മോഹന്‍ലാലും കുടുംബവും ദക്ഷിണാഫ്രിക്കയിലേക്ക്

ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം മോഹന്‍ലാല്‍ കുടുംബവുമൊത്ത് ദക്ഷിണാഫ്രിക്കയിലേക്ക് പോയി. രണ്ടാഴ്ചത്തെ വിനോദ യാത്രക്ക് ശേഷം തിരികെ വരുന്ന താരം വില്ലന്റെ മൂന്നാമത്തെ ഷെഡ്യൂളില്‍ അഭിനയിക്കും. എല്ലാക്കൊല്ലവും കുടുംബവുമൊത്ത് താരം വിദേശത്ത് പോകുന്നതാണ് കഴിഞ്ഞ തവണ ചൈനയിലും അതിന് മുമ്പ് യു.കെയിലും യു.എസിലുമാണ് പോയിരുന്നത്. ദക്ഷിണാഫ്രിക്കയിലെ ചില സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരമാണ് ഇക്കുറി അവിടേക്ക് തിരിച്ചത്. ജൂലയില്‍ മകന്‍ പ്രണവിന്റെ ആദ്യസിനിമ ബാംഗ്ലൂരില്‍ തുടങ്ങുന്നതിന് മുമ്പ് എല്ലാവരും ഒത്തുള്ള യാത്ര നേരത്തെ തീരുമാനിച്ചിരുന്നതാണ്.
കഴിഞ്ഞ തവണ മോഹന്‍ലാലും ഭാര്യയും മാത്രമാണ് വിദേശ യാത്ര പോയത്. അതിന് മുമ്പ് കുടുംബസമേതം അന്റാര്‍ട്ടിക്കയില്‍ പോയിരുന്നു. അതാണ് ഇവര്‍ നടത്തിയ സാഹസിക യാത്ര. അതിന് മുമ്പ് നയാഗ്ര വെള്ളച്ചാട്ടം കാണാന്‍ പോയിരുന്നു. അടുത്തിടെ പോയതില്‍ രാജസ്ഥാനിലെയും ജോര്‍ജിയയിലെയും യാത്രകള്‍ മോഹന്‍ലാല്‍ ഏറെ ആസ്വദിച്ചിരുന്നു. രാജസ്ഥാനിലെ കൊടുംചൂടില്‍ മരുഭൂമിയിലായിരുന്നു മേജര്‍ രവിയുടെ 1971ന്റെ ചിത്രീകരണം. അതിന് ശേഷമാണ് ജോര്‍ജിയയിലെ തണുപ്പിലേക്ക് ഇറങ്ങിയത്. അവിടെ ഒരാഴ്ചത്തോളമായിരുന്നു ഷൂട്ടിംഗ്. അതിന് ശേഷം പഠിച്ച് വളര്‍ന്ന തിരുവനന്തപുരത്തേക്കുള്ള യാത്ര ഏറെ ഗൃഹാതുരത്വം ഉണര്‍ത്തുന്നതായിരുന്നു താരത്തിന്.
https://www.facebook.com/Malayalivartha

























