കരിയറിൽ മറ്റൊരു ചുവടുവെപ്പിന് ഒരുങ്ങുകയാണ് നിവിന് പോളി;ഇന്ത്യയിലെ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പുതിയ മലയാളം വെബ് സീരീസിൽ നിവിൻ പോളി നായകനായി എത്തുന്നു..!

മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് നിവിൻ പോളി. മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് നടൻ നിവിൻ പോളി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മലർവാടി ആർട്സ് ക്ലബ് എന്ന ആദ്യ ചിത്രത്തിലൂടെതന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ നിവിന് കഴിഞ്ഞു. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ 2010ൽ പ്രദർശനത്തിനെത്തിയ സിനിമയാണ് മലർവാടി ആർട്സ് ക്ലബ്. തിയേറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഈ ചിത്രത്തിനുശേഷം ചലച്ചിത്രരംഗത്തുനിന്നും നിരവധി അവസരങ്ങൾ നിവിന് ലഭിച്ചു.
2011ൽ ട്രാഫിക്, സെവൻസ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2012ൽ പുറത്തിറങ്ങിയ തട്ടത്തിൽ മറയത്ത് എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിലെ വിനോദ് എന്ന നായക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. അതേ വർഷം തന്നെ സ്പാനിഷ് മസാല, ഭൂപടത്തിൽ ഇല്ലാത്ത ഒരിടം പുതിയ തീരങ്ങൾ, ചാപ്റ്റേഴ്സ്, ടാ തടിയാ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2013ൽ പുറത്തിറങ്ങിയ നേരം എന്ന ചിത്രം നിവിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ്. അതേ വർഷം തന്നെ 5 സുന്ദരികൾ,അരികിൽ ഒരാൾ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2014ൽ നായകനായി എത്തിയ 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡെയ്‌സ്, വിക്രമാദിത്യൻ എന്നീ ചിത്രങ്ങളെല്ലാം നിവിന്റെ കരിയറിലെ മികച്ച ചിത്രങ്ങളായിരുന്നു.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത നാലു ചിത്രങ്ങളിൽ മൂന്നിലും നിവിൻ ആയിരുന്നു നടൻ. തട്ടത്തിൽ മറയത്ത്,ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ഒരു വടക്കൻ സെൽഫി എന്നീ ചിത്രങ്ങൾ ബോക്‌സ് ഓഫീസിൽ മികച്ച വിജയമാണ് നേടിയത്. വിനീതിന്റെ സഹോദരൻ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമയിലെ നായകനും നിവിൻ ആയിരുന്നു. നയൻതാര നായികയായി എത്തുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ചലച്ചിത്രതാരം അജു വർഗീസ് ആണ്. 2015ൽ നായകനായി എത്തിയ പ്രേമം എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. ചിത്രത്തിലെ ജോർജ്ജ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറാൻ നിവിന് സാധിച്ചു. 2018ൽ പ്രദർശനത്തിനെത്തിയ റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയിൽ അവതരിപ്പിച്ച കൊച്ചുണ്ണി എന്ന കഥാപാത്രത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. മലയാളത്തിൽ ഇന്നു വരെ പുറത്തിറങ്ങിയ എറ്റവും മുതൽ മുടക്കുള്ള ചിത്രമാണ് കായംകുളം കൊച്ചുണ്ണി. പ്രർശനത്തിനെത്തി മൂന്നു ദിവസംകൊണ്ട് 25 കോടിയാണ് ചിത്രം നേടിയത്. ചിത്രത്തിൽ മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നുണ്ട്.
ഇതുകൂടാതെ ബിസ്മി സ്പെഷൽ, ദി മെട്രോ, പുതിയ തീരങ്ങൾ, ചാപ്റ്റേഴ്സ്, ടാ തടിയാ, ഭൂപടത്തിൽ ഇല്ലാത്ത ഒരിടം, ഇംഗ്ലീഷ്, അരികിൽ ഒരാൾ , നേരം, ബാംഗ്ളൂർ ഡെയ്സ്, മിലി, ഒരു വടക്കൻ സെൽഫി, ഇവിടെ, ആക്ഷൻ ഹീറോ ബിജു, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, റിച്ചി,ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, സഖാവ്, ഹേയ് ജൂഡ്, കൈരളി, കായംകുളം കൊച്ചുണ്ണി, മൂത്തോൻ, മിഖായേൽ, ശേഖരവർമ്മ രാജാവ്, ഗ്യാങ്‌സ്റ്റർ ഓഫ് മുണ്ടൻമല,
കനകം കാമിനി കലഹം, സാറ്റർഡേ നൈറ്റ്, പടവെട്ട്, മഹാവീര്യർ, താരം, തുറമുഖം, രാമചന്ദ്ര ബോസ്സ് & കോ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
എന്നാൽ താരത്തെ കുറിച്ചുള്ള പുതിയ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കരിയറിൽ മറ്റൊരു ചുവടുവെപ്പിന് ഒരുങ്ങുകയാണ് താരം. കരിയറിൽ ആദ്യമായി വെബ് സീരീസിൽ വേഷമിടുകയാണ് നിവിൻ.ഇന്ത്യയിലെ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ അവതരിപ്പിക്കുന്ന പുതിയ മലയാളം വെബ് സീരീസിൽ മോളിവുഡ് സൂപ്പർതാരം നിവിൻ പോളി നായകനായി എത്തുകയാണ്. ‘ഫാർമ’ എന്ന് പേരു നൽകിയിരിക്കുന്ന സീരീസ് ഒരുക്കുന്നത് പി.ആർ. അരുൺ ആണ്. സംവിധായകൻ തന്നെയാണ് ഈ ബിഗ് ബജറ്റ് വെബ് സീരീസിന്റെ തിരക്കഥയും ഒരുക്കുന്നത്. നിവിൻ പോളിയെ കൂടാതെ രജിത് കപൂർ, നരേൻ, പ്രശാന്ത് അലക്സാണ്ടർ, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, മുത്തുമണി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. മൂവീ മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് സീരീസ് നിർമ്മിക്കുന്നത്. ജെയ്ക്സ് ബിജോയാണ് ഫാർമ്മയ്ക്ക് സംഗീതം ഒരുക്കുന്നത്. അഭിനന്ദൻ രാമാനുജം ചായഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവഹിക്കുന്നു.
ലൈൻ പ്രൊഡ്യൂസർ- നോബിൾ ജേക്കബ്, ആർട്ട്- രാജീവ് കോവിലകം, സൗണ്ട്- ശ്രീജിത്ത്, വേഷവിധാനം- രമ്യ സുരേഷ്, മേക്കപ്പ്- സുധി കട്ടപ്പന, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സാഗർ, അസോസിയേറ്റ് ഡയറക്ടർ- സ്റ്റിൽസ്- സേതു അതിപ്പിള്ളി.
https://www.facebook.com/Malayalivartha