Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മമ്മൂട്ടിയെകൊണ്ട് ഒരു ഷോട്ട് വീണ്ടുമെടുപ്പിച്ച് സുരാജ്

14 OCTOBER 2016 10:06 PM IST
മലയാളി വാര്‍ത്ത

രാജമാണിക്യത്തില്‍ മമ്മൂക്ക അഭിനയിക്കുന്ന ആദ്യസീന്‍ കോളേജ് കോണ്‍ഫറന്‍സ് ഹാളിലെ മീറ്റിങ്ങാണ്. വട്ടമേശയ്ക്ക് ചുറ്റും അധ്യാപകര്‍ ഇരിക്കുന്നു. നടുക്ക് മമ്മൂക്കയും. സീനില്‍ പറയേണ്ട ഡയലോഗ് തിരുവനന്തപുരം സ്ലാങ്ങിലാക്കി അത് വായിച്ചുപഠിച്ച് മമ്മൂക്ക എടുത്തിട്ട് പെരുമാറുകയാണ്. പറയുന്നതില്‍ എന്തെങ്കിലും കുഴപ്പം തോന്നിയാല്‍ ഉടനെ വിളിച്ചുചോദിക്കും. പിന്നെ ഞങ്ങള്‍ തമ്മില്‍ സംസാരിച്ച് സ്ലാങ് ശരിയാക്കും.

കോണ്‍ഫറന്‍സ് ഹാളിലെ സീനെടുത്തുകഴിഞ്ഞ ഉടനെ മമ്മൂക്ക എഴുന്നേറ്റു പോയി. അതിനുശേഷം മോണിറ്ററില്‍ ആ സീന്‍ കണ്ടപ്പോള്‍ എന്തോ ഒരു രസക്കുറവു തോന്നി.
തിരുവനന്തപുരം സ്ലാങ് കുറച്ചുകൂടി കയറിനില്ക്കണമായിരുന്നു. ഞാനത് ഡയറക്ടറോട് പറഞ്ഞു: 'കുഴപ്പമില്ല' ഇത് നന്നായിരിക്കുകയല്ലേ. ഇനി മാറ്റിപ്പറയാന്‍ പറഞ്ഞാലും ശരിയാകില്ല. മമ്മൂക്കായ്ക്ക് ചിലപ്പോള്‍ ദേഷ്യം വരും. ഒന്നാമത് ഇന്ന് ജോയിന്‍ ചെയ്തിട്ടേയുള്ളൂ. രണ്ടാമത്തെ കാര്യം അടുത്ത സീനിനുവേണ്ടി മമ്മൂക്ക ഡ്രസ്സ് ചെയിഞ്ച് ചെയ്യാന്‍ പോയിരിക്കുകയാണ്. മാറ്റിയെടുത്തേ പറ്റൂവെന്ന് നിര്‍ബന്ധമാണെങ്കില്‍ നീ ചെന്നു പറ. ഞാന്‍ റെഡി,' അന്‍വര്‍ റഷീദ് പറഞ്ഞു.

തലേദിവസം മമ്മൂക്കയുടെ മുറിയില്‍ ചെന്നപ്പോള്‍ അന്നേരത്തെ തകര്‍ക്കല്‍ ഞാന്‍ കണ്ടതാണ്. പോയി പറഞ്ഞാല്‍ അബദ്ധമാകുമോയെന്ന പേടിയുണ്ട്. പക്ഷേ അപ്പോള്‍ ഓര്‍മവന്നു, പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് പറയണം. പിന്നീട് പറഞ്ഞിട്ട് കാര്യമില്ല. പിന്നെ ഒന്നും ആലോചിച്ചില്ല. മമ്മൂക്കയുടെ അടുത്തേക്ക് ചെന്നു. നേരത്തേ ഇട്ടിരുന്ന ജുബ്ബ മാറ്റി അടുത്ത സീനിലേക്കുള്ള വേറെ ഡ്രസ്സിട്ടു റെഡിയാകുകയാണ്.

ഞാന്‍ നേരേ മുന്നിലെത്തി പറയാനുള്ള ബുദ്ധിമുട്ടു കാരണം തലയും ചൊറിഞ്ഞുനില്ക്കുകയാണ്. എന്റെ മട്ടും ഭാവവുമൊക്കെ ശ്രദ്ധിച്ചിട്ട് 'എന്താ' എന്നര്‍ഥത്തില്‍ മമ്മൂക്ക ഒന്നു മൂളി. 'ങും.'
ആ ഗ്യാപ്പിലേക്ക് ചാടിവീണു. 'മമ്മൂക്ക ലാസ്‌റ്റെടുത്ത ആ ഷോട്ട് ഒന്നുകൂടിയെടുക്കാന്‍ പറ്റ്വോ?'
'അതെന്തിനാ. ഡയറക്ടറ് ഓക്കെയല്ലേ.'
'അതെ.'
'എന്നാലും ഒരു ചെറിയ.'
'ചെറിയ.'
'സ്ലാങ് കുറച്ചുകൂടി കയറ്റിപ്പറഞ്ഞിരുന്നെങ്കി നല്ല ചിരി കിട്ടുമായിരുന്നു.'
'എങ്ങനെ.?' മമ്മുക്ക എന്നെ സൂക്ഷിച്ചു നോക്കി.

ചോദ്യവും നോട്ടവുമൊക്കെ കണ്ടപ്പോള്‍ സംഗതി കുഴപ്പത്തിലേക്കാണ് പോകുന്നതെന്ന മുന്നറിയിപ്പു കിട്ടിയെങ്കിലും ഒറ്റശ്വാസത്തില്‍ കാര്യം അവതരിപ്പിച്ചു. 'തള്ളേ ഇവന്‍ പുലിയാണ് കേട്ടാ. പുലിയെന്നു പറഞ്ഞാല്‍ വെറും പുലിയല്ല. കഴുത. പുലി.' ഞാന്‍ പറഞ്ഞത് ഓക്കെ വെച്ച് മമ്മൂക്ക തലയാട്ടി. അപ്പഴാണ് വിറയല്‍ മാറിയത്. ഉടനെത്തന്നെ ഊരിമാറ്റിയ ജുബ്ബ വീണ്ടുമെടുത്തിട്ട് റെഡിയായി വന്ന് മമ്മൂക്ക, ഡയറക്ടറോട് പറഞ്ഞു:

'ആദ്യമായിട്ട് അവനൊരു കാര്യം വന്നു പറയുമ്പോള്‍ നമ്മള്‍ കേട്ടില്ലെന്നുവേണ്ട.'
ആ ഷോട്ട് വീണ്ടുമെടുത്തു. സിനിമയോടുള്ള മമ്മൂക്കയുടെ ഇഷ്ടവും സ്‌നേഹവും എത്ര വലുതാണെന്ന് അപ്പോള്‍ എനിക്ക് മനസ്സിലായി. നമ്മള്‍ പറയുന്നത് പുള്ളി ശ്രദ്ധിക്കുന്നുണ്ട്. നല്ലതിനാണെങ്കില്‍ കൂടെ നില്ക്കുമെന്നതിന് ഉദാഹരണമാണ് ഈ സംഭവം. ഒരു വലിയ മനുഷ്യന്‍, ഞാന്‍ ആരുമല്ല. ചെന്നു പറയുന്ന കാര്യം ശരിയാണെങ്കില്‍ അത് ചെയ്തിരിക്കും. ആ സംഭവത്തോടെ ഷൂട്ടിങ് സെറ്റില്‍ എനിക്ക് നല്ലൊരു ഇമേജായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലാ ന​ഗരസഭയിൽ എൽഡിഎഫ് പിന്തുണച്ച സ്വതന്ത്രഅം​ഗം മായാ രാഹുൽ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു...  (5 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (17 minutes ago)

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (29 minutes ago)

ഓണക്കാലത്ത് റോഡിലെ തിരക്കൊഴിവാക്കാനായി ഓഗസ്റ്റ് 20 മുതൽ ഈ മാസം അവസാനം വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി  (40 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (55 minutes ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (1 hour ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (1 hour ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (2 hours ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (2 hours ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (2 hours ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (3 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (3 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (3 hours ago)

Malayali Vartha Recommends