മോഹന്‍ലാലിന്റെ മകന്‍, യുവ നടന്‍ എന്നിങ്ങനെയുള്ള വിശേഷങ്ങള്‍ക്ക് അപ്പുറം പ്രണവ്

കഴിഞ്ഞ വര്‍ഷം മുതല്‍ പ്രണവ് മോഹന്‍ലാല്‍ സിനിമയിലേക്ക് വരുന്നു എന്ന വാര്‍ത്ത വലിയ സന്തോഷത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ജിത്തു ജോസഫിന്റെ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നതെന്നായിരുന്നു പറഞ്ഞിരുന്നത്. ജിത്തുവിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് പ്രണവ്. കഴിഞ്ഞ വര്‍ഷം അനൗണ്‍സ് ചെയ്ത പടത്തിനെ പറ്റി പിന്നെ വിവരങ്ങള്‍ ഒന്നുമില്ലായിരുന്നത് ആരാധകരെ നിരാശരാക്കിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങാന്‍ ഇരിക്കുവാണെന്നുള്ള സൂചനകളാണ് ജിത്തു ജോസഫ് തരുന്നത്.
തന്റെ ചിത്രത്തിലൂടെ നായകനായി മലയാള സിനിമയില്‍ തുടക്കം കുറിക്കാനൊരുങ്ങുന്ന പ്രണവിനെ പറ്റി ജിത്തുവിന് പറയാനുള്ളത്; മോഹന്‍ലാലിന്റെ മകന്‍, യുവ നടന്‍ എന്നുള്ള വിശേഷണങ്ങളില്‍ മാത്രമായി പ്രണവിനെ ഒതുക്കാന്‍ സാധിക്കില്ല യാത്രകളോടാണ് പ്രണവിന് പ്രേമം. ലൈഫ് ഓഫ് ജോസുകുട്ടി എന്ന സിനിമയില്‍ സഹസംവിധായനായിരുന്നു. ചെയ്യുന്ന ജോലി കൃത്യമായി ചെയ്ത തീര്‍ക്കും ജോലിയിലുള്ള ഹാര്‍ഡ് വര്‍ക്കാണ് പ്രണവിന്റെ ഒരു സവിശേഷത. സഹസംവിധായകന്‍ ആയതുപോലും യാത്രക്കുള്ള പണം കണ്ടെത്താനായിരുന്നു. ബസ്സിലും മറ്റുമാണ് യാത്രകള്‍ അധികവും ഹിമാലയത്തില്‍ പോയതും സ്വന്തമായി ഉണ്ടാക്കിയ പണം കൊണ്ടാണ്. സിനിമയല്ല പ്രണവിന്റെ സ്വപ്നം അയാള്‍ക്ക് അതിലും വലിയ ലക്ഷ്യങ്ങളാണുള്ളത് അത് എന്താണെന്ന് എന്നോട് പറഞ്ഞിട്ടുണ്ടെങ്കിലും വെളിപ്പെടുത്താനാവില്ല എന്നും ജിത്തു ജോസഫ് പറയുന്നു
https://www.facebook.com/Malayalivartha

























