെ പഠാന്‍കോട്ട് ആക്രമണം, 2019ലെ പുല്‍വാമ ആക്രമണം എന്നിവയുള്‍പ്പെടെ ഇന്ത്യയില്‍ നടന്ന പല ഭീകരാക്രമണങ്ങള്‍ക്കു പിന്നിലെ ഗൂഢാലോചനയില്‍ പങ്കാളിയാണ്. അസ്ഹര്‍ പാക്കിസ്ഥാനിലുണ്ടെന്നത് പരസ്യമായ രഹസ്യമാണെങ്കിലും, പാക്കിസ്ഥാന്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ആവര്‍ത്തിച്ച് നിഷേധിച്ചിട്ടുണ്ട്.
പാക്കിസ്ഥാനിലെ ഭീകരക്യാംപുകളെ ലക്ഷ്യം വച്ച് ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ പ്രതികരണവുമായി ചൈന. മേഖലയില്‍ സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്നു ചൈന ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുണ്ടായ സംഘര്‍ഷങ്ങളില്‍ ചൈന ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. അതേസമയം പാക്കിസ്ഥാനെ പൂര്‍ണമായും പിന്തുണയ്ക്കാത്ത നിലപാടാണു ചൈന ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം സ്വീകരിച്ചിരിക്കുന്നത്.
''ഇന്ത്യയുടെ ഇന്നത്തെ സൈനിക നടപടികളില്‍ ചൈന ഖേദം പ്രകടിപ്പിക്കുന്നു. നിലവിലെ സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നു. എല്ലാത്തരം ഭീകരതയെയും ചൈന എതിര്‍ക്കുന്നു. സമാധാനത്തിനു മുന്‍ഗണന നല്‍കാനും ശാന്തതയും സംയമനവും പാലിക്കാനും സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്ന നടപടികള്‍ ഒഴിവാക്കാനും ഞങ്ങള്‍ ഇന്ത്യയോടും പാക്കിസ്ഥാനോടും അഭ്യര്‍ഥിക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും അയല്‍ക്കാരാണ്. അവര്‍ രണ്ടുപേരും ചൈനയുടെയും അയല്‍ക്കാരാണ്'' ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടം യുഎസ് സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എക്സിലൂടെ അറിയിച്ചിരുന്നു. ആണവായുധ ശേഷിയുള്ള ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനപരമായ പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുമെന്നും മാര്‍ക്ക് റൂബിയോ അറിയിച്ചു. ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മാര്‍ക്ക് റൂബിയോയുമായി സംസാരിക്കുകയും ഇന്ത്യ സ്വീകരിച്ച സൈനിക നടപടികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
ഇന്ത്യയ്ക്കു സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നാണ് ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഇസ്രയേല്‍ അറിയിച്ചത്. 'സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ ഇസ്രയേല്‍ പിന്തുണയ്ക്കുന്നു. നിരപരാധികള്‍ക്കെതിരെ ഭീകരര്‍ നടത്തിയ ഹീനമായ കുറ്റകൃത്യങ്ങളില്‍ നിന്ന് അവര്‍ക്ക് ഒരിക്കലും ഓടിയൊളിക്കാന്‍ സാധിക്കില്ല', ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ റൂവന്‍ അസര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha