കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്നിറങ്ങുന്നു... എതിരാളികള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്നിറങ്ങുന്നു. പ്ലേ ഓഫ് കാണാതെ പുറത്തായ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് എതിരാളികള്‍. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകുന്നേരം ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക. ഇനിയൊരു തോല്‍വി പുറത്തേക്കുള്ള വഴി തെളിക്കുമെന്നതിനാല്‍ കൊല്‍ക്കത്തക്ക് ഇനിയെല്ലാം നോക്കൗട്ട് പോരാട്ടമാണ്.
പതിനൊന്ന് കളിയില്‍ പതിനൊന്ന് പോയിന്റുള്ള കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷ നിലനിര്‍ത്താനായി ശേഷിച്ച മൂന്ന് കളിയും ജയിക്കണം.16 പോയന്റ് പോലും പ്ലേ ഓഫ് ഉറപ്പ് നല്‍കില്ല എന്നതിനാല്‍ അവശേഷിക്കുന്ന മൂന്ന് കളികളും ജയിച്ചാല്‍ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് പരമാവധി 17 പോയന്റ് സ്വന്തമാക്കാനാവും.
ഡല്‍ഹിക്കും രാജസ്ഥാനുമെതിരെ നേടിയ തുടര്‍വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് അജിങ്ക്യ രഹാനെയുടെ നൈറ്റ് റൈഡേഴ്‌സ്. റിങ്കു സിംഗും ആന്ദ്രേ റസലും ഫോമിലേക്ക് എത്തിയത് ആശ്വാസം.
വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരൈന്‍, ഹര്‍ഷിത് റാണ, വൈഭവ് അറോറ എന്നിവരുള്‍പ്പെട്ട ബൗളിംഗ് നിരയില്‍ പ്രതീക്ഷയേറെയാണ്.
"
https://www.facebook.com/Malayalivartha