എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു; അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍

യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍ അച്ഛനായി. ദുല്‍ഖറിനും ഭാര്യ അമാലിനും പെണ്‍കുട്ടിയാണ് പിറന്നത്. ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. ദുല്‍ഖര്‍, മമ്മൂട്ടി, സുല്‍ഫത്ത്, നസ്രിയ, വിക്രം പ്രഭു, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു.
'ഒന്നിലേറെ കാരണങ്ങളാല്‍ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വര്‍ഗത്തില്‍ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.' ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
ഡിസംബര്‍ 2011ലാണ് ദുല്‍ഖറും അമാലും വിവാഹിതരാകുന്നത്. ആര്‍ക്കിടെക്റ്റായിരുന്ന അമാലിന്റെ യഥാര്‍ഥ പേര് സുഫിയ എന്നാണ്. ദുല്‍ഖര്‍ മലയാളസിനിമയിലെ മുന്‍നിര യുവനടന്മാരില്‍ മുന്‍പന്തിയിലാണ്. മാത്രമല്ല യുവതാരങ്ങളിലും ഏറ്റവുമധികം ആരാധകരുള്ള താരവും ദുല്‍ഖര്‍ തന്നെ. വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് അടക്കമുള്ള പല പുരസ്‌കാരങ്ങളും ദുല്‍ഖര്‍ ഇതിനോടകം നേടിയിട്ടുണ്ട്.
ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രം സിഐഎ റിലീസ് ചെയ്തതും ഇന്നു തന്നെയാണെന്നതാണ് മറ്റൊരു സന്തോഷകരമായ വാര്‍ത്ത. അമല്‍ നീരദും ദുല്‍ഖറും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ അജി മാത്യു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്
https://www.facebook.com/Malayalivartha

























