Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്

15 OCTOBER 2016 11:21 AM IST
മലയാളി വാര്‍ത്ത

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന് പാലക്കാട് നടക്കും. വൈകുന്നേരം അഞ്ചുമുതല്‍ സാംസ്‌കാരിക പരിപാടികളും 6.30 മുതല്‍ അവാര്‍ഡ് നിശയും നടത്തുന്നതിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. പാലക്കാട് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തിലെ പടുകൂറ്റന്‍ വേദിയിലാണ് കലാപ്രകടനങ്ങള്‍ അരങ്ങേറുന്നത്. 4800 ചതുരശ്ര അടി വരുന്ന പ്രത്യേകം തയ്യാറാക്കുന്ന ഡോം സ്‌റ്റേജിലാണ് അവാര്‍ഡ് വിതരണവും ചലച്ചിത്ര താരങ്ങളുടെ കലാപ്രകടനങ്ങളും അരങ്ങേറുക.

കൂടാതെ 1,600 ചതുരശ്ര അടിയുള്ള ഗ്രീന്‍ റൂമും ഇതിന്റെ ഭാഗമായി തയ്യാറാക്കി .കാല്‍ ലക്ഷം പേര്‍ക്ക് നേരിട്ട് പരിപാടി ആസ്വദിക്കാവുന്നവിധമാണ് മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ വേദി ഒരുക്കിയിരിക്കുന്നത്. എല്‍ഇഡി സംവിധാനങ്ങളാണ് പൂര്‍ണമായും ഉപയോഗിക്കുന്നത്. വേദിക്ക് മുന്നില്‍ 7,800 കസേരകള്‍ നിരത്തും. ഇരിപ്പിടങ്ങള്‍ പ്രത്യേക നിരകളായി ക്രമീകരിച്ച് പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. ഗ്യാലറിയില്‍ പതിനയ്യായിരം പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുണ്ടാകും. വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്നതിനാലും പാലക്കാട് ഇതുവരെയുണ്ടാകാത്ത താരസാന്നിധ്യമുള്ളതിനാലും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. മൂന്ന് കവാടങ്ങളിലൂടെയായിരിക്കും പ്രവേശനം നിയന്ത്രിക്കുക. വേദിയിലും പരിസരത്തും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു കഴിഞ്ഞു.

ഇന്ന് വൈകിട്ട് അഞ്ചിന് പാലക്കാടന്‍ കലാ സാംസ്‌കാരികതയിലൂടെയുള്ള ദൃശ്യയാത്രയുടെ അവതരണത്തോടെയാണ് പരിപാടി തുടങ്ങുക. ഏഴ് സംഗീത ശില്‍പ്പങ്ങളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് വൈകിട്ട് ആറിന് രമേശ് നാരായണന്‍ ചിട്ടപ്പെടുത്തിയ സംഗീതത്തില്‍ പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത് തിരുവനന്തപുരം സമുദ്ര നൃത്തസംഘം അവതരിപ്പിക്കുന്ന സര്‍ഗസംഗീതം എന്ന നൃത്ത ശില്‍പ്പം അരങ്ങേറും.

അവാര്‍ഡ് നിശയില്‍ ആദ്യം സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങളായ 48 അവാര്‍ഡുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും. ചലച്ചിത്രരംഗത്ത് അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മധു, യേശുദാസ്, ശ്രീകുമാരന്‍ തമ്പി, ഷീല, ശാരദ, എം കെ അര്‍ജുനന്‍, കവിയൂര്‍ പൊന്നമ്മ എന്നിവരേയും സിനിമാ ശബ്ദരംഗത്ത് ലോകത്തിലെ ഏറ്റവും വലിയ പുരസ്‌കാരമായ ഗോള്‍ഡന്‍ റില്‍ കരസ്ഥമാക്കിയ ആദ്യത്തെ ഏഷ്യക്കാരന്‍ റസൂല്‍ പൂക്കുട്ടിയേയും ചടങ്ങില്‍ ആദരിക്കും. നാലുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന അവാര്‍ഡ് നിശയില്‍ പ്രമുഖ ചലച്ചിത്ര താരങ്ങളുടെ നൃത്തം, ഗാനമേള എന്നിവയ്ക്ക് പുറമെ ടിനിടോം, പാഷാണം ഷാജി തുടങ്ങിയവരുടെ കാരിക്കേച്ചര്‍ ഷോയും സ്‌കിറ്റും അരങ്ങേറും. രാത്രി 11.30ന് സമാപിക്കുന്ന വിധത്തിലാണ് പരിപാടികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലാ ന​ഗരസഭയിൽ എൽഡിഎഫ് പിന്തുണച്ച സ്വതന്ത്രഅം​ഗം മായാ രാഹുൽ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു...  (5 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (17 minutes ago)

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (29 minutes ago)

ഓണക്കാലത്ത് റോഡിലെ തിരക്കൊഴിവാക്കാനായി ഓഗസ്റ്റ് 20 മുതൽ ഈ മാസം അവസാനം വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി  (40 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (55 minutes ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (1 hour ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (1 hour ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (2 hours ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (2 hours ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (2 hours ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (3 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (3 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (3 hours ago)

Malayali Vartha Recommends