സിനിമയുടെ ലൊക്കേഷനിൽ വച്ച് ലാലേട്ടന് ചുമയും ആരോഗ്യപ്രശ്നങ്ങളുമുണ്ടായി:ചികില്സിച്ചത് ഞാനാണ് ; വെളിപ്പെടുത്തലുകളുമായി റോണി ഡേവിഡ് രാജ്;

നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായി മാറിയ താരമാണ് റോണി ഡേവിഡ് രാജ്. മലയാള സിനിമയിൽ പ്രധാനമായും സഹനടനായി പ്രത്യക്ഷപ്പെടുന്ന ഒരു താരം കൂടിയാണ് റോണി ഡേവിഡ്. 2008 ൽ കുരുക്ഷേത്ര എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലേക്ക് കാലെടുത്തു വെയ്ക്കുന്നത്. എന്നാൽ റോണി നടൻ മാത്രല്ല അഭിനയത്തിലേക്ക് കടക്കുന്നതിന് മുമ്പ് കിംസ്ഹോസ്പിറ്റലിൽ പ്രാക്ടീസ് ചെയ്ത വ്യക്തി കൂടിയാണ്.
കോമഡിയും വൈകാരികതയുമെല്ലാം ഒരുപോലെ വഴങ്ങുന്ന റോണി ഡേവിഡ് നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കുരുക്ഷേത്ര, ചട്ടമ്പിനാട്, ട്രാഫിക്, അസുരവിത്ത്, അയാളും ഞാനും തമ്മിൽ, കർമ്മയോദ്ധാ, ആനന്ദം, ആക്ഷൻ ഹീറോ ബിജു, ഫോറൻസിക് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അടുത്ത കാലത്തായിട്ട് ഇറങ്ങിയ മമ്മൂട്ടി അഭിനയിച്ച കണ്ണൂർ സ്‌ക്വാഡ് വമ്പൻ ഹിറ്റായിരുന്നു. ആ സിനിമയുടെ തിരക്കഥാകൃത്തായിരുന്നു റോണി.
എന്നാൽ ഇപ്പോൾ റോണിയുടെ പുതിയ വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നു. വെള്ളിത്തിരയിലേക്കുള്ള ചുവടുവെയ്പ്പിന് മുൻപ് താനൊരു ഡോക്ടറായിരുന്നു. ആ കാലഘട്ടത്തെ കുറിച്ച് പറയുകയാണ് റോണി. സിനിമ എന്ന ഭ്രാന്തമായ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ കുറച്ച് കാലം വീട്ടിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് ജോലി ചെയ്തിരുന്നു. താൻ ഡോക്ടറായി ജോലി ചെയ്തിരുന്ന സമയത്തെ വിശേഷങ്ങൾ പങ്കുവയ്ക്കവെയാണ് റോണി ആ വെളിപ്പെടുത്തൽ നടത്തിയത്. സിനിമ ലൊക്കേഷനിൽ വച്ച് മോഹൻലാലിന് അസുഖം വന്നപ്പോൾ താൻ ചികിൽസിച്ചിട്ടുണ്ട് എന്നാണ് ഗൃഹലക്ഷിമിയ്ക്ക് നൽകിയ അഭിമുഖത്തിൽ റോണി വ്യക്തമാക്കിയത്.
ആ സംഭവത്തെ കുറിച്ച് റോണി പറഞ്ഞത് ഇങ്ങനെ;
"ഗൾഫിലെ കിംസിൽ ജോലിക്ക് കയറിയ ശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോഴും ഡോക്ടർ പണി തന്നെയാണ് ചെയ്തത്. എറണാകുളത്തെ ആശുപത്രികളിലെ കാഷ്വാലിറ്റികളിൽ ഏറ്റവും കൂടുതൽ ജോലി ചെയ്ത ഡോക്ടർമാരിൽ ഒരാൾ ഞാൻ തന്നെയാകും. ഡോക്ടർ പണി ഞാൻ സിനിമയിലും എടുത്തിട്ടുണ്ട്. കുരുക്ഷേത്ര സിനിമയുടെ ലൊക്കേഷനിൽ വച്ച് ലാലേട്ടന് ചുമയും ആരോഗ്യപ്രശ്നങ്ങളുമുണ്ടായി. അദ്ദേഹത്തിന്റെ ഡോക്ടറെ വിളിച്ചിട്ട് കിട്ടാതായപ്പോൾ മേജർ രവി സർ ആണ് എന്റെ കാര്യം പറഞ്ഞത്. അങ്ങനെ ഞാൻ സ്റ്റെതസ്കോപ്പുമായി ലാലേട്ടനെ പരിശോധിക്കാൻ പോയി. ലാലേട്ടന്റെ നെഞ്ചിൽ സ്റ്റെതസ്കോപ്പ് വച്ച് പരിശോധിക്കുമ്പോൾ വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാൻ." എന്ന് റോണി പറഞ്ഞു.
എങ്ങനെയാണ് താൻ ഡോക്ടർ പ്രൊഫഷനിലേക്ക് എത്തിയെന്നതിനെ കുറിച്ചും റോണി വ്യക്തമാക്കിയിരുന്നു .
"സത്യത്തിൽ ബയോളജിയിലെ മാർക്കാണ് എന്ന ചതിച്ചത്. ബയോളജിയ്ക്ക് നല്ല മാർക്കുണ്ടെന്ന് പറഞ്ഞാണ് അച്ഛനും അമ്മയും എന്നെ മെഡിസിൻ ചേർത്തത്. തിരുവനന്തപുരം എം ജി കോളേജിൽ പഠിക്കുമ്പോൾ നാടകമായിരുന്നു തലയിൽ മുഴുവൻ. കോളേജ് നാടകങ്ങളിൽ നടനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കേരള സർവകലാശാല കലോത്സവത്തിൽ നാടകത്തിൽ മികച്ച രണ്ടാമത്തെ നടനായും തിരഞ്ഞെടുക്കപ്പെട്ടതോടെ ആവേശമേറി.
അഭിനയം തന്നെ ജീവിതം എന്നുറപ്പിച്ച കാലമായിരുന്നു അത്. എന്നാൽ എം ബി ബി എസ് കഴിഞ്ഞിട്ട് മതി ബാക്കിയുള്ള പരിപാടിയെന്ന് അമ്മയും അച്ഛനും പറഞ്ഞു. "അച്ഛനാടാ പറയുന്നേ" എന്ന സിനിമ ഡയലോഗ് പോലെ അച്ഛൻ സ്‌ട്രിക്‌ട് ആയി പറഞ്ഞു. പിന്നെനിക്ക് മനസിലായി എം ബി ബി എസ് എടുക്കാതെ ഇനി ഒരു രക്ഷയുമില്ലായെന്ന്. പിന്നെയാണ് ഞാൻ തമിഴ്നാട് സേലത്തെ വിനായക മെഡിക്കൽ കോളേജിൽ ചേരുന്നത്. പിന്നെ ഡോക്ടറാവാതെ വഴിയില്ല എന്ന് മനസിലായി". റോണി ഡേവിഡ് പറഞ്ഞു.
https://www.facebook.com/Malayalivartha