ഗോദയിൽ തമ്മിലടിച്ച് ടൊവിനോയും ബേസിലും; സോഷ്യൽ മീഡിയയിൽ ചിരിപ്പൂരം ; വീഡിയോ വൈറൽ
ബേസിൽ ജോസഫും ടൊവിനോ തോമസും മലയാളികൾക്ക് ഇഷ്ട്ടപ്പെട്ട നടന്മാരാണ്. സിനിമയിലായാലും ജീവിതത്തിലായാലും ഈ കോമ്പോ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ്. കാരണം ഇരുവരും ചേർന്നാൽ പിന്നെ ചിരിയുടെ മാലപ്പടക്കമാണ്. അതിനാൽ തന്നെ ബേസിലിന്റെ പടത്തിൽ ടൊവിനോ നായകനായി എത്തുമ്പോഴും ഇരുവരും ഒരുമിച്ച് അഭിനയിക്കുമ്പോഴും ഇരുവർക്കും ഇടയിലുള്ള രസകരമായ കെമിസ്ട്രി പ്രേക്ഷകക്കേറെ ഇഷ്ട്ടമാണ്.
ഇപ്പോഴിതാ ഗോദയിൽ ഇടികൂടുന്ന ടൊവിനോയുടെയും ബേസിലിന്റെയും പഴയ വീഡിയോയാണ് വൈറലാകുന്നത്. ഈ പഴയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചിരിപ്പൂരം തീർക്കുകയാണ്. ആദ്യം ടൊവിനോ ബേസിലിനെ മലർത്തിയടിക്കുന്നതും, പിന്നാലെ ഞൊടിയിടയിൽ തന്നെ ബേസിൽ ആ കടം വീട്ടുന്നതും വിഡിയോയിൽ കാണാവുന്നതാണ്.
മാത്രമല്ല വീഡിയോയുടെ അവസാനത്തിൽ ബേസിലിന്റെ സ്വതസിദ്ധമായ ചിരി കൂടിയായപ്പോൾ ആരാധകരിലും ചിരിയുണർത്തുന്നു. ബേസിലിന്റെ ആ കാളിംഗ് ബെൽ ചിരി എപ്പോഴും ആരാധകരുടെ വീക്നെസ് ആണ്.
അതേസമയം രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. "ബേസിലിന്റെ ആ കാളിംഗ് ബെൽ ചിരി", രണ്ട് മിന്നൽ മുരളികൾ എന്നിങ്ങനെയുള്ള കമന്റുകളുമായി വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
"ലെ ബസിൽ സർ: മോനെ ടോവിനോ, നീ ഗോദയിൽ ഗുസ്തികാരൻ ഒക്കെയാണെന്ന് ഞാൻ സമ്മതിച്ചു, പക്ഷെ ഞാൻ ആ പടത്തിന്റെ ഡയറക്ടർ ആണെന്ന് നീ മറക്കരുത്. " , "ലേ ടൊവിനോ: നീ എന്നെ കൊണ്ട് 36 ടേക്ക് എടുപ്പിക്കുമല്ലെടാ?" എന്നിങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്.
https://www.facebook.com/Malayalivartha