ഐപിഎല്‍ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് അവസാന പന്തില്‍ തോല്‍വി വഴങ്ങിയതോടെ മുംബൈ ഇന്ത്യന്‍സ് പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക്...

ഐപിഎല്‍ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് അവസാന പന്തില്‍ തോല്‍വി വഴങ്ങിയതോടെ മുംബൈ ഇന്ത്യന്‍സ് പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് .
ജയത്തോടെ 11 കളികളില്‍ 16 പോയന്റുമായി ഗുജറാത്ത് ടൈറ്റന്‍സ് ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 11 കളികളില്‍ 16 പോയന്റുള്ള ആര്‍സിബി നെറ്റ് റണ്‍റേറ്റില്‍ രണ്ടാം സ്ഥാനത്തായി.
11 കളികളില്‍ 15 പോയന്റുമായി പഞ്ചാബ് കിംഗ്‌സാണ് പോയന്റ് പട്ടികയില്‍ മൂന്നാമത്. തുടര്‍ച്ചയായ ആറ് ജയങ്ങള്‍ക്ക് ശേഷമാണ് മുംബൈ തോല്‍വിയറിയുന്നത്. 11 കളികളില്‍ 13 പോയന്റുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈക്ക് ഭീഷണിയായി അഞ്ചാം സ്ഥാനത്തുണ്ട്.
ഇന്നലെ മുംബൈ തോറ്റതോടെ ഈ മാസം 15ന് നടക്കുന്ന മുംബൈ ഇന്ത്യന്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം നിര്‍ണായകമായി. ഡല്‍ഹിക്ക് ഞായറാഴ്ച ഗുജറാത്ത് ടൈറ്റന്‍സുമായും മത്സരമുണ്ട്. ഈ മത്സരത്തില്‍ ജയിച്ചാല്‍ പോയന്റ് പട്ടികയില്‍ മുംബൈയെ പിന്തള്ളി 15 പോയന്റുമായി ഡല്‍ഹിക്ക് നാലാം സ്ഥാനത്തേക്ക് കയറാനാവും. മുംബൈക്കാകട്ടെ ഡല്‍ഹിക്ക് പുറമെ പഞ്ചാബ് കിംഗ്‌സാണ് എതിരാളികള്‍.
https://www.facebook.com/Malayalivartha