മലയാളത്തില്‍ ഏറ്റവും താരമൂല്യമുള്ള നടിയായി പാര്‍വ്വതി

മലയാളത്തിലെ സൂപ്പര്‍ലേഡി എന്നാണു മഞ്ജു വാര്യര്‍ അറിയപ്പെടുന്നത്. എന്നാല്‍ മഞ്ജുവിന് ഒരു വമ്പന്‍ വെല്ലുവിളിയുമായി എത്തിരിക്കുകയാണു പാര്‍വ്വതി. ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ ഗംഭീരവിജയത്തോടെ പാര്‍വ്വതി പ്രതിഫല തുക കുത്തനെ ഉയര്‍ത്തി എന്നു വാര്‍ത്തകള്‍.
മെട്രോമാറ്റിനി എന്ന ചലച്ചിത്ര സൈറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിയാണു പാര്‍വതി. ടേയ്ക്ക് ഓഫിന്റെ സമയത്ത് 35 ലക്ഷമായിരുന്നു ഇവരുടെ പ്രതിഫലം. എന്നാല്‍ തുടര്‍ച്ചയായി ഉണ്ടായ വിജയത്തെ തുടര്‍ന്നു നടി ഇത് ഒരു കോടി രൂപയായി ഉയര്‍ത്തി എന്നാണു വാര്‍ത്ത.

മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിരുന്നത് മഞ്ജു വാര്യരായിരുന്നു. 50 ലക്ഷമായിരുന്നു ഇവരുടെ പ്രതിഫലം. എന്നാല്‍ ഇതിന്റെ ഇരട്ടിയാണു പാര്‍വ്വതിയുടെ പ്രതിഫലമെന്നു റിപ്പോര്‍ട്ടുകള്‍. തമിഴില്‍ രണ്ടര കോടി വാങ്ങുന്ന നയന്‍താര മലയാളത്തില്‍ വാങ്ങുന്നതു 30 ലക്ഷമായിരുന്നു. മലയാളത്തില്‍ നിലവിലുള്ളതില്‍ ഏറ്റവും താരമൂല്യമുള്ള നടിയാണ് പാര്‍വ്വതി.
https://www.facebook.com/Malayalivartha

























