ഫുട്ബോള്‍ കല്യാണ വീഡിയോയുടെ ഒറിജിനല്‍ തപ്പിപ്പിടിച്ച് സോഷ്യല്‍ മീഡിയ...

ഇപ്പോളെല്ലായിടത്തും ആ കല്യാണവീഡിയോയാണ് ചര്‍ച്ചാവിഷയം. ട്രോള്‍ ലോകത്തും നവമാധ്യമങ്ങളിലുമെല്ലാം എങ്ങനെ ഫുട്ബോള്‍ കളിച്ച്. വിവാഹവീഡിയോ ഒരുക്കുമെന്നാണ് ചര്‍ച്ച ചെയ്യുന്നത്. വിവാഹത്തിന് ഫുട്ബോള്‍ ഒരു പ്രശ്നമേ ഇല്ലെന്നാണ് പക്ഷെ ട്രോളന്മാരും പറയുന്നത്. കാരണം, ഫുട്ബോള്‍ കളിച്ച് മാന്യമായി സേവ് ഡേറ്റ് വീഡിയോയും കല്യാണവീഡിയോയുമെല്ലാം ഒരുക്കിയവരുണ്ടെന്നത് തന്നെ. ഇത്തരത്തിലൊരു വീഡിയോയില്‍ നിന്ന് ചൂണ്ടിയതാണ് മേഘ്നയുടെ പ്രമോ വീഡിയോയെന്നും അവര്‍ ആരോപിക്കുന്നു. എങ്കിലും കല്യാണച്ചെക്കന്റെ മര്‍മ്മത്തല്ല ആദ്യവീഡിയോയില്‍ പന്ത് കൊള്ളുന്നത് എന്നത് മാത്രമാണ് വ്യത്യാസം.
പ്രമുഖ വീഡിയോഗ്രാഫി ഗ്രൂപ്പായ വിവാ ടീമിന്റെ വീഡിയോയില്‍ നിന്ന് മേഘ്നയുടെ വീഡിയോഗ്രാഫര്‍മാര്‍ കോപ്പിയടിച്ചെന്നാണ് ആരോപണം. അനൂപും സിന്ധുവുമായുള്ള വിവാഹത്തിന്റെ സേവ്ഡേറ്റ് വീഡിയോയിലാണ് സമാനമായ ഫുട്ബോള്‍ കളിയുള്ളത്. 2015 നവംബറിലാണ് വീഡിയോ പുറത്തുവന്നത്. പക്ഷെ മാന്യമായും രസകരമായുമാണ് ഈ വീഡിയോ ചെയ്തതെന്നാണ് കാഴ്ചക്കാര്‍ അഭിപ്രായപ്പെടുന്നത്. മേഘ്നയെ ട്രോളാന്‍ ഈ പഴയ വീഡിയോ ഉള്‍പ്പെടെ തപ്പിയെടുത്തിരിക്കുകയാണ് ട്രോളന്മാരിപ്പോള്‍.
അതേസമയം മേഘ്നയുടെ പ്രീ വെഡിംഗ് വീഡിയോയും യൂട്യൂബില്‍ വൈറലാവുകയാണ്. ഈ വീഡിയോയിലും ആട്ടവും പാട്ടുമെല്ലാം കടലിലാണ്. ഈ വീഡിയോയെയും വിടാതെ പിന്തുടരുകയാണ് ട്രോളന്മാര്‍. രസകരമായ കമന്റ് വായിക്കാനായി മാത്രം വീഡിയോ ലിങ്കിലെത്തുന്നവരും കുറവല്ല. ഇവോക്ക് വെഡിംഗാണ് ഈ മേഘ്നയുടെ വിവാഹവീഡിയോകള്‍ ഒരുക്കിയത്.
വിവാഹവീഡിയോയുടെ പ്രമോ ഇപ്പോളും യൂട്യൂബിലെ സൂപ്പര്‍ഹിറ്റായി ഓടുകയാണ്. ടോപ്പ് ട്രന്റിംഗ് ലിസ്റ്റിലുള്ള വീഡിയോ നാല് ലക്ഷത്തോളമാളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്. അഞ്ഞൂറില്‍ താഴെ ലൈക്കും, മുപ്പതിനായിരത്തോളം അണ്‍ലൈക്കുമുള്ള വീഡിയോ അണ്‍ലൈക്കില്‍ പുതുചരിത്രം തന്നെ രചിക്കുമെന്ന് ട്രോളന്മാര്‍ക്ക് ഉറപ്പുതന്നെ. പേളീ മാണിയുടെയും ജിപിയുടെയും മാങ്ങാത്തൊലിയുമായി ഇഞ്ചോടിഞ്ച് മത്സരത്തിലാണ് ഇപ്പോള്‍ മേഘ്ന. കയ്യിലൊരു ഫുട്ബോളുമായി മന്ദം മന്ദം നടന്നുവരുന്ന മേഘ്നയുടെ പദചലനങ്ങളുടെ ക്ലോസപ്പിലാണ് വീഡിയോ തുടങ്ങുന്നത്. പിന്നെ പതിയെ ഫുട്ബോള്‍ നിലത്തുവയ്ക്കുമ്പോള്‍ ഗോള്‍ തടുക്കാന്‍ തയാറായി നില്‍ക്കുന്ന മേഘ്നയുടെ വരനേയും കാണാം.
പിന്നെ ഗോളാക്കാനൊരുങ്ങുന്ന മേഘ്നയുടെ ബോള്‍ അതിസാഹസികമായി തടഞ്ഞിട്ട് പണി വാങ്ങുന്ന ഡോണ്‍ ടോമിന്റെ 'ഭാവാഭിനയം'. പിന്നീട് നവ ദമ്പതികളുടെ മന്ദം മന്ദമുള്ള നയനസുന്ദരമായ ഓട്ടം. ഇത്രയും കണ്ട് അന്ധാളിച്ചാണ് കമന്റില്‍ ഓരോരുത്തരും അവനവന്റെ മനസില്‍ വിരിഞ്ഞ ഭാവനാ സമൃദ്ധമായ കമന്റുകളുംകൂടി എഴുതി തകര്‍ക്കുന്നത്. ഫുട്ബോള്‍ ഗോളാകാതെ തടയാന്‍ 'ഏതറ്റം' വരെയും പോകുന്ന നവവരനേയും ആളുകള്‍ ആശംസകള്‍ കൊണ്ട് മൂടുകയാണ്.
വീഡിയോയുടെ താഴെ കമന്റുകളുടെ പ്രളയമാണ്. ''വെറുപ്പിക്കലിന്റെ പല വെര്‍ഷന്‍ കണ്ടിട്ടുണ്ട്... ഇത്ര ഭയാനകമായത് ആദ്യമായി കാണുകയാ'' എന്നതാണ് ഒന്നാമത്തെ കമന്റ്. പിന്നാലെ ''എന്റെ ഭാഗത്തും തെറ്റുണ്ട് ..ഈ ലിങ്ക് തുറക്കാന്‍ പാടില്ലായിരുന്നു'' എന്നും ''സുനാമി ഒരു ആവശ്യമുണ്ടാകുമ്പോള്‍ വരൂല'' എന്നും കമന്റുകള്‍ വന്നിരിക്കുന്നു. ടൈറ്റാനിക്കിന് ശേഷം കടലിനെ ചുറ്റിപ്പറ്റി നടന്ന ഏറ്റവും വലിയ ദുരന്തമെന്നാണ് മറ്റൊരാള്‍ വീഡിയോയെ വിശേഷിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























