ലക്ഷ്യത്തിന്റെ വിശേഷങ്ങളിലൂടെ ഇന്ദ്രനും ബിജുവും

രണ്ട് മൂന്ന് വര്‍ഷങ്ങമായി സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ ഇന്ദ്രജിത്ത് അതീവ ശ്രദ്ധാലുവാണ്. അതിന്റെ റിസല്‍റ്റ് ഇന്ദ്രന്‍ അഭിനയിച്ച സിനിമകളിലും കാണാം. അമര്‍ അക്ബര്‍ അന്തോണി, വേട്ട, കാട്പൂക്കുന്ന നേരം. മൂന്നും വളരെ വ്യത്യസ്തമായ സിനിമകള്‍. അതിലെല്ലാം അതിലേറെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍. ബിജുമേനോനുമൊത്ത് അഭിനയിക്കുന്ന ലക്ഷ്യം എന്ന ചിത്രം റിലീസിന് ഒരുങ്ങുന്ന സന്തോഷത്തിലാണ് താരം.
എന്താണ് ലക്ഷ്യം
കാട് പൂക്കുന്ന നേരം എന്ന സിനിമ ചെയ്യും മുമ്പാണ് സുഹൃത്ത് അന്‍സാര്‍ഖാന്‍ ലക്ഷ്യത്തിന്റെ കഥപറയുന്നത്. കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്‍സാര്‍ ചെയ്ത മുഖാമുഖം എന്ന ടെലിഫിലിമിനെ ആധാരമാക്കിയാണ് ഈ സിനിമയുടെ തിരക്കഥ ജിത്തുജോസഫ് എഴുതിയത്. രണ്ട് തടവുകാരുടെ കഥയാണ്. കോളജില്‍ പഠിക്കുന്നകാലത്താണ് ഇന്ദ്രജിത്ത് ആദ്യമായി അഭിനയിക്കുന്നത്. അതും വിജിതമ്പി സംവിധാനം ചെയ്ത ഷോര്‍ട് ഫിലിമില്‍. അന്ന് വിജിതമ്പിയുടെ അസിസ്റ്റന്റായിരുന്നു അന്‍സാര്‍. അന്ന് മുതലേയുള്ള സൗഹൃദമാണ് ഈ സിനിമയ്ക്ക് വഴിതുറന്നത്.
രണ്ട് തടവുകാരെ ഒരു ജയിലില്‍ നിന്ന് മറ്റൊരു ജയിലിലേക്ക് മാറ്റാന്‍ കൊണ്ടുപോകുന്നതിനിടെ ജീപ്പ് അപകടത്തില്‍ പെടുന്നു. ഒരു വിലങ്ങില്‍ ബന്ധിച്ച ഇരുവരും അവിടെ നിന്ന് രക്ഷപെടുകയാണ്. ആ ഓട്ടത്തിനിടയില്‍ അവരുടെ പഴയകാല കഥകളും പ്രേക്ഷകര്‍ അറിയുന്നു. ഒരാള്‍ കൊലപാതകിയും മറ്റൊരാള്‍ സാധാ ക്രിമിനലും. ഒരാള്‍ തിരികെ ജയിലിലേക്ക് വന്നാല്‍ അയാളുടെ കാര്യം പോക്കാണ്. മറ്റേയാള്‍ടെ ശിക്ഷ ഒരു മാസത്തിനകം പൂര്‍ത്തിയാകും. അതുകൊണ്ട് അയാള്‍ രക്ഷപെടാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ മറ്റേയാള്‍ അതിന് തടസം നില്‍ക്കുന്നു.
കാട്ടില്‍ മൂന്നാല് ദിവസം
കാട്ടിനുള്ളില്‍ മൂന്നാല് ദിവസം നടക്കുന്ന സംഭവങ്ങളാണ് ലക്ഷ്യത്തിനാധാരം. വിമല്‍ എന്ന ഐ.ടിക്കാരന്റെ വേഷമാണ് ഇന്ദ്രജിത്തിന്. ബുജിമേനോന്റെ കഥാപാത്രം അതില്‍ നിന്ന് ഏറെ വ്യത്യസ്തവും. രണ്ട് പേര്‍ക്കും രണ്ട് ലക്ഷ്യങ്ങളും അഭിപ്രായങ്ങളുമാണ്. ഇരുവരെയും ഒരു വിലങ്ങിലാണ് പൂട്ടിയിരിക്കുന്നത്. ഇതിനിടയില്‍ പരസ്പ്പര ധാരണയില്‍ ഇരുവരും മുന്നോട്ട് നീങ്ങുന്നതാണ് ലക്ഷ്യത്തിന്റെ ഹൈലൈറ്റ്.
കാട്ടിലെ ഷൂട്ടിംഗ് കഠിനം
വനത്തിലെ ചിത്രീകരണം ഇന്ദ്രജിത്തിനും ബിജുമേനോനും ഏറെ ബുദ്ധിമുട്ടായിരുന്നു. ഷൂട്ടിംഗ് ഉപകരണങ്ങളുമായി ഉള്‍കാട്ടിലെത്താല്‍ ബുദ്ധിമുട്ടാണ്. പലപ്പോഴും വഴിയില്ലാത്തിടത്ത് കൂടി വേണം പോകാന്‍. പിന്നെ മലകളും കുന്നുകളും കയറണം. രണ്ട് പേരെ ഒരു വിലങ്ങിലാണ് ബന്ധിപ്പിച്ചിരിക്കുന്നത്. അതുമായി ഓടുന്ന സീക്വന്‍സ് ധാരാളമുണ്ട്. ആരുടെയെങ്കിലും ഒരാളുടെ ബാലന്‍സ് തെറ്റിയാല്‍ രണ്ട് പേര്‍ക്കും അപകടം പറ്റും. അങ്ങനെ ഒരുപാട് ചലഞ്ച് ഉള്ള സിനിമയായിരുന്നു.
https://www.facebook.com/Malayalivartha

























