ആ പെൺകുട്ടി ഞാനല്ല! ആരാധകരെ ഞെട്ടിച്ച് നടി ലെനയുടെ വെളിപ്പെടുത്തൽ

ഏത് പ്രായത്തിലുള്ള കഥാപാത്രവും അനായാസം ചെയ്യാന്‍ കഴിയുന്ന മലയാളത്തിലെ അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് ലെന. ഇരുപത്തിയഞ്ച് വര്‍ഷത്തോളം നീണ്ട സിനിമാ ജീവിതത്തില്‍ പ്രമുഖരായ താരങ്ങളുടെ നായികയായും അവരുടെ അമ്മയായിട്ടുമൊക്കെ നടി അഭിനയിച്ച് കഴിഞ്ഞു. മിനി സ്ക്രീനിൽ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ച് തുടങ്ങി നിരവധി സിനിമകളിൽ ശക്തമായ വേഷങ്ങളിലൂടെയാണ് ലെന ആരാധകരെ ഞെട്ടിച്ചത്. സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ലെന ഇന്ന് മലയാള സിനിമയിലെ അവിഭാജ്യഘടകം തന്നെയാണ്.
ഏത് പ്രായത്തിലുള്ള വേഷവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടി കൂടിയാണ് ലെന. തൊണ്ണൂറുകളിലെ ആൽബം സോങുകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ലെനയ്ക്ക് ഒരു വലിയ പുരുഷാരം ആരാധകരായുണ്ട്. അന്ന് ലെന അഭിനയിച്ച ആൽബം സോങുകളെല്ലാം വൈറലായിരുന്നു. ലെനയുടെ ആൽബം സോങുകളുടെ ലിസ്റ്റ് പറയുമ്പോൾ പലരും മഴക്കാലമല്ലേ മഴയല്ലേ എന്ന ഗാനത്തെയാണ് ഏറ്റവും കൂടുതൽ പുകഴ്ത്തി പറയാറുള്ളത്. എന്നാൽ താൻ അല്ല ആ ആൽബത്തിൽ അഭിനയിച്ചിരിക്കുന്ന പെൺകുട്ടിയെന്ന് വെളിപ്പെടുത്തിയിരക്കുകയാണ് താരം ഇപ്പോൾ.
പലർക്കും ഈ തെറ്റ് പറ്റിയിട്ടുണ്ടെന്നും അങ്ങനൊരു ആൽബം സോങിൽ താൻ അഭിനയിച്ചിട്ടില്ലെന്നും ആ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്ന പെൺകുട്ടി മറ്റാരോ ആണെന്നും തനിക്ക് അവരെ അറിയില്ലെന്നുമാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ലെന പറഞ്ഞത്. ഇഷ്ടം എനിക്കിഷ്ടം, പ്രണയത്തിൻ ഓർമക്കായി, പ്രണയം എന്നിങ്ങനെയുള്ള ആൽബങ്ങളിലാണ് ഞാൻ അഭിനയിച്ചിട്ടുള്ളത്.
മഴക്കാലമല്ലേ മഴയല്ലേ ആൽബത്തിൽ ആ സൈക്കിളിൽ പൂക്കൊട്ടയും വെച്ച് വരുന്ന പെൺകുട്ടി ഞാനല്ല. പലർക്കും ആ തെറ്റ് പറ്റിയിട്ടുണ്ട്. ഒരുപാട് പേർ ബെറ്റൊക്കെ വെച്ചിട്ടുണ്ട് ലെന പറയുന്നു. ജ്യോത്സനയും വിധു പ്രതാപും പാടിയ ഗാനത്തിന് ഈണം നൽകിയത് തേജ് മെർലിനായിരുന്നു. സോഷ്യൽ മീഡിയയിലും ലെന വളരെ ആക്ടീവാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലെന തൻ്റെ യാത്രാ വിശേഷങ്ങളും പുതുപുത്തന്‍ ചിത്രങ്ങളും ബ്യൂട്ടി ടിപ്സുമൊക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
സൈക്കാട്രിയിൽ ഉപരി പഠനം നടത്തിയ ലെന മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. കുറച്ച് കാലം ജോലി ചെയ്ത ശേഷം യുവർ ചോയ്സ് എന്ന പരിപാടിയിൽ അവതാരകയായി. അതിനുശേഷം ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പരയിലും പിന്നീട് ഓഹരി എന്ന അമൃത പരമ്പരയിലും അഭിനയിച്ചു. നാൽപ്പത്തിരണ്ടുകാരിയായ ലെന പ്രണയിച്ച് വിവാഹം ചെയ്തതാണ്. പക്ഷെ ഇരുവരും പിന്നീട് പരസ്പര സമ്മതപ്രകാരം വേർപിരിഞ്ഞു. ആറാം ക്ലാസിലെ മലയാളത്തിന്റെ പിരീഡിലാണ് അഭിലാഷിനെ കണ്ട് ഇഷ്ടത്തിലാവുന്നത്. ആ സൗഹൃദം തുടര്‍ന്ന് വിവാഹത്തിലേക്ക് എത്തി.
കല്യാണം കഴിഞ്ഞിട്ട് ഏഴ് വര്‍ഷം ഒരുമിച്ച് ജീവിച്ചു. കുറേ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് തന്നെ ബോറടിച്ചു. പന്ത്രണ്ട് വയസ് മുതല്‍ കാണുന്നതാണ്. ഇനി നീ പോയി വേറൊരു ലോകം കാണൂ, ഞാനും പോകട്ടെ എന്ന് പറഞ്ഞാണ് ആ ബന്ധം അവസാനിപ്പിക്കുന്നത്. ഞങ്ങള്‍ക്കിടയില്‍ ഒരു തല്ലോ വഴക്കോ ഉണ്ടായിരുന്നെങ്കില്‍ പിന്നെയും മുന്നോട്ട് ജീവിച്ച് പോയെനെ.
തല്ല് കൂടാത്തതാണ് പ്രശ്നമെന്ന് പിന്നീട് എനിക്ക് മനസിലായെന്ന് ലെന പറയുന്നു. അടുത്തിടെ അഭിമുഖങ്ങളിലെല്ലാം ഭര്‍ത്താവിനെ കുറിച്ച് ലെന പറഞ്ഞിരുന്നു. ആഷിക് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയുടെ സഹ എഴുത്തുകാരില്‍ ഒരാളാണ്. ഇപ്പോള്‍ ചട്ടമ്പി എന്ന സിനിമ സംവിധാനം ചെയ്ത അഭിലാഷാണ് എന്റെ മുന്‍ ഭര്‍ത്താവെന്ന് ലെന ഈ അടുത്താണ് തുറന്ന് പറഞ്ഞത്.
https://www.facebook.com/Malayalivartha