തന്നെ മൂന്ന് ദിവസം കഷ്ട്ടപ്പെടുത്തിയാണ് അത് ഷൂട്ട് ചെയ്തത്:എന്നാൽ ഒരു ദിവസത്തെ കഷ്ടപ്പാടിന്റെ ഭാഗങ്ങൾ കട്ട് ചെയ്ത് മാറ്റിയെന്ന് സുരേഷ് ഗോപി; കാരണം ഇതാണ്..!

നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരനായി മാറിയ താരമാണ് സുരേഷ് ഗോപി. കമ്മീഷണർ എന്ന ഒരൊറ്റ ചിത്രം മതി മലയാളികൾക്ക് സുരേഷ് ഗോപിയെ ഓർക്കാൻ. ഭരത്ചന്ദ്രൻ ഐ പി എസ് എന്ന കഥാപാത്രത്തെ അങ്ങനൊന്നും മറക്കാൻ പറ്റില്ലല്ലോ. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലുമായി ഇതുവരെ ഏകദേശം 300-ഓളം സിനിമകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ സുരേഷ് ഗോപിയ്ക്ക് കഴിഞ്ഞു.
1965-ൽ "ഓടയിൽ നിന്ന്" എന്ന ചിത്രത്തിലൂടെ 8 വയസ്സുള്ളപ്പോൾ ബാലതാരമായാണ് സുരേഷ് വെള്ളിത്തിരയിലേക്ക് കാലെടുത്തു വെയ്ക്കുന്നത്. പിന്നീട് 1986-ൽ മമ്മൂട്ടി നായകനായ 'പൂവിനു പുതിയ പൂന്തെന്നൽ' എന്ന സിനിമയിൽ വില്ലനായി വന്ന സുരേഷ് ഗോപിയെ മലയാളികൾ ഒരിക്കലും മറക്കില്ല. തുടർന്ന് ചെറുതും വലുതുമായ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടി എത്തി. മോഹൻലാൽ നായകനായ ഇരുപതാം നൂറ്റാണ്ടിലെ വില്ലനും,രാജാവിന്റെ മകനിലെ കുമാറിനെയും മലയാളികൾക്ക് മറക്കാൻ പറ്റാത്ത കഥാപാത്രങ്ങളാണ്.
അത് കഴിഞ്ഞ് വെള്ളിത്തിരയിൽ സുരേഷ് ഗോപിയുടെ ഒരു ആറാട്ട് തന്നെയായിരുന്നു. കമ്മീഷണർ എന്ന സിനിമയിലെ അഭിനയമാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. അതോടെ അദ്ദേഹം സൂപ്പർ താര പദവി കരസ്ഥമാക്കി. കമ്മീഷണറിലെ ഭരത് ചന്ദ്രൻ ഐ പി എസ് എന്ന കഥാപാത്രം പൗരുഷം തുളുമ്പുന്ന മലയാളി യുവത്വത്തിന്റെ പ്രതീകമായി. ലേലം, വാഴുന്നോർ, പത്രം, കളിയാട്ടം, ന്യൂഡൽഹി, ഒരു വടക്കൻ വീരഗാഥ, തലസ്ഥാനം, തുടങ്ങിയവ അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രങ്ങളായിരുന്നു. പോലീസ് വേഷങ്ങളിലുള്ള സുരേഷ് ഗോപിയുടെ ഉജ്ജ്വല പ്രകടനമായിരുന്നു മലയാള സിനിമയിൽ അദ്ദേഹത്തെ പ്രശസ്തനാക്കിയ ഒരു ഘടകം.
ആക്ഷൻ സിനിമകളാണ് കൂടുതൽ ചെയ്തത് എങ്കിലും മറ്റ് സിനിമകളിൽ അദ്ദേഹം നല്ല അഭിനയം കാഴ്ചവെച്ചു. 2016-ൽ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് അഞ്ച് വർഷം സിനിമയിൽ ഇടവേളയെടുത്ത സുരേഷ് ഗോപി ഇപ്പോൾ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്.
ഗരുഡൻ സിനിമയിൽ എല്ലാ പോലീസ് സിനിമകളിലെയും പോലെ 5 സീനുകൾ കഴിഞ്ഞാൽ ഒരു ഇടിയെന്ന രീതി കാണാൻ കഴിയില്ല എന്ന സുരേഷ് ഗോപിയുടെ വാക്കുകളാണ് ഇപ്പോൾ വയറലാവുന്നത്. ഈ സിനിമയിൽ ഒരു ഫയിറ്റ് സീൻ മാത്രമേ ഉണ്ടായിരുന്നുള്ളു. അത് കഥയിലോ സ്ക്രിപ്റ്റിലോ ഉണ്ടായിരുന്നില്ല, സുരേഷ് ഗോപി പറഞ്ഞു. തന്നെ മൂന്ന് ദിവസം കഷ്ട്ടപ്പെടുത്തിയാണ് അത് ഷൂട്ട് ചെയ്തത്. എന്നാൽ ഒരു ദിവസത്തെ കഷ്ടപ്പാടിന്റെ ഭാഗങ്ങൾ കട്ട് ചെയ്ത് മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി. ഗരുഡൻ സിനിമയുടെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിലാണ് സുരേഷ് ഗോപി ഇത് വ്യക്തമാക്കിയത്. എല്ലാം മറ്റൊരു രീതിയിലായിരിക്കും.
ഫൈറ്റിന് ലെങ്ത് കൂടിപ്പോയതാണ് കാരണം, എന്നാലത് ഷൂട്ട് ചെയ്യാതിരുന്നാൽ മതിയായിരുന്നല്ലോ; ചെറു പുഞ്ചിരിയോടെ സുരേഷ് ഗോപി പറയുന്നു. മതിയാവോളം ഞാൻ പോലീസ് വേഷങ്ങൾ ചെയ്‌തെന്ന് പറയുന്നില്ല,എന്നാൽ ഒരുപാട് വേർഷൻസ് വരാനുണ്ട്. ഓരോ കഥാപാത്രങ്ങളും എത്രത്തോളം വ്യത്യസ്തമാകുന്നു എന്നത് അഭിനേതാവിന്റെ മികവ് മാത്രമല്ല. എല്ലാം സ്ക്രിപ്റ്റിലാണ്. ആ സ്ക്രിപ്റ്റ് കഥാപാത്രത്തിന് എത്രത്തോളം സ്വാതന്ത്ര്യം നല്കുന്നുവോ അവിടെയാണ് അഭിനേതാവിന്റെ മികവ് ഉയരുന്നത് അദ്ദേഹം പറഞ്ഞു.
രഞ്ജിപണിക്കർ സിനിമകളിൽ വ്യത്യസ്തം എന്ന് പറയാൻ കഴിയില്ല ,എങ്കിലും തന്നിട്ടുള്ള പോലീസ് കഥാപാത്രങ്ങളുടെ ക്വാളിറ്റി ഒരിക്കലും കൈ മോശം വരില്ലലോ. വി ജി തമ്പി, കെ മധു തുടങ്ങിയവരുടേയൊക്കെ സിനിമകളിൽ പോലീസ് കഥാപാത്രങ്ങൾ മാറി മാറി വന്നിട്ടുണ്ട്. എങ്കിലും കാക്കിയിൽ അധിക ദൂരം പ്രത്യക്ഷപ്പെടാത്ത എന്നാൽ തീക്ഷണമായ പാറ്റേണുകളുള്ള കഥ പറയുന്നുണ്ട്. അങ്ങനെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ ചെയ്യാൻ പറ്റിയത് ഈ കഥയുടെ വ്യത്യസ്തത കൊണ്ട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഗരുഡൻ ആണ് സുരേഷ് ഗോപിയുടെ പുതിയ ചിത്രം. സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ഗരുഡൻ. സുരേഷ് ഗോപിയുടെ പെയറായിട്ട് അഭിരാമിയാണ് ചിത്രത്തിൽ എത്തുന്നത്. നടൻ സിദ്ദിഖും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതുന്ന ചിത്രമാണിത്.
https://www.facebook.com/Malayalivartha