സിരീയല്‍ താരം മേഘ്നയുടെ പ്രീ വെഡിംഗ് വിഡിയോ; മൂന്നാം ഭാഗം പുറത്തിറങ്ങി

സീരിയല്‍ താരം മേഘ്ന വിന്‍സന്റിന്റെ പ്രീ വെഡിംഗ് വീഡിയോയുടെ മൂന്നാം ഭാഗം പുറത്തിറങ്ങി. താരത്തിന്റെ ആദ്യത്തെ പ്രീ വെഡിംഗ് വീഡിയോ യൂട്യൂബില്‍ 60,000 അണ്‍ലൈക്കുകള്‍ നേടി സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. താരങ്ങളുടെ പ്രീ- മാരേജ് ഷൂട്ട് തരംഗമാവാറുണ്ടെങ്കിലും ഇതുപോലെ ട്രോള്‍ കിട്ടിയത് ഇതാദ്യമായിട്ടായിരുന്നു.
ബീച്ചില്‍ ഫുട്‌ബോള്‍ കളിക്കുന്ന മേഘ്നയും വരന്‍ ഡോണുമായിരുന്നു ആദ്യ വീഡിയോയില്‍. യൂട്യൂബിലൂടെ ഷെയര്‍ ചെയ്ത വീഡിയോയ്ക്ക് കമന്റുകളുടെ പ്രളയമായിരുന്നു പിന്നീട്. ''വെറുപ്പിക്കലിന്റെ പല വെര്‍ഷന്‍ കണ്ടിട്ടുണ്ട്... ഇത്ര ഭയാനകമായത് ആദ്യമായി കാണുകയാ'' എന്നതായിരുന്നു ഒന്നാമത്തെ കമന്റ്. തൊട്ടുപുറകേ ''സുനാമി ഒരു ആവശ്യമുണ്ടാകുമ്പോള്‍ വരൂല'' എന്നു തുടങ്ങിയ കമന്റുകളും എത്തി.
ടൈറ്റാനിക്കിന് ശേഷം കടലിനെ ചുറ്റിപ്പറ്റി നടന്ന ഏറ്റവും വലിയ ദുരന്തമെന്നായിരുന്നു മറ്റൊരാള്‍ വീഡിയോയെ വിശേഷിപ്പിച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ലൈക്കുകളേക്കാള്‍ ഡിസ്ലൈക്കുകളായിരുന്നു കൂടുതലും. ഇതോടെ ട്രോളര്‍മാരുടെ കണ്ണിലുണ്ണികളായി മാറി ഇരുവരും. വീഡിയോയുടെ മൂന്നാം ഭാഗം കാണാം;
https://www.facebook.com/Malayalivartha

























