എന്നെ ചിരിപ്പിച്ച ട്രോള്‍ വീഡിയോ; അജു വര്‍ഗീസ്

താരങ്ങളെ കളിയാക്കിയുള്ള ട്രോള്‍ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് സര്‍വസാധാരണമാണ്. അത്തരത്തില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് അജു വര്‍ഗീസ്, നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടിന്റേതാണ്. തന്നെ ഏറെ ചിരിപ്പിച്ച ട്രോള്‍ വീഡിയോ ഷെയര്‍ ചെയ്തതും അജുതന്നെയാണ്.
നിവിന്‍ പോളിയുടെയും വിനീത് ശ്രീനിവാസന്റെയും ചിത്രം അനൗണ്‍സ് ചെയ്താല്‍ അതില്‍ അജു നിര്‍ബന്ധം എന്നത് സമൂഹമാധ്യമങ്ങളില്‍ സ്ഥിരം ചര്‍ച്ചയാണ്. രസകരമായ പല ട്രോളുകള്‍ക്കും ഇത് വഴിവക്കാറുണ്ട്. ഈ ട്രോളുകളൊക്കെ തമാശ രീതിയില്‍ ആസ്വദിക്കുകയാണ് അജുവിന്റെ പതിവ്.
അത്തരമൊരു കിടിലന്‍ ട്രോള്‍ വീഡിയോ ആണ് അജു പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്. വിനീത് ശ്രീനിവാസന്റെ പുതിയ സിനിമയുടെ ചര്‍ച്ചയാണ് വീഡിയോയിലൂടെ കാണിക്കുന്നത്. നാടോടിക്കാറ്റ് സിനിമയിലെ ഒരു തമാശ രംഗം കൂട്ടിയോജിപ്പിച്ചാണ് ഈ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























