Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം: അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ...


രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചു: അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ..? പിന്നെ എങ്ങനെയാണ്‌ കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക..? പ്രതികരിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്


ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്: കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതാണ്; കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുലിന്റെ അറസ്റ്റിൽ കുറിപ്പ് പങ്കുവച്ച് രാഹുൽ ഈശ്വർ...


എല്ലാ തെളിവുകളും തന്റെ കയ്യിൽ ഭദ്രം: ബലാത്സം​ഗക്കേസിൽ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; സ്വതന്ത്രനായി മത്സരിച്ചാൽ പോലും ഞാൻ ജയിക്കും...


രാഹുലിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രതിഷേധവുമായി എത്തി ഡിവൈഎഫ്ഐ–യുവമോർച്ച പ്രവർത്തകർ: പൊലീസ് വാഹനം പ്രവർത്തകർ തടഞ്ഞതോടെ സംഘർഷം രൂക്ഷമായി; ആശുപത്രിയിലേക്ക് കയറ്റുന്നതിനിടെ രാഹുലിനെതിരെ കയ്യേറ്റ ശ്രമം: ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി

ഞാന്‍ ഒരു വളര്‍ത്തു മൃഗത്തെ പോലെ... സ്വാതന്ത്ര്യമില്ലാത്ത ആ വിവാഹബന്ധത്തില്‍ നിന്ന് വളരെ ബുദ്ധിമുട്ടിയാണ് പുറത്ത് വന്നത്; ക്രിസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

03 NOVEMBER 2024 04:29 PM IST
മലയാളി വാര്‍ത്ത

നടൻ ക്രിസ് വേണു ഗോപാലും നടി ദിവ്യ ശ്രീധറും തമ്മിൽ നടന്ന വിവാഹം ഇതിനോടകം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു ഇക്കഴിഞ്ഞ ബുധനാഴ്ച മക്കളുടെ സമ്മതത്തോടെ നടന്നത്. വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇരുവര്‍ക്കുമെതിരെ നിരവധി വിമശനങ്ങളാണ് ഉയന്നത്. ക്രിസ് വേണുഗോപാലിന്റേയും ദിവ്യയുടേയും പ്രായവുമായി ബന്ധപ്പെട്ടായിരുന്നു കൂടുതല്‍ ചര്‍ച്ച. ക്രിസ് വേണുഗോപാലിന്റെ വെള്ള നിറത്തിലുള്ള താടി കണ്ട് അദ്ദേഹത്തിന് 60 വയസ് പ്രായമുണ്ടെന്ന് വരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വന്നു.

ക്രിസ് വേണുഗോപാലിന്റെ ആദ്യ ഭാര്യ ഇപ്പോഴും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ തന്റെ പേരില്‍നിന്ന് ക്രിസിന്റെ പേര് ഒഴിവാക്കിയിട്ടില്ലെന്നും ക്രിസ് അവരെ വഞ്ചിച്ചുവെന്നും കഥകള്‍ പ്രചരിച്ചു. ഇതിനെല്ലാം മറുപടിയുമായി ഇരുവരും രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യ വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ക്രിസ് വേണുഗോപാല്‍. സ്വാതന്ത്ര്യമില്ലാത്ത ആ വിവാഹബന്ധത്തില്‍നിന്ന് വളരെ ബുദ്ധിമുട്ടിയാണ് പുറത്തുവന്നതെന്നും വിവാഹമോചനം കഴിഞ്ഞ് നാല് വര്‍ഷത്തിനുശേഷമാണ് ദിവ്യയെ വിവാഹം ചെയ്തതെന്നും ക്രിസ് ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

'എന്റെ കുടുംബത്തോടൊപ്പം ഞാന്‍ നില്‍ക്കാന്‍ പാടില്ല എന്ന് പറയുന്ന ഒരു വിവാഹബന്ധമായിരുന്നു എനിക്ക് ആദ്യമുണ്ടായിരുന്നത്. എനിക്ക് അത് അംഗീകരിക്കാന്‍ പറ്റില്ല. കാരണം എന്റെ മാതാപിതാക്കളെ എനിക്ക് നോക്കിയേ പറ്റൂ. വീട്ടില്‍ ആരും വരാന്‍ പാടില്ല, ഫോണ്‍ ചെയ്യാന്‍ പാടില്ല, പുറത്തു പോകാന്‍ പാടില്ല എന്നൊക്കെയായിരുന്നു നിബന്ധനകള്‍. ഇതോടെ ഞാന്‍ ഒരു വളര്‍ത്തു മൃഗത്തെ പോലെയായി. ഗ്ലാസിനകത്ത് അടച്ചിട്ട് വളര്‍ത്തുന്ന ഒരു ചിലന്തിയല്ല ഞാന്‍. മനുഷ്യനാണ്. ഒരുപാട് സങ്കടത്തോടെയാണ് ആറ് വര്‍ഷം മുമ്പ് അവിടെ നിന്ന് തിരിച്ചു വരുന്നത്.

2019-ല്‍ വിവാഹമോചനത്തിന് കേസ് കൊടുത്തു. 2022-ലാണ് വിധിയായത്. അത് കഴിഞ്ഞ് ഒമ്പത് മാസങ്ങള്‍ക്കുശേഷമാണ് ജീവിതം പങ്കിടാന്‍ ഒരാള്‍ വേണമെന്ന് തോന്നിത്. അങ്ങനെ ഒരാളുണ്ടായിരുന്നു. പക്ഷേ അവര്‍ മരിച്ചുപോയി. പിന്നീടാണ് ദിവ്യയെ വിവാഹം ചെയ്തത്.

ഇതാണ് ക്രിസിന്റെ ഭാര്യ എന്നെല്ലാം പറഞ്ഞ് ചിലര്‍ യുട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ എല്ലാം കിട്ടും. ഞാന്‍ വിവാഹമോചിതനാണെന്ന് നേരത്തെ പറഞ്ഞ കാര്യമാണ്.

ഈ വീഡിയോ ഇടുന്ന ആളുകള്‍ക്ക് എന്നോട് ചോദിച്ച് കാര്യങ്ങള്‍ വളരെ വ്യക്തമായി ഇടാമായിരുന്നല്ലോ. അല്ലാതെ എന്തെങ്കിലുമൊക്കെ പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്ത് ഒരാളുടെ ജീവിതം കരി വാരി തേക്കണോ.-'ക്രിസ് വേണുഗോപാല്‍ അഭിമുഖത്തില്‍ പറയുന്നു.


തന്റെ ആദ്യ വിവാഹത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചൊക്കെ ദിവ്യയും സംസാരിക്കുന്നുണ്ട്. എന്നോട് പലരും ചോദിച്ചിട്ടുണ്ട്, നീ ജീവിച്ചു കാണിക്കാന്‍ പോയതല്ലേ, എന്നിട്ട് നീ എന്തുണ്ടാക്കി എന്ന് പലരും ചോദിച്ചിട്ടുണ്ട്. നീ എങ്ങനെ മക്കളേയും കൊണ്ട് ജീവിച്ചുവെന്ന് ചോദിച്ചിട്ടില്ല.

കുറച്ച് പേര്‍ മാത്രം നീ മക്കളെ ഉപേക്ഷിക്കാതെ അവരേയും കൊണ്ട് ജീവിച്ചില്ലേ എന്ന് ചോദിക്കാറുണ്ട്. 18-ാമത്തെ വയസില്‍ വീട്ടുകാരെ വെറുപ്പിച്ച് ഒളിച്ചോടിയതാണ്. പതിനാല് കൊല്ലം ഞാന്‍ ജീവിച്ചത് ഭര്‍ത്താവിന്റെ സ്‌നേഹം പോലും കിട്ടാതെയാണ്. രണ്ട് മക്കളുണ്ടായി. അപ്പോള്‍ ചിലര്‍ ചോദിക്കും പിന്നെ മക്കള്‍ എങ്ങനെയുണ്ടായെന്ന്? കുട്ടികള്‍ ഉണ്ടായതു കൊണ്ട് മാത്രം ഭര്‍ത്താവിന്റെ സ്‌നേഹം ലഭിച്ചുവെന്നാകുമോ? സെക്‌സിനും ഉപരിയായി നമ്മള്‍ ആഗ്രഹിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അതൊക്കെ ഇല്ലാതാകുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന ഒറ്റപ്പെടലുണ്ട്. 32-ാം വയസിലായിരുന്നു വിവാഹ മോചനം നേടുന്നത്. അത്രയും വൈകിപ്പോയി. അപ്പോഴേക്കും രണ്ടാമത്തെ കുട്ടിയുമായിരുന്നു.

 

ഇത്രയും വൈകണമായിരുന്നുവോ എന്നാണ് അപ്പോള്‍ പലരും ചോദിച്ചത്. എന്നെ പിന്തുണയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. സ്വന്തം ഇഷ്ടത്തിന് ഇറങ്ങിപ്പോയതിനാല്‍ ആരും കൂടെയുണ്ടായിരുന്നില്ല. അവര്‍ക്ക് ഒന്നും ചെയ്യാനുമാകില്ല. സഹിക്കുന്നതിന് ഒരു പരിധിയുണ്ട്. അങ്ങനെയാണ് ആ തീരുമാനമെടുക്കുന്നത്. അപ്പോഴും വക്കീലിന് മുമ്പാകെ എന്നോട് ചോദിച്ചു, എനിക്ക് ഒരു അവസരം കൂടി തരുമോ എന്ന്. ഒരു പെണ്ണിനെ മനസിലാക്കാന്‍ പതിനാല് കൊല്ലം വേണോ? എന്നായിരുന്നു എന്റെ മറുപടി. അങ്ങനെ എനിക്ക് ആ തീരുമാനം എടുക്കേണ്ടി വന്നു. എന്നാണ് ദിവ്യ പറഞ്ഞത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരില്‍ 2.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍  (6 hours ago)

കേരള രാഷ്ട്രീയത്തില്‍ കേട്ടു കേള്‍വി പോലുമില്ലാത്ത സൈക്കോ പാത്ത് ; നിയമസഭയില്‍ തുടരുന്നത് അപമാനമെന്ന് മന്ത്രി ആര്‍ ബിന്ദു  (6 hours ago)

കരമനയില്‍ കാണാതായ 14 കാരി തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുട്ടി നടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു: അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും കുട്ടി ഏതെങ്കിലും ട്രെയിനില്‍ കയറി പോയോ എന്ന കാര്യത്തി  (7 hours ago)

കൊണ്ടോട്ടിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു  (7 hours ago)

ഏകദിന പരമ്പര:ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം  (8 hours ago)

വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും; കരൂര്‍ദുരന്ത കേസില്‍ ആദ്യമായാണ് വിജയ്‌യുടെ മൊഴി രേഖപ്പെടുത്തുന്നത്  (8 hours ago)

മംഗലം ഡാമില്‍ വെള്ളച്ചാട്ടം കാണാന്‍ എത്തിയ 17 കാരന്‍ മുങ്ങി മരിച്ചു  (8 hours ago)

വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടി, മോഹന്‍ലാല്‍ ഒരുമിച്ചെത്തുന്ന ചിത്രം പാട്രിയറ്റ് ഏപ്രില്‍ 9ന് തീയേറ്ററുകളില്‍ എത്തും  (8 hours ago)

പരാതിക്കാരി തന്നെയാണ് ഹോട്ടൽ മുറി ബുക്ക് ചെയ്തത്. പരാതിക്കാരി പ്രായപൂർത്തിയാകാത്ത ആളല്ല  (10 hours ago)

വിജയ്‌യെയും മോഹന്‍ലാലിനെയും താരതമ്യം ചെയ്ത് സംവിധായകന്‍ ആലപ്പി അഷ്‌റഫ്  (10 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ മാവേലിക്കര സബ് ജയിലിലെ 26/2026 നമ്പര്‍ ജയില്‍പ്പുള്ളി  (10 hours ago)

പോരുന്നോ ദുബായ് ജെയിലിലേക്ക്?  (10 hours ago)

പ്രവാസികൾക്ക് ജാഗ്രത നിർദേശം! യുഎഇയിൽ തണുപ്പ് കടുക്കുന്നു ശക്തമായ കാറ്റിനും മഴയ്ക്കും കടൽക്ഷോഭത്തിനും സാധ്യത...  (10 hours ago)

പ്രഭാസ് ചിത്രം 'ദ രാജാ സാബ്' പ്രദര്‍ശിപ്പിക്കുന്നതിനിടെ സിനിമാ തിയേറ്ററില്‍ തീപിടുത്തം  (10 hours ago)

ഖമനേയിയെ വധിക്കും !! ട്രംപിന്റെ അന്ത്യ ശാസനം ... റെസ പഹ്‌ലവി ഇറാനിലേക്ക്? ഇറാൻ കത്തുന്നു; ഇനി വേറെ ലവൽ ഞങ്ങൾക്ക് രാജഭരണം മതി !!  (10 hours ago)

Malayali Vartha Recommends