ഇതുവരെ ഒരു മാധ്യമത്തിലും പ്രതിഫലത്തെകുറിച്ചു പറഞ്ഞിട്ടില്ല

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളും അഭിനയ മികവും കൊണ്ട് മലയാളത്തിന്റെ മുന്‍നിരാ നായികമാരില്‍ സ്ഥാനം ഉറപ്പിച്ച ആളാണ് പാര്‍വതി. എന്നു നിന്റെ മൊയ്തീന്‍, ചാര്‍ളി തുടങ്ങിയ സിനിമകള്‍ പാര്‍വതിയെ പ്രിയങ്കരിയാക്കി. ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ ഗംഭീരവിജയത്തോടെ പാര്‍വതി പ്രതിഫല തുക കുത്തനെ ഉയര്‍ത്തി എന്നുള്ള വാര്‍ത്തകള്‍ പാര്‍വതിയെ ദേഷ്യത്തിലാക്കിയിരിക്കുകയാണ്.
മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിയാണു പാര്‍വതിയെന്നും ടേക്ക് ഓഫ് സിനിമയ്ക്ക് 35 ലക്ഷമായിരുന്നു പ്രതിഫലമെന്നും വാര്‍ത്തകളില്‍ വന്നു. തുടര്‍ച്ചയായി ഉണ്ടായ വിജയത്തെ തുടര്‍ന്നു നടി ഇത് ഒരു കോടി രൂപയായി ഉയര്‍ത്തി എന്നായിരുന്നു വാര്‍ത്തയുടെ അവസാനം.
ഇതുവരെ ഒരു മാധ്യമത്തിനും തന്റെ പ്രതിഫലത്തെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും അങ്ങനെ ചോദിച്ച് തന്നെ ആരും വിളിച്ചിട്ടില്ലെന്നും പാര്‍വതി പറയുന്നു. എന്നിട്ടും ചില മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച് തന്നോട് ചോദിക്കാതെ വാര്‍ത്ത കൊടുത്തെന്നും പാര്‍വതി വ്യക്താക്കി. യാതൊരു വിവരങ്ങളും അന്വേഷിക്കാതെയാണ് വാര്‍ത്ത കൊടുക്കുന്നത്. ഇതാണോ മാധ്യമധര്‍മം. എവിടെ നിന്നോ കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് വാര്‍ത്തകള്‍ സ്വയം ഉണ്ടാക്കുകയാണ്. എന്റെ പ്രതിഫലത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇവിടെ ഞാനും എന്റെ നിര്‍മാതാവും ഉണ്ട് അല്ലാതെ മറ്റൊരാളും ഇതില്‍ ഇടപെടാന്‍ വരേണ്ടതില്ല. ദയവ് ചെയ്ത് എന്നെക്കുറിച്ച് വന്ന വ്യാജവാര്‍ത്തകള്‍ പിന്‍വലിക്കണം. ഇക്കാര്യത്തില്‍ ഒരുപാട് വിഷമമുണ്ടെന്നാണ് പാര്‍വതിയുടെ പ്രതികരണം
https://www.facebook.com/Malayalivartha

























