ബഹളം വച്ച് ഗേറ്റ് ചവിട്ടി തുറന്നു... നടി വരദയ്ക്ക് നേരെ സംഭവിച്ചത്: വെളിപ്പെടുത്തലുമായി താരം

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ജിഷിനും വരദയും. ഓൺ സ്‌ക്രീനിൽ ഒന്നിച്ച താരങ്ങൾ ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർ അത് ആവേശത്തോടെയാണ് സ്വീകരിച്ചത്. അടുത്ത സുഹൃത്തുക്കളായിരുന്ന ഇവർ 2014 ൽ ആണ് വിവാഹിതരായത്. ഒരു പിടി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്‌ക്രീൻ സീരിയലുകളിലൂടെയാണ് വരദ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയത്.
ജിഷിനും വരദയും ഒന്നിച്ച് അഭിനയിച്ച അമല എന്ന സീരിയലിനിടെയാണ് രണ്ടു പേരും പ്രണയത്തിലായതും പിന്നീട് വിവാഹിതരായതും. എന്നാൽ അടുത്തിടെ ഇവർ പിരിഞ്ഞെന്ന വാർത്തകളും പുറത്തു വന്നിരുന്നു. സിനിമകളിൽ നിന്നും വിട്ടുനിൽക്കുന്ന വരദ ഇപ്പോൾ സീരിയൽ രംഗത്ത് ആണ് തിളങ്ങി നിൽക്കുന്നത്. ഇപ്പോഴിതാ ഒരു ചാനൽ പരിപാടിയിൽ പങ്കെടുത്ത് വരദ പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
തന്നെ ഒരു ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട അനുഭവം വരദ തുറന്നു പറയുന്നതിന്റെ പ്രൊമോ വീഡിയോണ് വൈറലായത്. എന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത സംഭവങ്ങളിൽ ഒന്നാണ് എന്നാണ് സംഭവത്തെ കുറിച്ച് വരദ പറയുന്നത്. നായിക ആയിട്ടുള്ള ആദ്യത്തെ സിനിമയാണ്. ഇൻഡസ്ട്രിയിൽ എക്സ്പീരിയൻസ് ഒന്നുമില്ല. അവർ ഗേറ്റ് പൂട്ടി അവർ പിന്നെ ഒന്നും പറയുന്നില്ല. അവസാനം ബഹളം വച്ചു ഗെയ്റ്റൊക്കെ ചവിട്ടി തുറന്നു. ഞാനും മമ്മിയും മാത്രമാണ് പെണ്ണുങ്ങളായി ഉള്ളതെന്നും താരം പറയുന്നു.
അതേ സമയം സിനിമയിൽ നിന്നുമുണ്ടായ മോശം അനുഭവവും താരം പങ്കുവെക്കുന്നുണ്ട്. എന്ത് ചെയ്താലും ചീത്ത പറയും. അത് മനപ്പൂർവ്വം ആണെന്നും നമ്മളെ അവരുടെ വഴിയ്ക്ക് വരുത്താനുള്ള ഹരാസ്‌മെന്റ് ആണെന്നും നമുക്ക് മനസിലാകും എന്നാണ് വരദ പ്രൊമോ വീഡിയോയിൽ പറയുന്നത്. സിനിമ-സീരിയല്‍ രംഗത്ത് കഴിഞ്ഞ 15 വര്‍ഷത്തോളമായി സജീവ സാന്നിധ്യമാണ് നടി വരദ. 2006 ല്‍ വാസ്തവം എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷം ചെയ്താണ് വരദ വെള്ളിത്തിരയിലേക്ക് എത്തിയത്. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സുല്‍ത്താന്‍ എന്ന ചിത്രത്തിലൂടെ ആദ്യമായി നായികയായി അഭിനയിക്കുകയും ചെയ്തു.
പിന്നീട് യെസ് യുവർ ഹോണർ, മകന്റെ അച്ഛൻ, ഉത്തരാസ്വയംവരം, വലിയങ്ങാടി തുടങ്ങി ഒരുപിടി ശ്രദ്ധേയ സിനിമകളിലും അഭിനയിച്ചിരുന്നു.
എന്നാൽ പതിയെ അവതാരകയായി ടെലിവിഷനിലേക്ക് ചേക്കേറിയ വരദയ്ക്ക് സീരിയലുകളിൽ നിന്നും അവസരങ്ങൾ വരുകയായിരുന്നു. 2012 ൽ സ്നേഹക്കൂട് എന്ന പരമ്പരയിലൂടെയാണ് വരദ പരമ്പരകളിൽ സജീവമാകുന്നത്. പിന്നീട് വിവാദ ചാനലുകളിൽ ശ്രദ്ധേയ പരമ്പരകളുടെ ഭാഗമായി ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. ടെലിവിഷനിൽ സജീവമായതിന് ശേഷമായിരുന്നു വരദയുടെ വിവാഹം നടനായ ജിഷിൻ മോഹനെയാണ് വരദ വിവാഹം കഴിച്ചത്.
ഓൺ സ്‌ക്രീനിൽ ഒന്നിച്ച താരങ്ങൾ ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർ അത് ആവേശത്തോടെയാണ് സ്വീകരിച്ചത്. ഈ ബന്ധത്തിൽ വരദയ്ക്ക് ഒരു മകനുമുണ്ട്. എന്നാല്‍ അടുത്തിടെയായി ഇരുവരും വേർപിരിഞ്ഞെന്ന സൂചനകളാണ് പുറത്തു വരുന്നത്. മാസങ്ങളായി ഇവർ വേർപിരിഞ്ഞാണ് താമസം. അതിനിടെ പുതിയൊരു സന്തോഷ വാർത്തയുമായി വരദ എത്തിയതും ഏറെ വൈറലായിരുന്നു.
തന്റെ ഏറെ നാളത്തെ സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷമാണ് വരദ പങ്കുവച്ചിരുന്നത്. കൊച്ചിയിൽ പുതിയ ഫ്ലാറ്റ് സ്വന്തമാക്കി താമസം ആരംഭിച്ചതായാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ വരദ പറയുന്നത്. വീടിന്റെ പാല് കാച്ചലിന്റെയും വെഞ്ചിരിപ്പിന്റെയുമെല്ലാം ചിത്രങ്ങളും വരദ പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. അച്ഛനും അമ്മയും മകനുമെല്ലാം ചിത്രങ്ങളിൽ ഉണ്ട്. നിരവധി പേരാണ് വരദയ്ക്ക് ആശംസകളുമായി എത്തിയിരുന്നത്.
https://www.facebook.com/Malayalivartha