സിനിമാ കരിയർ അവസാനിപ്പിക്കുകയാണെന്ന് അൽഫോൺസ് പുത്രൻ: വില്ലനായത് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ! ഞെട്ടിത്തരിച്ച് ആരാധകർ;

മലയാളചലച്ചിത്ര രംഗത്തെ ഒരു യുവ സംവിധായകനാണ് അൽഫോൺസ് പുത്രൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെച്ച് എത്താറുണ്ട്. 2013 ൽ പുറത്തിറങ്ങിയ നിരൂപക പ്രശംസ നേടിയ മലയാളം - തമിഴ് ദ്വിഭാഷാ സസ്പെൻസ് - ത്രില്ലർ നേരം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. പിന്നീടങ്ങോട്ടൊരു തരംഗമായിരുന്നു.
2015 ൽ ഇറങ്ങിയ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം സെൻസേഷണൽ ബ്ലോക്ക്ബസ്റ്റർ റൊമാന്റിക് ചിത്രം പ്രേമം ആയിരുന്നു. ഈ ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും ഒരു അതിഥി വേഷത്തിൽ അഭിനയിച്ചും ഈ ചിത്രം ബോക്‌സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്ററായി മാറുകയും എക്കാലത്തെയും മികച്ച മലയാളം ചിത്രങ്ങളിൽ ഒന്നായി മാറുകയും ചെയ്തു. ഈ ചിത്രത്തിന് വൻ പ്രേക്ഷകപ്രീതിയും, നിരൂപകപ്രശംസയും കരസ്ഥമാക്കുകയും ചെയ്തു.
7 വർഷത്തിന് ശേഷം, പൃഥ്വിരാജ് സുകുമാരനും നയൻതാരയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഗോൾഡ് എന്ന തന്റെ പുതിയ ചിത്രത്തിലൂടെ അദ്ദേഹം തിരിച്ചെത്തി. സംവിധായകൻ മാത്രമല്ല നിർമ്മാതാവ്, നടൻ, എഡിറ്റർ, എഴുത്തുകാരൻ, പരസ്യ ചലച്ചിത്ര നിർമ്മാതാവ് എന്നീ നിലകളിലും തന്റേതായ കയ്യൊപ്പ് പതിപ്പിക്കാൻ അൽഫോൺസ് പുത്രന് കഴിഞ്ഞു.
എന്നാൽ ഇപ്പോൾ തരാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വയറലാവുകയാണ്. താൻ സിനിമാ കരിയർ അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് അൽഫോൺസ് പുത്രൻ.തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ആണെന്ന് ഞാൻ സ്വയം കണ്ടെത്തി ആർക്കും ബാധ്യതയാകാൻ ഉദ്ദേശിക്കുന്നില്ലെന്ന എന്ന് അൽഫോൻസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഞാൻ എന്റെ സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം ഡിസോർഡർ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആർക്കും ബാധ്യതയാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടുകളും പരമാവധി ഒടിടിക്ക് വേണ്ടിയും ചെയ്യും. എനിക്ക് സിനിമ ഉപേക്ഷിച്ച് പോകണമെന്ന് ആഗ്രഹമില്ല, പക്ഷേ എനിക്കു വേറെ മാർഗമില്ല. എനിക്ക് പാലിക്കാൻ കഴിയാത്ത വാഗ്ദാനം നൽകാൻ സാധിക്കില്ല. ആരോഗ്യം മോശമാകുമ്പോൾ ഇന്റർവൽ പഞ്ചിൽ വരുന്നതുപോലുള്ള ട്വിസ്റ്റുകൾ ജീവിതത്തിൽ സംഭവിക്കും',അൽഫോൺസ് കുറിച്ചു.
ഓട്ടിസം സ്പെക്ട്രം ഡിസോർഡർ തലച്ചോറിലെ ചില വ്യത്യാസങ്ങൾ മൂലമുണ്ടാകുന്ന വികസന വൈകല്യമാണ്. അതേസമയം സംവിധായകന്റെ പ്രഖ്യാപനത്തിന് പിന്നാലെ നിരവധിപ്പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. ഷോക്കിങ് എന്നാണ് പലരും കുറിച്ചത്. സ്വയമൊരു തീരുമാനമെടുക്കാതെ ഡോക്ടറുടെ സഹായത്തോടെ കൃത്യമായി രോഗ നിർണയം നടത്തൂ എന്നും ആരാധകർ നിർദ്ദേശിക്കുന്നു. പലരും അൽഫോൺസിന് പിന്തുണയും അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. അതേസമയം പോസ്റ്റ് ചർച്ചയായതോടെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അൽഫോൻസ് നീക്കം ചെയ്തു. പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
അതേസമയം, ‘ഗിഫ്റ്റ് എന്ന തമിഴ് ചിത്രമാണ് അൽഫോൺസിന്റെ പുതിയ പ്രോജക്ട്. ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, കളർ ഗ്രേഡിംഗ് എന്നിവയും അൽഫോൺസാണ്. ഡാൻസ് കൊറിയോഗ്രാഫറായ സാൻഡിയാണ് നായകൻ. കോവൈ സരള, സമ്പത്ത് രാജ്, റേച്ചൽ റബേക്ക, രാഹുൽ, ചാർളി എന്നീ താരങ്ങളും ചിത്രത്തിലുണ്ട്.
ഗോൾഡാണ് അൽഫോൺസിൻറെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. ഇത് വലിയ മികച്ച പ്രകടനമൊന്നും തീയ്യേറ്ററുകളിൽ കാഴ്ച വെച്ചിരുന്നില്ല. ഇടയിൽ അൽഫോൺസ് നടത്തിയ ചില പ്രതികരണങ്ങളും അൽഫോൺസിന് വിനയായിരുന്നു. പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിൽ വളരെ വേഗത്തിലാണ് ഇത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
https://www.facebook.com/Malayalivartha