ഇന്ത്യയിലും ജര്‍മ്മനിലുമായി ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയ സ്വയം റിലീസിങ്ങിന് ഒരുങ്ങുന്നു

ഓട്ടിസം, ഫുട്‌ബോള്‍, ആയുര്‍വേദം എന്നിവയെ പ്രമേയമാക്കി ആര്‍. ശരത് സംവിധാനം ചെയ്യുന്ന 'സ്വയം' പ്രദര്‍ശനത്തിനൊരുങ്ങി. സമൂഹം മാറ്റിനിര്‍ത്തുന്ന ഓട്ടിസത്തെ മുഖ്യപ്രമേയമാക്കി സമൂഹത്തിന് ഒരു മികച്ച സന്ദേശം നല്‍കുന്ന ചിത്രം എക്‌സ്പീരിയന്‍ ആന്റ് ഗ്രീന്‍ ഹാവന്‍ ബാനറാണ് നിര്‍മിച്ചിരിക്കുന്നത്. ജര്‍മന്‍ മലയാളിയും ജര്‍മനിയിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന വിനോദ് ബാലകൃഷ്ണയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
ജര്‍മ്മനിയില്‍ സെറ്റില്‍ ചെയ്ത ഓട്ടിസം ബാധിച്ച പത്തു വയസുകാരനായ മെറോണിന്റെയും അമ്മ ആഗ്‌നസിന്റെയും കഥയാണ് ചിത്രം പറയുന്നത്. മകന്‍, മെറോണ്‍ ഓട്ടിസം ബാധിതനാണെന്നറിയുന്നതോടെ അവരെ ഉപേക്ഷിച്ചു ഒളിച്ചോടിപ്പോകുന്ന പിതാവും തുടര്‍ന്ന് മകനുവേണ്ടി ജീവിക്കുന്ന ആഗ്‌നസ് അവന്റെ ഫുട്‌ബോള്‍ കമ്പം വളര്‍ത്തിയെടുക്കുന്നു.

വാള്‍ഡ്രോഫ് ക്ലബിലെ ഒരു ഫുട്‌ബോള്‍ സെലക്ഷന്‍ മത്സരത്തിനിടയില്‍, മെറോണ്‍ കാല്‍കുഴയ്ക്കു തകരാര്‍ പറ്റി താഴെ വീഴുന്നു. അതോടെ മാനസികമായി തളര്‍ന്ന ആഗ്‌നസ്, പള്ളി വികാരിയുടെ ഉപദേശപ്രകാരം നാട്ടില്‍ ആയുര്‍വ്വേദ ചികിത്സ തേടിയെത്തുന്നതോടെയാണ് കഥ മുന്നോട്ട് പോകുന്നത്. ആഗ്‌നസിനെ ലക്ഷ്മി പ്രിയാ മേനോനും മെറോണിനെ വിച്ചുവും അവതരിപ്പിയ്ക്കുന്നു. ഒപ്പം ജര്‍മ്മന്‍ ദേശീയ ഫുട്‌ബോള്‍ താരമായിരുന്ന റോബര്‍ട്ടോ പിന്റോ ചിത്രത്തിലൊരു സുപ്രധാന വേഷം അവതരിപ്പിക്കുന്നു.
മധു, നന്ദു, കെ.സി.ബേബി, മുന്‍ഷി ബൈജു, സച്ചിന്‍, അഷ്‌റഫ് പേഴുംമൂട്, ചന്ദ്രമോഹന്‍, സി.പി.മേവട, ആനി, മീനാക്ഷി, അഞ്ജലി, ബിന്ദു, കൃഷ്ണകുമാര്‍, സ്മിത, ലീനാസ്, ഷാജിലാല്‍, വര്‍ഗ്ഗീസ്, മഹേഷ് എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍.
കേരള സംസ്ഥാന അവാര്‍ഡും, ദേശീയ അവാര്‍ഡ് ജേതാവായ ബെസ്‌ററ് നറേറ്റീവ് ഫീച്ചര്‍ ഫിലിം അവാര്‍ഡും (ജനീവ) കരസ്ഥമാക്കിയിട്ടുള്ള ആര്‍ ശരത് ആണ് ചിത്രത്തിന്റെ സംവിധായകന്‍. തിരക്കഥ, സംവിധായകനായ ആര്‍ ശരത് തന്നെയാണ് ഒരുക്കുന്നത്. സംഭാഷണം സജിവ് പാഴൂര്‍, ക്യാമറ സജന്‍ കളത്തില്‍ എന്നിവരാണ് കൈകാര്യം ചെയ്തിരിയ്ക്കുന്നത്. 72 ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ വിതരണക്കാര്‍. ജര്‍മ്മനിയിലെ പ്രശസ്ത ഫുട്‌ബോള്‍ ക്ലബായ വാള്‍ഡ്രോഫ് എഫ്.സി. അസ്‌റ്റോറിയയുടെ സഹകരണത്തോടെയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
https://www.facebook.com/Malayalivartha
























