ദുല്‍ഖറിന്റെ മകളുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍...

മലയാളത്തിന്റെ കുഞ്ഞിക്ക അങ്ങനെ ഒരു വാപ്പച്ചിയായി. കഴിഞ്ഞ രണ്ട് ദിവസമായി ദുല്‍ഖര്‍ സല്‍മാന്റെയും മമ്മൂട്ടിയുടെയും ഫാന്‍സുകാര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാ വിഷയം ദുല്‍ഖര്‍ അച്ഛനാകുമ്പോള്‍ മമ്മൂട്ടി മുത്തശ്ശനാകുന്നതിനെ കുറിച്ചാണ്. ഈ പേരില്‍ ഒരുപാട് ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിക്കപ്പെട്ടു. ട്രോളുകള്‍ ഒരു പരിധി വരെ കണ്ടില്ലെന്ന് നടിയ്ക്കാം.. ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാന്റെ രാജകുമാരി എന്ന് പറഞ്ഞ് ഒരു കുഞ്ഞിന്റെ ഫോട്ടോ ഇന്റര്‍നെറ്റില്‍ പ്രചരിയ്ക്കുന്നു. വാട്സാപ്പിലും ഫേസ്ബുക്കിലും പ്രചരിയ്ക്കുന്ന ഫോട്ടോ കാണാം
മെയ് 5, ഇന്നലെയാണ് അമാല്‍ സൂഫിയയ്ക്കും ദുല്‍ഖര്‍ സല്‍മാനും പെണ്‍കുഞ്ഞ് പിറന്നത്. സന്തോഷ വാര്‍ത്ത ദുല്‍ഖര്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകരെ അറിയിച്ചത്. ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയിലാണ് മെഗാസ്റ്റാറിന്റെ കൊച്ചുമകള്‍ പിറന്നുവീണത്. 2011 ലായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെയും അമാല്‍ സൂഫിയയുടെയും വിവാഹം നടന്നത്. വീട്ടുകാര്‍ ആലോചിച്ച് നടത്തിയ വിവാഹമാണ്. ചെന്നൈയില്‍ ആര്‍ക്കിടെക്ടായിരുന്നു അമാല്‍. വിവാഹ ശേഷമാണ് ദുല്‍ഖര്‍ സിനിമയില്‍ എത്തിയത്.
മെയ് അഞ്ചിന് ദുല്‍ഖറിന് ഇരട്ടി മധുരമുള്ള ദിവസമായിരുന്നു. കുഞ്ഞിന്റെ ജനനത്തിനൊപ്പം പുതിയ ചിത്രമായ കോമ്രേഡ് ഇന്‍ അമേരിക്ക (സിഐഎ) റിലീസായതും ഇന്നലെയാണ്. സിനിമ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.
https://www.facebook.com/Malayalivartha

























