മേയര്‍ വി.വി. രാജേഷും ബിജെപി കൗണ്‍സിലര്‍മാരും നാളെ ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം നഗരസഭാ മേയര്‍ വി.വി. രാജേഷും ബിജെപി കൗണ്‍സിലര്‍മാരും പധാനമന്ത്രിയെ കാണാന്‍ നാളെ ഡല്‍ഹിയിലേക്ക്. കേരളത്തിലെ മുഴുവന്‍ ബിജെപി ജനപ്രതിനിധികളെയും ഡല്‍ഹിയിലേക്ക് ബിജെപി ക്ഷണിച്ചിട്ടുണ്ടെന്ന് മേയര്‍ വി വി രാജേഷ്. ബിജെപിക്ക് കേരളത്തില്‍ പലയിടങ്ങളിലും ശക്തമായ മുന്നേറ്റം ഉണ്ടാക്കാനായി.
നാളെ ഡല്‍ഹിയിലേക്ക് തിരിക്കും. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ വസതിയിലാണ് താമസം. പ്രധാനമന്ത്രിയുമായും പല കേന്ദ്രമന്ത്രിമാരുമായും ചര്‍ച്ച നടത്താന്‍ ശ്രമം നടത്തുന്നുവെന്നും മേയര്‍ വി വി രാജേഷ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























