Widgets Magazine
06
May / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍....വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിക്കാനാണ് ചില സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശം


ഉത്സവലഹരിയില്‍ നാട്... പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്... രാവിലെ എട്ടിന് ഘടകക്ഷേത്രങ്ങളില്‍ നിന്ന് ചെറുപൂരങ്ങളുടെ വരവ്.. വെടിക്കെട്ട് ബുധനാഴ്ച പുലര്‍ച്ചെ...


പ്രതിരോധ സെക്രട്ടറിയുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.. കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് വിവരം.. വെടിവയ്പ് തുടരുന്നതിനിടെയാണ് നിർണായക കൂടിക്കാഴ്ച..


ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..


ജീവൻ പണയം വച്ച് റീൽ..പാട്ടുപാടി സ്വന്തം പാന്റിനാണ് ഇയാൾ തീവച്ചത്... കാറ്റ് വേ​ഗത്തിൽ വീശിയതോടെ തീ ആളി പടരാനും തുടങ്ങി..വീഡിയോ വൈറലായി..

എന്റെ വാക്ക് വാക്കായിരിക്കും. ഇപ്പോൾ ആരാണ് കളിക്കുന്നത്. കുടംബത്തെ വലിച്ചിഴയ്ക്കരുതെന്ന് പറഞ്ഞു. ഇപ്പോൾ കുടുംബത്തെ ആരാണ് കാെണ്ട് വന്നിരിക്കുന്നത്. ഇത് വാശിയല്ല; ബാല

14 OCTOBER 2024 07:10 PM IST
മലയാളി വാര്‍ത്ത

ഇന്ന് രാവിലെയായിരുന്നു ഗായികയും മുൻ ഭാര്യയുമായ അമൃതയുടെയും മകളുടെയും പരാതിയിൽ നടൻ ബാലയെ പൊലീസ് അറസ്റ്റ് ചെയ്തത്. കടവന്ത്ര പൊലീസാണ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ബാലയുടെ മാനേജർ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണൻ എന്നിവരും കേസിലെ പ്രതികളാണ്. പിന്നാലെ നടന് ജാമ്യം ലഭിച്ചിരുന്നു.

എന്നാൽ ഇപ്പോഴിതാ ഇതിന് പിന്നാലെ മുൻ ഭാര്യക്കെതിരെ രൂക്ഷ പ്രതികരണവുമായി രം​ഗത്ത് വന്നിരിക്കുകയാണ് ബാല. വൈദ്യപരിശോധനയ്ക്ക് കൊണ്ട് പോകുന്നതിനിടെയാണ് പ്രതികരണം. ഈ വിഷയത്തിൽ ഇനി സംസാരിക്കില്ലെന്ന് പറഞ്ഞതാണ്. എന്നാലിപ്പോൾ മുൻ ഭാര്യ തനിക്കെതിരെ നീക്കം നടത്തുകയാണ്. മൂന്നാഴ്ച മുമ്പ് ഇതേക്കുറിച്ച് ഞാൻ സംസാരിക്കില്ലെന്ന് പറഞ്ഞതാണ്.

എന്റെ വാക്ക് വാക്കായിരിക്കും. ഇപ്പോൾ ആരാണ് കളിക്കുന്നത്. കുടംബത്തെ വലിച്ചിഴയ്ക്കരുതെന്ന് പറഞ്ഞു. ഇപ്പോൾ കുടുംബത്തെ ആരാണ് കാെണ്ട് വന്നിരിക്കുന്നത്. ഇത് വാശിയല്ല. നിങ്ങൾ തീരുമാനിക്ക്. എന്തിന് വേണ്ടിയാണ് ഞാൻ അനുഭവിക്കുന്നതെന്ന് എല്ലാവർക്കും അറിയാം എന്നും ബാല പറയുന്നു.

അതേസമയം, ഇതിനിടെ തന‍്റെ അറസ്റ്റിനെതിരെ ബാല ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് അവസാനമല്ല, തുടക്കമാണെന്ന് ബാലയുടെ അഭിഭാഷക ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. സോഷ്യൽ മീഡിയയിലെ ആരോപണ പ്രത്യാരോപണങ്ങൾക്കപ്പുറം കാര്യങ്ങൾ ​കൂടുതൽ ​ഗൗരവമായിക്കൊണ്ടിരിക്കുകയാണ്. എട്ട് വർഷം മുമ്പ് നടന്ന സംഭവത്തിൽ ചാനലുകളിൽ വന്ന വാർത്തകളുടെയും സോഷ്യൽ മീഡിയയിലെ പോസ്റ്റുകളുടെയും അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇപ്പോൾ നടന്ന കാര്യങ്ങളല്ല പരാതിയിലുള്ളത്. മകളുടെ വിഷയത്തിൽ ബാല ക്ലാരിഫൈ ചെയ്തതാണ്. മകൾക്കെന്നെ വേണ്ടെങ്കിൽ എനിക്കും വേണ്ട എന്ന് ബാല പറഞ്ഞതാണ്. വളരെ സങ്കടപ്പെട്ടാണ് പറഞ്ഞത്. അദ്ദേഹം യാതൊരു തരത്തിലുള്ള നിയമ ലംഘനവും നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ആരോ​ഗ്യ നില മോശമാണെന്നും അഭിഭാഷക മാധ്യമങ്ങളോട് പറഞ്ഞു.

ബാലയ്ക്കെതിരെയാണ് ആരോപണം ഉയർന്നുവന്ന സാഹചര്യം പരിശോധിക്കേണ്ടതുണ്ട്. അമൃത എന്ന വ്യക്തി സാധാരണക്കാരിയല്ല. അവർക്ക് നിയമപരമായ അറിവൊക്കെയുള്ള ആളാണ്. നിയമസഹായം ലഭിക്കാൻ ബുദ്ധിമുട്ടില്ല. അന്നൊന്നും പറയാത്ത പരാതിയാണ് ഇപ്പോൾ അവർ നൽകിയിരിക്കുന്നത്. ഇത് മനപ്പൂർവ്വം വൈരാഗ്യം തീർക്കുന്നതിന്റെ ഭാഗമായി പോലീസിനേയും സിസ്റ്റത്തേയും ദുരുപയോഗപ്പെടുത്തുകയാണ് അവർ ചെയ്തത്. അവർ ഇപ്പോൾ ഒരു പ്രതികാര മനോഭാവത്തിലാണ്. എന്തായാലും നിയപരമായി തന്നെ കാര്യങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഇതൊരു അവസാനമല്ല, തുടക്കം മാത്രമാണ്.

വിവാഹമോചനം എന്നത് ഇവരുടെ വ്യക്തിപരമായ വിഷയം മാത്രമായിരുന്നു. പക്ഷെ ഇപ്പോൾ ക്രിമിനൽ കേസുമായി മുന്നോട്ട് പോയിരിക്കുകയാണ്. തീർച്ചയായും ആ രീതിക്കെ നമ്മുക്കും മുന്നോട്ട് പോകാൻ സാധിക്കൂ. കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കും', അഭിഭാഷക പറഞ്ഞു.

തിങ്കളാഴ്ച രാവിലെയോടെയാണ് ബാലയെ പോലീസ് അറസ്റ്റ് ചെയ്തത്. മുൻ ഭാര്യയുടെ പരാതിയിലായിരുന്നു നടപടി. ഇടപ്പള്ളിയിലുള്ള വീട്ടിലെത്തി രാവിലെയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രായപൂർത്തിയാകാത്ത മകളെ മാനസികമായി തളർത്തുന്നുവെന്നുവെന്നാണ് പരാതിയിൽ പറയുന്നത്. സ്ത്രീത്വത്തെ അപമാനിച്ചു, പിതാവെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നില്ല, കുട്ടിയെ മാനസിക സമ്മർദ്ദത്തിലാക്കുന്നു തുടങ്ങിയ ആരോപണങ്ങളും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.

ബാലയ്ക്കെതിരെ മുൻ‌ ഭാര്യ ഉന്നയിച്ച ആരോപണങ്ങളും നിസാരമല്ല. സഹിക്കാൻ പറ്റാതായതോടെയാണ് ബാലയുടെ വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് മുൻഭാര്യ വെളിപ്പെടുത്തി. ശാരീരിക ഉപദ്രവങ്ങളും ലൈം​ഗിക അതിത്രമങ്ങളും നടന്നു. പറയാൻ പറ്റാത്ത കാര്യങ്ങൾ നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് അവിടെ നിന്നും ഇറങ്ങിയത്. മകളെയും ഈ കാര്യങ്ങൾ ബാധിച്ചിരുന്നു. മകളെ സംരക്ഷിക്കാൻ വേണ്ടിയാണ് വീട്ടിൽ നിന്നും ഇറങ്ങിയതെന്നും മുൻഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്വേഷണം പൂര്‍ത്തിയാക്കാന്‍ 45 ദിവസം കൂടുതല്‍ സമയം തേടി മെയ് 6 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു  (22 minutes ago)

ഇന്ത്യയുടെ ഇരട്ട പ്രഹരം... ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്, വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിക്കണം, ഇന്ത്യക്കൊപ്പം പുടിന്‍, ഇന്ത്യ സന്ദര്‍ശി  (30 minutes ago)

എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്ന ഉദ്യോഗസ്ഥരുടെ  (35 minutes ago)

ഷാജൻ സ്കറിയ പുല്ലുപോലെ ഇറങ്ങിവന്നത് ഇങ്ങനെ..! ഷർട്ടുപോലുമിടാതെ പൂട്ടി ഇന്നലെ അർദ്ധരാത്രി സംഭവിച്ചത് ഇത്  (46 minutes ago)

കണിമംഗലം ശാസ്താവ് വടക്കുംനാഥന്റെ സന്നിധിയിലേയ്ക്ക്  (49 minutes ago)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മോഹം പൂവണിഞ്ഞില്ല  (1 hour ago)

ഉയര്‍ന്ന താപനില തുടരുമെന്ന്  (1 hour ago)

ഒളിവില്‍ കഴിയുകയായിരുന്ന അധ്യാപകന്‍ അറസ്റ്റിലായത് 2024 നവംബര്‍ 11 ന്  (1 hour ago)

പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിപ്പിച്ച്  (1 hour ago)

നാടിനെ നടുക്കിയ സംഭവത്തില്‍ വിധി ഇന്ന്  (2 hours ago)

വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിക്കാനാണ് ചില സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശം  (2 hours ago)

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്..  (2 hours ago)

പതിനേഴുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 28കാരി അറസ്റ്റില്‍  (10 hours ago)

നടന്‍ അജാസ് ഖാനെതിരെ പുതിയ പരാതിയുമായി യുവതി  (10 hours ago)

കെപിസിസി പ്രസിഡന്റ് ആരായാലും പ്രശ്‌നമല്ലെന്ന് എം വി ഗോവിന്ദന്‍  (10 hours ago)

Malayali Vartha Recommends