ചാനൽ ചർച്ചയിൽ കളിയാക്കി: എം.എ. നിഷാദ് മാപ്പ് പറയണമെന്ന് ബാല; "ചർച്ചയുടെ ദൃശ്യം കാണാൻ പറ്റാത്തതുകൊണ്ട് ചിരിച്ചതു കണ്ടില്ല, അല്ലെങ്കിൽ അപ്പോൾത്തന്നെ ചോദിക്കുമായിരുന്നു"

മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ബാല. മലയാളം, തമിഴ് സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനും സംവിധായകനുമാണ് ബാല. ബാലയെ കുറിച്ചുള്ള നിരവധി പോസ്റ്റുകളും വാർത്തകളുമെല്ലാം സോഷ്യൽ മീഡിയയിൽ ഇടംപിടിക്കാറുണ്ട്.
എന്നാൽ ഒരു സിനിമാ റിവ്യൂവിനെ കുറിച്ചുള്ള ചർച്ചയിൽ താരത്തെ കളിയാക്കിയെന്നുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പ്രമുഖ വാർത്ത ചാനൽ ചർച്ചയ്ക്കിടെ തന്നെ കളിയാക്കി ചിരിച്ചതിന് സംവിധായകൻ എം.എ. നിഷാദ് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ബാല രംഗത്തുവന്നിരിക്കുന്നത്.
ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കുമ്പോൾ പറയുന്നത് എന്താണെന്ന് കേട്ട് മനസ്സിലാക്കാതെ ആദ്യം മുതൽ തന്നെ കളിയാക്കി ചിരിച്ചുകൊണ്ടിരുന്നത് എന്തിനാണെന്ന് മനസ്സിലായില്ലെന്ന് ബാല പറയുന്നു. ചർച്ചയുടെ ദൃശ്യം കാണാൻ പറ്റാത്തതുകൊണ്ട് ചിരിച്ചതു കണ്ടില്ല, അല്ലെങ്കിൽ അപ്പോൾത്തന്നെ ചോദിക്കുമായിരുന്നുവെന്നും ബാല വ്യക്തമാക്കി.
അടുത്തിടെയായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് സിനിമാ നിരൂപണം എന്ന പേരിൽ സിനിമ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ റിവ്യു പറഞ്ഞ് സിനിമയെ തകർക്കുന്നുവെന്നത്. ഒരു വിഭാഗം ആളുകൾ മനപൂർവം മലയാള സിനിമയെ തകർക്കാൻ റിവ്യൂ നടത്തുന്നുവെന്നാണ് മലയാള സിനിമാ പ്രവർത്തകർ ആരോപിച്ചത്. സിനിമകളെ വിമർശിച്ച് റിവ്യു പറഞ്ഞതിന്റെ പേരിൽ സംവിധായകന്റെ പരാതിയിൽ അശ്വന്ത് കോക്ക് ഉൾപ്പെടെ ഒൻപത് പേർക്കെതിരെ കഴിഞ്ഞ ദിവസം കേസെടുക്കുകയും ചെയ്തിരുന്നു.
സിനിമയ്ക്ക് മോശം റിവ്യു നൽകുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാരോപിച്ചാണ് സംവിധായകൻ പരാതി നൽകിയത്. റാഹേൽ മകൻ കോര എന്ന സിനിമയുടെ സംവിധായകൻ ഉബൈനി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. യുട്യൂബർമാരായ അശ്വന്ത് കോക്ക്, അരുൺ തരംഗ, ട്രാവലിങ് സോൾ മേറ്റ്‌സ് എന്നിവർ ഉൾപ്പെടെ ഒൻപത് പേർക്കെതിരെയാണ് കൊച്ചി സിറ്റി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. യുട്യൂബിനെയും ഫേസ്ബുക്കിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. മരക്കാർ അറബിക്കടലിന്റെ സിംഹം, മോൺസ്റ്റർ, ആറാട്ട്, രാമചന്ദ്രൻ ബോസ് ആന്റ് കോ, സാറ്റർഡെ നൈറ്റ് തുടങ്ങിയ സിനിമകൾ പരാജയപ്പെട്ടതിന് കാരണവും ഇത്തരം ഓൺലൈൻ റിവ്യുകളാണെന്ന തരത്തിൽ സിനിമാക്കാർക്കിടയിൽ നിന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ഓൺലൈൻ മൂവി റിവ്യൂവേഴ്സും സിനിമാക്കാരും തമ്മിലുള്ള പൊരുത്തക്കേടുകളും തർക്കവും ഇപ്പോൾ രൂക്ഷവുമാണ്.
മനോരമ ന്യൂസിൽ കഴിഞ്ഞ ദിവസം ഇതേ വിഷയത്തിൽ ചർച്ച നടന്നപ്പോൾ നടൻ ബാല അടക്കമുള്ളവർ അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ കഴിഞ്ഞ ദിവസം മനോരമ ന്യൂസിൽ നടന്ന ചർച്ചയിൽ പതിവഴിയിൽ വെച്ചാണ് ബാല പങ്കാളിയായത്. അതുകൊണ്ട് തന്നെ വിഷയം മനസിലാക്കിയായിരുന്നില്ല ബാല സംസാരിച്ചത്.
ആറാട്ട് അണ്ണൻ എന്നപേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിയുമായി മുമ്പ് നടന്ന പ്രശ്നങ്ങളെ എല്ലാം കലർത്തിയാണ് ബാല സംസാരിച്ചത്. അതുകൊണ്ട് തന്നെ ചർച്ചയിൽ പങ്കെടുത്തിരുന്ന സംവിധായകൻ എം.എ നിഷാദ്, സിനിമാ റിവ്യൂവർ അശ്വന്ത് കോക്ക് തുടങ്ങിയവർ ബാലയുടെ മറുപടി പറയുന്ന സമയത്തെല്ലാം ചിരിക്കുകയാണ് ചെയ്തത്. തന്നെ കളിയാക്കി നിഷാദും അശ്വന്തും ചിരിച്ചത് ചർച്ച നടക്കുന്ന സമയത്ത് താൻ ശ്രദ്ധിച്ചിരുന്നില്ലെന്നും പിന്നീട് അത് യുട്യൂബിൽ കണ്ടപ്പോൾ ഏറെ വിഷമം തോന്നിയെന്നും പറയുകയാണ് ഇപ്പോൾ ബാല.
എന്നാൽ എംഎ നിഷാദ് വളരെ അടുപ്പമുള്ള വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ നല്ല പെരുമാറ്റം ആയിരുന്നുവെന്നും ബാല പറഞ്ഞു. ‘‘ചർച്ചയുടെ ദൃശ്യം കാണാൻ പറ്റാത്തതുകൊണ്ട് ചിരിച്ചതു കണ്ടില്ല, അല്ലെങ്കിൽ അപ്പോൾത്തന്നെ ചോദിക്കുമായിരുന്നു. അശ്വന്ത് കോക്ക് എന്നയാളുടെ പേര് പോലും താൻ പറഞ്ഞിട്ടില്ല, പിന്നെ അയാൾ എന്തിനാണ് ഞാൻ പാരലൽ ലോകത്താണെന്നു പറഞ്ഞതെന്ന് മനസ്സിലായില്ലെന്നും’’ ബാല പറയുന്നു.
ഗർഭിണിയായ ഒരു പെൺകുട്ടി പ്രസവിച്ച് കുഞ്ഞുണ്ടാകുന്നതു പോലെ പവിത്രമായ സംഗതിയാണ് സിനിമയെന്നും ഒരു സിനിമ പിറക്കുന്നതിന് മുൻപ് അതിനെ കൊല്ലരുതെന്നുമാണ് താൻ പറയാൻ ശ്രമിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. കുട്ടി ആണാണോ പെണ്ണാണോ എന്ന് മുൻകൂട്ടി അറിയാനുള്ള അവകാശം നമുക്കില്ല. അതുപോലെയാണ് സിനിമയും. പത്തുമാസം ഒക്കെ എടുത്താണ് ഒരു പുറത്തിറങ്ങുക. സിനിമയും പവിത്രമാണ്. ഞാൻ ഉദേശിച്ചത്. പക്ഷേ ചർച്ചക്കിടെ ഇടയ്ക്കിടെ കണക്‌ഷൻ ഇഷ്യൂ ഉണ്ടായിരുന്നു. ഞാൻ വിഷ്വൽ കാണുന്നുമില്ല. ഒരു ആളെ വിളിച്ചു വരുത്തി ലൈവിൽ ഇരിക്കുമ്പോൾ ഒരു പ്രധാനപ്പെട്ട കാര്യം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ കളിയാക്കുന്നത് ശരിയാണോ.
ബാലയുടെ വാക്കുകൾ ഇങ്ങനെ:- 'എം.എ. നിഷാദ് എന്നെ സെറ്റിൽ പൊന്നുപോലെ നോക്കിയിട്ടുണ്ട്. ഇല്ലെന്നു ഞാൻ പറയില്ല. ആ പടം കഴിഞ്ഞിട്ട് പിന്നെയും ഇടപ്പള്ളിയിലെ എന്റെ വീട്ടിൽ വന്നു ബർത് ഡേ എന്ന ഒരു സിനിമയുടെ സ്‌ക്രിപ്റ്റ് പറഞ്ഞു. അത് ഞാൻ നിർമിക്കാൻ വേണ്ടി ആലോചിച്ചതാണ്. പക്ഷേ നടന്നില്ല. നമ്മൾ എല്ലാം സിനിമയുടെ ഭക്ഷണം കഴിച്ചു വളരുന്നവരാണ്. അങ്ങനെയുള്ള ഒരാൾ എന്നെ കളിയാക്കിയതു ശരിയല്ലെന്ന് എനിക്കു തോന്നുന്നു'. എന്ന ബാല പറഞ്ഞു ‘‘ചാനൽ ചർച്ചയിൽ എം.എ. നിഷാദ് എന്നെ കളിയാക്കി ചിരിച്ചു. അതിന് അദ്ദേഹം എന്നോട് മാപ്പു പറയണം. എന്നെ ഫോൺ വിളിച്ചു പറഞ്ഞാൽ മതി. ചാനലിൽ ഒന്നും പറയണ്ട. എന്നും ബാല വ്യക്തമാക്കി.
https://www.facebook.com/Malayalivartha