സിനിമ പ്രതിസന്ധി അവസാനിച്ചോ...? ദിലീപിനെതിരെ വീണ്ടും ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ രംഗത്ത്; ദിലീപ് ആളുകളെ ഭീഷണിപ്പെടുത്തിയെന്നും ആരോപണം

സിനിമ പ്രതിസന്ധി അവസാനിച്ചെങ്കിലും ദിലീപിനെതിരെ വീണ്ടും ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍. തങ്ങള്‍ക്ക് ചിത്രങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയുമായാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ രംഗത്തെത്തിരിക്കുന്നത്.
ഫെഡറേഷന്‍ പ്രസിഡന്റായ ലിബര്‍ട്ടി ബഷീര്‍, ജനറല്‍ സെക്രട്ടറി ഷാജു അഗസ്റ്റിന്‍ വൈസ് പ്രസിഡന്റ് സന്തോഷ് എന്നിവരുടെയടക്കം 25 ഓളം വരുന്ന തീയേറ്ററുകളിലാണ് പുതിയ ചിത്രങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ദിലീപിന്റെ നേതൃത്ത്വത്തിലുള്ള പുതിയ സംഘടനയും നിര്‍മ്മാതാക്കളും വിതരണക്കാരുമാണ് തങ്ങള്‍ക്ക് പ്രതിരോധം ഉണ്ടാക്കിയിരിക്കുന്നതെന്ന് ലിബര്‍ട്ടി ബഷീര്‍ അരോപിച്ചു.
പുതിയ സംഘടനയുടെ പ്രസിഡന്റാണ് നടന്‍ ദിലീപ്. പുതിയ സംഘടനയിലേക്ക് ദിലീപ് ആളുകളെ ഭീഷണിപ്പെടുത്തിയാണ് ചേര്‍ത്തതെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ തങ്ങള്‍ ആര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് പുതിയ സംഘടന ഭാരവാഹികള്‍ അറിയിച്ചു. ഫെഡറേഷന്റെ നേതൃത്ത്വത്തില്‍ നടത്തിയ സമരം മൂലം നാല് ചിത്രങ്ങളാണ് മുടങ്ങിക്കിടന്നിരുന്നത്.
സമരം നടത്തിയവരോട് പ്രതികാരനടപടികള്‍ സ്വീകരിക്കില്ലെന്ന് പുതിയ സംഘടനയുടെ രൂപീകരണത്തില്‍ അധികൃതര്‍ അറിയിച്ചിരുന്നു. പ്രശ്‌നപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ലിബര്‍ട്ടി ബഷീര്‍ മുഖ്യമന്ത്രിക്ക് നിവേദനവുമായി എത്തിയിരുന്നു. സമരം കാരണം മുടങ്ങിക്കിടന്ന ജോമോന്റെ സുവിശേഷം 19നും മോഹന്‍ലാല്‍ നായകനാകുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ 20 നും റിലീസ് ചെയ്യും.
https://www.facebook.com/Malayalivartha
























