Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ലക്ഷ്മി സാക്ഷി! ഞങ്ങൾ എന്ത്‌ പ്രതികരിക്കാനാണ്?... ബാലഭാസ്‌കറിന്റെ ഭാര്യയുടെ വാദങ്ങളില്‍ പ്രിയാ വേണുഗോപാല്‍

11 DECEMBER 2024 05:18 PM IST
മലയാളി വാര്‍ത്ത

ദുരൂഹതകൾ നിറഞ്ഞ ഒരു മരണമായിരുന്നു സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറിന്റേത്. 2018ൽ കാർ അപകടത്തിൽ അദ്ദേഹം മരിക്കുമ്പോൾ പ്രായം വെറും നാൽപ്പത് വയസ് മാത്രമായിരുന്നു. ബാലഭാസ്കറിനൊപ്പം മകളും അപകടത്തിൽ മരിച്ചു. ഭാര്യ ലക്ഷ്മിയും ഡ്രൈവറും മാത്രമാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. മകന്റേത് കൊലപാതകമാണെന്ന വാദത്തിലാണ് ബാലഭാസ്കറിന്റെ മാതാപിതാക്കൾ ഉറച്ച് നിൽക്കുന്നത്. ഇതിനിടെ നീണ്ട ആറ് വർഷങ്ങൾക്ക് ശേഷം ഈ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി ലക്ഷ്മി ഒരു സ്വകാര്യ ചാനലിൽ പ്രത്യക്ഷപ്പെട്ടത്. ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം ആസൂത്രിതമെന്ന് തോന്നിയിട്ടില്ല.

അപകടത്തിനു പിന്നിൽ ആരെങ്കിലുമുണ്ടെന്ന് സൂചനയുണ്ടായിരുന്നെങ്കിൽ താൻ പ്രതികരിച്ചേനെ. ഇതുവരെയുള്ള അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും ലക്ഷ്മി പറഞ്ഞു. താനുൾപ്പെടെ സഞ്ചരിച്ച ബാലഭാസ്‌കറിന്റെ കാർ ആരും ആക്രമിച്ചിട്ടില്ലെന്നും, അപകട സമയത്ത് തനിക്ക് ബോധമുണ്ടായിരുന്നെന്നും ലക്ഷ്‌മി വ്യക്തമാക്കുകയായിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് ബാലഭാസ്‌കറിന്റെ കസിന്‍ സഹോദരിയായ പ്രിയ വേണുഗോപാൽ.. പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

"ലക്ഷ്മി സാക്ഷി"!
ഞങ്ങൾ എന്ത്‌ പ്രതികരിക്കാനാണ്? (പലരായി ലിങ്ക് അയച്ചുതന്ന് കണ്ടില്ലേ, പ്രതികരിക്കുന്നില്ലേ എന്നൊക്കെ ചോദിക്കുന്നു. പരിപാടി 6.30 ക്കുതന്നെ ഞങ്ങളും കണ്ടു, പ്രതികരിക്കേണ്ടതുണ്ടെങ്കിൽ ആകാമെന്നും കരുതിയിരുന്നു) 2019 ജൂണിൽ വളരെ കൃത്യമായും ശക്തമായും വ്യക്തമായ ബോധത്തോടെയും നല്ല ഭാഷയിലും ലക്ഷ്മി ബാലഭാസ്കർ News18 ലെ സുഹൃത്തിനോട് 'മകൻ മരിച്ചത് കൊണ്ട് ഡെസ്പ് ആയ അച്ഛന്റെ സംശയങ്ങൾ കൃത്യമായി ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്" എന്നൊക്കെപ്പറഞ്ഞ് സംസാരിച്ചതിന്റെ കുറച്ചുഭാഗം കേട്ടതാണല്ലോ. (https://youtu.be/WlZ713tu0Vo?si=rNR2Lk4bX29n5U1Q).


അതിലും കൂടുതലായി എന്തെങ്കിലും 5 വർഷം കഴിഞ്ഞ് ഇന്നലെ വീണ്ടും സംസാരിച്ചതായി തോന്നിയില്ല. ചില 'വിശ്വസ്തരായ' സുഹൃത്തുക്കൾ തമ്മിൽത്തെറ്റിയപ്പോൾ, പരസ്പരം എന്തൊക്കെയോ വിളിച്ചുപറഞ്ഞപ്പോൾ, ആരെയൊക്കെയോ സംരക്ഷിക്കാൻ വേണ്ടി ആദ്യമായി പൊതുവേദിയിൽ വന്നു. എന്താണത്ഭുതപ്പെടാൻ! പറഞ്ഞതിലൊന്നും കേസുമായി ബന്ധപ്പെട്ട് ഒന്നുമില്ലാത്തതുകൊണ്ടും, അവരുടെയും സുഹൃത്തുക്കളുടെയും മൊഴികളുടെ കോപ്പി കയ്യിലുള്ളതുകൊണ്ടും, അവയിലെ പൊരുത്തക്കേടുകൾ നിലനിൽക്കുന്നതുകൊണ്ടും, കൂടുതൽ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ കുടുംബപ്രശ്നങ്ങളിലേക്കു തന്നെ കേസിനെ എത്തിക്കേണ്ട ആവശ്യം പലർക്കും ഇപ്പോൾ ഉള്ളതുകൊണ്ടും, ഞങ്ങൾക്കിതിൽ പറയുവാനുമൊന്നുമില്ല!


പിന്നെ ഒരൽപം പുതുമയുള്ളത് - "ബാലഭാസ്കറിന് അച്ഛനോടും അമ്മാവനോടുമല്ലാതെ ആരോടും ബന്ധമില്ലായിരുന്നു" എന്ന പഴയ പല്ലവി കേട്ടില്ല. മറിച്ച്, "ബാലു അവിടെ എപ്പോഴും പോകുമായിരുന്നു. ഞാൻ പോകാറില്ല, പക്ഷെ അമ്മാവന്റെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും ചടങ്ങുകൾക്കുമെല്ലാം പോയിട്ടുണ്ട്" എന്നതുവരെയെത്തി സത്യം.. ഇവിടെ 'സോഷ്യൽ മീഡിയ കവലയിൽ' ചിത്രങ്ങളും വീഡിയോകളും മറിച്ചൊരു സത്യം വിളിച്ചുപറഞ്ഞ സ്ഥിതിക്ക് ഇനി മാറ്റിപ്പറയാൻ പറ്റില്ലായിരിക്കും!


അച്ഛനോട് തോന്നിയ ദേഷ്യം സോഷ്യൽ മീഡിയ ബുള്ളിയിങ് കാരണം എന്ന് പറഞ്ഞിട്ടുണ്ട്. 2019 ജൂണിൽ സ്വർണ്ണക്കള്ളക്കടത്തുകേസ് വന്നപ്പോഴാണ് ആദ്യമായി കുടുംബം പൊതുവിടത്ത് എന്തെങ്കിലും പറഞ്ഞത്. ബാലുച്ചേട്ടൻ മരിച്ച ഒക്ടോബർ മുതൽ ഞങ്ങൾ കുടുംബം മുഴുവൻ ചീത്ത കേട്ടിരുന്നു യൂട്യൂബ് ചാനലുകളിലൂടെയും ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും. 2019 ജനുവരിയിൽ സംശയങ്ങളൊക്കെച്ചേർത്ത് കേസ് കൊടുക്കട്ടെ എന്ന് ചോദിച്ച അച്ഛനോടും ചിറ്റപ്പന്മാരോടും "അർജുൻ മൊഴിമാറ്റിയത് അന്വേഷിക്കണം, സാമ്പത്തികകാര്യങ്ങളൊന്നും സംശയിക്കാനില്ല, അന്വേഷിക്കണ്ട" എന്നുപറഞ്ഞിരുന്നു ലക്ഷ്മി.

ആ മാസം തന്നെ അടുത്ത സന്ദർശനത്തിൽ പൂന്തോട്ടം ലത, തമ്പി എന്നിവരൊക്കെ ഇടം വലം നിന്ന് പരിചരിക്കുന്നതുകണ്ടപ്പോൾ 'മകനെ കൊന്നതിന് കൂട്ടുനിന്നവർ എന്തിനിവിടെ ' എന്ന് ചോദിച്ചുപോയതിന് അവിടെ നിന്ന് ഇറക്കിവിട്ടതാണ്. അതിനു ശേഷം അച്ഛൻ ആ വഴിക്കേ പോയിട്ടില്ല. ഫോൺ വിളിച്ചിട്ട് ലക്ഷ്മി എടുത്തിട്ടുമില്ല. വീണ്ടും മാസങ്ങൾ കഴിഞ്ഞാണ് കള്ളക്കടത്തും, 'അവരെ വ്യക്തിപരമായി അറിയില്ല' എന്ന ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റും, തുടർന്ന് ഞങ്ങൾ ഞങ്ങളുടെ ഭാഗം പറഞ്ഞതുമൊക്കെ സംഭവിക്കുന്നത്. സെലക്റ്റീവ് മെമ്മറിയും ഒരു ആരോഗ്യപ്രശ്നമാകാം.


അമ്മയോട് മാത്രം അകൽച്ച എന്നതിൽ എത്തിച്ചിട്ടുണ്ട്. മകനെ അത്രത്തോളം സ്നേഹിച്ച ആ അമ്മ അതുകൊണ്ടുതന്നെ അവനുമായുള്ള മരുമകളുടെ ജീവിതത്തെ ഒരുതരത്തിലും ബുദ്ധിമുട്ടിച്ചില്ല, സ്വന്തം പരാതികളുമായി അതിനിടയിലേക്ക് തടസ്സമായി ചെന്നില്ല, നേരെ മറിച്ച് അവന്റെ ബാലിശമായ പരാതികളും പരിഭവങ്ങളും നിശ്ശബ്ദം കേൾക്കുന്നത് തുടർന്നിരുന്നു, അവന്റെ കുടുംബജീവിതത്തിലെ യാഥാർഥ്യത്തെപ്പറ്റി പലരും പറഞ്ഞുകേൾക്കുമ്പോൾ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി കരഞ്ഞും പാടിയും പ്രാർത്ഥിച്ചിരുന്നു, അതുകൊണ്ടുമാത്രമാണ് അവർക്ക് മീഡിയ അത്രത്തോളം ആഘോഷമാക്കിയ ഒരു സ്നേഹഗാഥ ഉണ്ടായത് എന്ന് വിവേകമുള്ളവർക്ക് മനസ്സിലാകും.


ഇത്രയും സ്നേഹവും അംഗീകാരവും ബഹുമാനവും സ്ഥാനവും, തനിക്കുമാത്രമല്ല തന്റെ കുടുംബത്തിനും നൽകിയ ഭർത്താവിനു വേണ്ടി ഒരിക്കൽപ്പോലും തിരിച്ചൊരു ശ്രമം നടത്താത്ത കഥ ഇനി കുറച്ചുവർഷങ്ങൾ കഴിഞ്ഞ് പറയുമായിരിക്കും. കേസ് നീണ്ടുപോയ്ക്കോളുമല്ലോ..കേസ് നടത്തുന്ന അച്ഛന് 78, അമ്മയ്ക്ക് 73..നമുക്കൊരുപാട് സമയമുണ്ട്...അല്ല, കേസിലെ പ്രതികളെപ്പറ്റി ഒന്നും പറയാനുമില്ലല്ലോ!
#Justice4Balabhaskar എന്നായിരുന്നു കുറിപ്പ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (2 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (3 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (3 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (3 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (3 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (3 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (3 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (4 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (4 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (4 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (7 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (7 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (7 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (8 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (8 hours ago)

Malayali Vartha Recommends