ദിലീപ് ഷോ; കാവ്യയ്ക്കൊപ്പമുള്ള ദിലീപ് ഫോട്ടോ വൈറലാകുന്നു!!

ദിലീപ് - കാവ്യ മാധവന്‍ ദമ്പതികളെ സംബന്ധിച്ച് ഏന്തൊരു കാര്യവും ഇപ്പോള്‍ ആകാംക്ഷയോടെയാണ് ആളുകള്‍ നോക്കുന്നത്. കാവ്യയും ദിലീപും ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോ കാണുക എന്നത് തന്നെ ആഘോഷമാണ്. അമേരിക്കയില്‍ നടക്കുന്ന ദിലീപ് ഷോ 2017 ല്‍ നിന്ന് ധാരളം ഫോട്ടോകള്‍ ഇതിനോടകം പുറത്ത് വന്ന് കഴിഞ്ഞു. അതില്‍ ഏറ്റവും ഒടുവില്‍ വന്ന ഫോട്ടോയ്ക്ക് ഒരു ആകര്‍ഷണമുണ്ട്. അതുകൊണ്ട് തന്നെ ഈ ഫോട്ടോ വൈറലാകുന്നു.
ദിലീപിന്റെ മുഖത്ത് ആവശ്യമില്ലാത്ത ആ മീശയാണ് ഫോട്ടോയിലെ ആകര്‍ഷണം. കാവ്യയ്ക്കും മേക്കപ്പ് ആര്‍ട്ടിസ്റ്റ് അവിനാശിനുമൊപ്പം ദിലീപ് നില്‍ക്കുന്ന ഫോട്ടോ പുറത്ത് വന്നത് ദിലീപ് ഷോ 2017 യുഎസ്എ കാനഡ പരിപാടിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നാണ്.

വേദിയില്‍ കാവ്യയും ദിലീപും ഒന്നിച്ച് ഡാന്‍സ് ചെയ്തതും ആരാധകര്‍ക്ക് ആവേശമായിരുന്നു. കാവ്യയും ദിലീപും ഒന്നിക്കുന്നു എന്നുള്ളത് കൊണ്ട് തന്നെ ഷോ കാണാന്‍ വന്നവരുടെ എണ്ണം കൂടി എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.
പരിപാടിയുടെ ഭാഗമായി നടന്ന പത്ര സമ്മേളനത്തിനിടെ എടുത്ത ഫോട്ടോയാണിത്. കാവ്യ വളരെ അധികം സുന്ദരിയായിരിയ്ക്കുന്നു. ദിലീപിനൊപ്പം ഷൂട്ടിങ് ആവശ്യങ്ങള്‍ക്കും കാവ്യ കൂടെ പോകാറുണ്ട്.

അമേരിക്കയില്‍ നടക്കുന്ന ഷോയില്‍കാവ്യയ്ക്കും ദിലീപിനുമൊപ്പം മകള്‍ മീനാക്ഷിയുമുണ്ട്. ദിലീപ് ഫാന്‍സ് പേജിലാണ് ഈ ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. സ്‌കൂള്‍ അവധി ആയതിനാല്‍ അച്ഛനും കാവ്യയ്ക്കുമൊപ്പം വിദേശത്താണ് മീനൂട്ടിയും.
പരിപാടിയ്ക്ക് വരുന്നവരൊക്കെ കാവ്യയ്ക്കും ദിലീപിനുമൊപ്പം ഒരു ഫോട്ടോ എടുക്കാനുള്ള തിരക്ക് കൂട്ടുകയാണ്.

https://www.facebook.com/Malayalivartha

























