പുലിമുരുകന്‍: നിര്‍മാതാവിന്റെ തിയറ്റര്‍ ഷെയര്‍ 16 കോടി; വിദേശ വിതരണം 10 കോടിക്ക്

മലയാള സിനിമയിലെ ഏറ്റവും വലിയ മുതല്‍ മുടക്കുള്ള ചിത്രമായ പുലിമുരുകന്‍ ലാഭത്തിലേക്ക്. റിലീസായി രണ്ടാഴ്ച പിന്നിടും മുമ്പാണ് ചിത്രം മുതല്‍ മുടക്ക് തിരിച്ച് പിടിച്ചത്. 25 കോടിയോളം കളക്ട് ചെയ്ത സിനിമയ്ക്ക് തിയേറ്ററുകള്‍ക്ക് നല്‍കേണ്ട ഷെയറും സര്‍വീസ് പ്രൊവൈഡറായ ക്യൂബിനും വേണ്ടി ഒന്‍പത് കോടിയോളം നല്‍കി. 192 ദിവസമാണ് ചിത്രം ഷൂട്ട് ചെയ്തത്. ചിത്രത്തന്റെ സാറ്റലൈറ്റ് അഞ്ച് കോടി നാല്‍പ്പത് ലക്ഷം രൂപയ്ക്കാണ് ഏഷ്യാനെറ്റ് സ്വന്തമാക്കിയത്. ഇതോടെ മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമായി പുലിമുരുകന്‍ മാറിയിരിക്കുന്നു.
തിരുവനന്തപുരത്തെ എസ്.എല്‍ ഓഡി വണ്ണില്‍ ഒരാഴ്ചത്തെ കളക്ഷന്‍ 40 ലക്ഷം രൂപയാണ്. ധന്യയില്‍ 28 ഷോ ഫുള്‍ ഹൗസില്‍ കളിച്ചു. 19 ലക്ഷത്തിലധികമാണ് കളക്ഷന്‍. ശ്രീകുമാറില്‍ ആദ്യ ആഴ്ച 30 ലക്ഷത്തിലധികമാണ് കളക്ഷന്‍. ശ്രീവിശാഖിലും ന്യൂ വണ്ണിലും ആദ്യ ആഴ്ച അന്‍ പത് ലക്ഷത്തിലധികം രൂപ ലഭിച്ചു. മൂന്ന് വര്‍ഷത്തിന് ശേഷം ഒരു മോഹന്‍ലാല്‍ ചിത്രത്തിന് കിട്ടുന്ന ഏറ്റവും വലിയ കളക്ഷനാണിത്. ശ്രീകുമാറിലെ ക്യൂ റോഡിന് പകുതിയോളം നീളുന്നത് ഒരു വര്‍ഷത്തിന് ശേഷം. ഇതിന് മുമ്പ് പ്രേമമായിരുന്നു ഇത്രയും കൗഡുണ്ടാക്കിയ ചിത്രം.
12 കോടിക്ക് പ്ലാന്‍ ചെയ്ത ചിത്രമായിരുന്നു പുലിമുരുകന്‍. എന്നാല്‍ പുലിയുമൊത്തുള്ള രംഗങ്ങള്‍ ചിത്രീകരിക്കാന്‍ മാസങ്ങള്‍ വേണ്ടി വന്നു. വിഷ്വല്‍ എഫക്‌സ് മാത്രം 45 ദിവസം കൊണ്ട് മാത്രമാണ് പൂര്‍ത്തിയാക്കിയത്. ടോമിച്ചന്‍ മുളക്പാടം അല്ലാതെ മറ്റൊരു നിര്‍മാതാവായിരുന്നെങ്കില്‍ ചിത്രം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നേനെ. വിയറ്റ്‌നാം, തായ്‌ലന്റ് എന്നിവിടങ്ങളിലായിരുന്നു പുലിയുമൊത്തുള്ള രംഗങ്ങള്‍ ചിത്രീകരിച്ചത്. പിന്നെ പലപ്പോഴും പുലിയുമൊത്തുള്ള രംഗങ്ങള്‍ ശരിയായി ചിത്രീകരിക്കാനാകാതെ സെറ്റുകള്‍ പൊളിച്ച് മാറ്റേണ്ടിവന്നു. ആ ഇനത്തിലും നിര്‍മാണ ചെലവ് കൂടി.
https://www.facebook.com/Malayalivartha





















