എല്ലാ വർഷവും ഡിസംബർ മാസം പെറ്റമ്മ വീണു മരിച്ച സ്ഥലത്ത് മുടങ്ങാതെ എത്തി മണിക്കുറുകളോളം നില്ക്കുന്ന കൊമ്പൻ..!കഴിഞ്ഞ 20 വർഷമായി മുടങ്ങാതെ തന്റെ അമ്മ മരിച്ച് വീണിടത്ത് എല്ലാ വർഷവും എത്തുന്നവന് ഈ 150 കിലോമീറ്റർ ഒരു ദൂരമാണോ..ഇനി അമ്മയെ ഓർക്കാൻ അരിക്കൊമ്പനില്ലാതാവുമ്പോൾ..!

ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനുമായി എത്തിയ വാഹനവ്യൂഹം പെരിയാർ വന്യ ജീവി സങ്കേതത്തിൽ ഇന്നലെ രാത്രി പ്രവേശിച്ചു. ഇവിടെ നിന്ന് 22 കിലോമീറ്റർ ദൂരെയാണ് ആനയെ തുറന്നുവിടുക. ആനയെ കൊണ്ടവരുന്നത് പ്രമാണിച്ച് കുമളിയിൽ വൈദ്യുതി ബന്ധം വിശ്ചേദിച്ചിരിക്കുകയാണ്. ആനയെ കൊണ്ടുവരുന്നിടങ്ങളിലെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുന്നത് ഒഴിവാക്കാനാണ് ഇത്. കുമളി പഞ്ചായത്തിൽ ഞായറാഴ്ച രാവിലെ 7 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെയാണ് കൊമ്പനെ കൊണ്ടുപോയത്. പൂജ ചെയ്താണ് മന്നാൻ ആദിവാസി വിഭാഗം ആനയെ വന്യജീവി സങ്കേതത്തിലേക്ക് സ്വീകരിച്ചത്. പുതിയതായി ഒരു അതിഥി വരുന്നതിന്റെ ഭാഗമായാണ് പൂജയെന്ന് പൂജ ചെയ്ത അരുവി പറഞ്ഞു. പ്രശ്നക്കാരാനായ ആന വന്നതിന്റെ ഭാഗമായാണ് പൂജ നടത്തിയത്. വനംവകുപ്പിന്റെ അനുമതിയോടെയാണ് പൂജയെന്നും അറിയുന്നു. കുറഞ്ഞത് രണ്ട് മണിക്കൂർ സമയമെടുത്തായിരിക്കും ആനയെ തുറന്നുവിടേണ്ട സീനിയറോട വനമേഖലയിലേക്കെത്തുക. തീർത്തും ദുർഘടം നിറഞ്ഞ വഴിയാണ്. തടസ്സമാകുന്ന മരക്കൊമ്പുകളടക്കം വെട്ടിമാറ്റി മാത്രമേ ഇവിടേക്ക് യാത്ര ചെയ്യാനാകൂ.
അരികൊമ്പനെ ആനിമൽ ആംബുലൻസിൽ കയറ്റി കൊണ്ടുപോയപ്പോൾ മകനെ കൊണ്ടുപോകുന്നത് പോലെ എന്ന് പറഞ്ഞു വിതുമ്പുന്ന ധാരാളം നാട്ടുകാരെ കാണാമായിരുന്നു. അരിക്കൊമ്പനെ കുറിച്ച് നാട്ടുകാർ പറയുന്നത് ഒരു ഡിസംബർ മാസം ഒപ്പം നടന്നു വരവേ മറിഞ്ഞ് വീണ് മരണത്തോട് മല്ലടിച്ച് കിടന്ന പെറ്റമ്മയ്ക്ക് സമീപം 48 മണിക്കൂർ നിസ്സഹായനായി നിന്ന ഒരു രണ്ട് വയസ്സുകാരൻ ആനക്കുട്ടി
പെറ്റമ്മെയെ ആക്രമിക്കാൻ വന്ന സാധാരണക്കാരായ ജനങ്ങളെ പേടിപ്പിച്ച് ഓടിക്കേണ്ട ഗതികേടിൽ എത്തിയ രണ്ട് വയസ്സുകാരൻ....
ഒടുവിൽ അമ്മയുടെ മരണം ഉറപ്പിച്ച കാട്ടാനക്കൂട്ടം കാട്ടിലേക്ക് കൂട്ടി കൊണ്ടുപോയ ആ രണ്ടു വയസ്സുകാരൻ എല്ലാ വർഷവും ഡിസംബർ മാസം പെറ്റമ്മ വീണു മരിച്ച് സ്ഥലത്ത് മുടങ്ങാതെ എത്തി മണിക്കുകളോളം നില്ക്കുമായിരുന്നു. ആ രണ്ടു വയസ്സുകാരനാണ് ഇന്നത്തെ അരികൊമ്പൻ എന്ന് പരിസര വാസികൾ സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ 20 വർഷമായി മുടങ്ങാതെ തന്റെ അമ്മ മരിച്ച് വീണിടത്ത് എല്ലാ വർഷവും എത്തുന്നവന് ഈ 150 കിലോമീറ്റർ ഒരു ദൂരമാണോ അവൻ തിരികെ വരും എന്ന് പറയുന്നവരും ഉണ്ട്.അരികൊമ്പനെ വച്ച മയക്കു വെടികളുടെ ഇന്നത്തെ ഓർത്തും ആനപ്രേമികൾ നീറുന്നുണ്ട്.ഉത്സവത്തിന് വിരണ്ട ആനകളെ മയക്ക് വെടി വച്ചാൽ പിന്നെ ഒരാഴ്ചയോളം അവരെ വളരെ ശ്രദ്ധയോടെ പരിപാലിക്കാറുണ്ട് . എന്നാൽ ഇത്രയും മയക്ക് വെടിവെച്ച മയക്കിയ ആനയെ കൊണ്ട് പുതിയ കാട്ടിൽ വിട്ടാൽ ഇതെങ്ങനെ അതിജീവിക്കും എന്നാണ് ഇവർ ചോദിക്കുന്നത്. ആറ് വെടി,നാല് ബൂസ്റ്റർ,നാല് കുങ്കി എന്നിട്ടും അവൻ പൊരുതുന്നു.പിറന്ന മണ്ണിൽ ജീവിക്കുവാൻ . ആൺകുട്ടി തന്നെ എന്നാണ് അരിക്കൊമ്പനെ അനുകൂലിച്ചുള്ള സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിൽ നിറയുന്ന വിവരണം.
https://www.facebook.com/Malayalivartha