വെള്ളത്തിലൂടെ മടങ്ങുമ്പോൾ പാമ്പ് കടിയേറ്റു..! തിരക്കഥാകൃത്ത് അഖിൽ പി ധർമ്മജൻ ആശുപത്രിയിൽ.... സംഭവത്തെ കുറിച്ച് അഖിലിന്റെ പ്രതികരണം ഇങ്ങനെ..!

കേരളത്തിലെ ഒരാൾക്കും ഒരിക്കലും മറക്കാൻ പറ്റാത്ത വർഷമായിരുന്നു 2018. പ്രളയത്തെ അതിജീവിച്ച ഓരോരുത്തരും ഹീറോയായ നാളുകൾ കൂടിയായിരുന്നു 2018 ലെ പ്രളയം നമ്മുക്കുമുമ്പിൽ കാഴ്ചവച്ചത്. സമ്പന്നനോ പാവപെട്ടവനോ എന്നില്ലാതെ മനുഷ്യരെല്ലാം ഒരു പാത്രത്തിൽ നിന്നുണ്ട് ഒരു പായിൽ കിടന്നുറങ്ങി ഉറ്റവർക്കും ഉടയവർക്കുമായി പ്രാർഥനയോടെ കഴിഞ്ഞ ദിനങ്ങലായിരുന്നു അത്. അയിത്തം കൽപ്പിച്ച് അരങ്ങുവൽക്കരിക്കപ്പെട്ട തുറയുടെ മക്കൾ മലയാളികളെ താങ്ങി നിർത്തി കേരളത്തിന്റെ രക്ഷകരായ നാളുകളായിരുന്നു അത്.
കേരളത്തെ തകർത്തെറിഞ്ഞ 2018-ലെ കേരള പ്രളയത്തെ കുറിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2023-ലെ ഇന്ത്യൻ മലയാളം-ഭാഷാ ഇതിഹാസ അതിജീവന ചിത്രമായിരുന്നു 2018. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, നരേൻ, ആസിഫ് അലി, ലാൽ, ഇന്ദ്രൻസ്,
വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി തുടങ്ങിയ കഥാപാത്രങ്ങൾ പ്രളയം നേരിട്ട കേരളത്തിലെ ജനങ്ങളുടെ പ്രതിനിധികളായി തിയറ്ററിൽ വിസ്മയപ്രകടനം കാഴ്ചവച്ചു. തൻവി റാം, ശിവദ, സിദ്ധിഖ്, ജയകൃഷ്ണൻ, അജു വർഗീസ്, ജനാർദ്ദനൻ, ഗൗതമി നായർ, ശോഭ മോഹൻ,
ജോയ് മാത്യു, ജാഫർ ഇടുക്കി തുടങ്ങിയ വലിയൊരു താരനിരയോടൊപ്പം കലയരശൻ എന്ന താരവും, രണ്ടു വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒരു ദുരന്തത്തിന്റെ ദൃശ്യാവിഷ്‌കാരം എന്നതിലുപരി അഭിനേതാക്കളുടെ പ്രകടനങ്ങൾ മികച്ചതും ആകർഷകവുമാണ്.
എന്നാൽ ഇത്തരമൊരു വിഷയം അവതരിപ്പിച്ച് വിജയിപ്പിക്കുന്നതിൽ സംവിധായകനും മറ്റ് സാങ്കേതിക പ്രവർത്തകർക്കുമൊപ്പം തന്നെ എടുത്ത് പറയേണ്ട പേരാണ് 2018ൻറെ സഹകഥാകൃത്തും യുവ നോവലിസ്റ്റുമായ അഖിൽ പി ധർമ്മജൻറെ പേര്. സിനിമയിലേക്കുള്ള തൻറെ ആദ്യ ശ്രമം തന്നെ വിജയമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുണ്ടായ മഴ സിനിമയിലെ ദൃശ്യങ്ങൾക്ക് സമാനമായിരുന്നു എന്നാണ് തിരക്കഥാകൃത്ത് അഖിൽ പി ധർമ്മജൻ പറയുന്നത്.
എന്നാൽ അഖിലിനെ പറ്റിയുള്ള മറ്റൊരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. തിരുവനന്തപുരം വെള്ളായണിയിൽ പുതിയ ചിത്രത്തിൻറെ തിരക്കഥയുമായി ബന്ധപ്പെട്ട എഴുത്തിന് എത്തിയ അഖിൽ കഴിഞ്ഞ രാത്രി തിരുവനന്തപുരത്ത് പെയ്ത കനത്ത മഴയിൽ അകപ്പെട്ട് പോയിരുന്നു.
കായലിന് അടുത്ത പ്രദേശമായതിനാൽ രാത്രിയോടെ വീട്ടിൽ വെള്ളം കയറുമെന്ന അവസ്ഥ വന്നു. അതേ തുടർന്ന് അവിടെ നിന്ന് മാറാനുള്ള ശ്രമത്തിലായിരുന്നു. അവിടെ ചില പട്ടികൾ ഉണ്ടായിരുന്നു. അവയെ സുരക്ഷിത സ്ഥാനത്ത് എത്തിച്ച് വെള്ളത്തിലൂടെ മടങ്ങുമ്പോൾ പാമ്പ് കടിയേറ്റു. മൂർഖനാണ് കടിച്ചത്. എന്നാൽ വെള്ളത്തിൽ നിന്നായതിനാൽ മാരകമായില്ല. ഇപ്പോൾ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഭയക്കേണ്ട കാര്യമില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്. വൈകിട്ടോടെ ആശുപത്രി വിടുമെന്നും അഖിൽ വ്യക്തമാക്കി.
കേരളത്തിലെ 2018 പ്രളയം അടിസ്ഥാനമാക്കി ജൂഡ് ആൻറണി സംവിധാനം ചെയ്ത ചിത്രത്തിലെ സഹരജയിതാവാണ് നോവലിസ്റ്റായ
അഖിൽ പി ധർമ്മജൻ. ഒസ്കാർ അവാർഡിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ചിത്രം അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഓജോ ബോർഡ്, മെർക്കുറി ഐലൻറ്, റാം കെയർ ഓഫ് ആനന്ദി എന്നീ നോവലുകളിലൂടെ പ്രശസ്തനാണ് യുവ എഴുത്തുകാരനായ അഖിൽ. ഓജോ ബോർഡ് എന്ന അഖിലിന്റെ ആദ്യ കൃതിയുടെ പ്രകാശനം, ആ പേരു പോലെതന്നെ ഭയപ്പെടുത്തുന്ന ഒരു ചുടുകാട്ടിൽ വച്ചായിരുന്നു. അവിടം മുതലാണ് ഈ എഴുത്തുകാരനെ ലോകം ശ്രദ്ധിച്ചു തുടങ്ങുന്നതും.
https://www.facebook.com/Malayalivartha