ബാഹുബലിയും ദേവസേനയും ജീവിതത്തിലും ഒന്നിക്കുമോ? വിവാഹ ആലോചനകളില്‍ നിന്ന് ഒഴിഞ്ഞു മാറിയതിനു പിന്നില്‍...

ഇത്രയും നാള്‍ ഇന്ത്യന്‍ സിനിമയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ ആരാണെന്ന് ചോദിച്ചാല്‍ സല്‍മാന്‍ ഖാന്റെയും രണ്‍ബീര്‍ കപൂറിന്റെയുമൊക്കെ പേരുകളാണ് മുഴച്ച് കേട്ടിരുന്നത്. എന്നാല്‍ അവരെയൊക്കെ കടത്തിവെട്ടി മുന്നിലെത്തിയിരിക്കുകയാണ് ബാഹുബലിയിലെ നായകന്‍ പ്രഭാസ്. പ്രഭാസിന് അടുത്തയിടെ വന്ന വിവാഹാലോചനകളുടെ എണ്ണം കേട്ടാല്‍ ഞെട്ടും. ബാഹുബലി സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ ആറായിരത്തോളം വിവാഹ ആലോചനകളാണത്രെ പ്രഭാസിന് വന്നത്.
എന്നാല്‍ അതൊന്നും തിരിഞ്ഞുപോലും പ്രഭാസ് നോക്കിയില്ല.. അതിന് കാരണം എന്താണെന്നറിയാമോ. ബാഹുബലി എന്ന ചിത്രത്തിലായിരുന്നു പ്രഭാസിന്റെ ശ്രദ്ധ മുഴുവന്‍. അതുകൊണ്ടാണ് ഇത്രത്തോളം വിവാഹാലോചനകള്‍ വന്നിട്ടും പ്രഭാസ് തിരിഞ്ഞു പോലും നോക്കാതിരുന്നത്. ബാഹുബലി കഴിയട്ടെ, എന്നിട്ട് മതി എന്നായിരുന്നുവത്രെ പ്രഭാസിന്റെ നിലപാട്... എന്നാല്‍ അതു മാത്രമല്ല, പ്രഭാസ് കല്യാണം വേണ്ടെന്ന് വയ്ക്കാന്‍ കാരണം എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.
ബാഹുബലിയും നായിക ദേവസേനയും തമ്മില്‍ ശരിക്കും പ്രണയത്തിലാണത്രെ. മിര്‍ച്ചി എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി അനുഷ്‌കയും പ്രഭാസും ഒന്നിച്ചഭിനയിച്ചത്. ഇതിനു ശേഷമാണ് ഇരുവരും പ്രണയത്തിലായതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ രണ്ട് പേരും അത് അന്ന് നിഷേധിച്ചിരുന്നു. ബില്ല എന്ന ചിത്രത്തിന് വേണ്ടിയും ഇരുവരും ഒന്നിച്ചു. എന്നാലിപ്പോള്‍ കേള്‍ക്കുന്നത് അധികം വൈകാതെ 37 കാരനായ പ്രഭാസും 35 കാരിയായ അനുഷ്‌കയും വിവാഹിതരാകും എന്നാണ്. ആരാധകരുടെ പ്രതീക്ഷയും അതു തന്നെയാണ്. അനുഷ്‌കയുടെ പേര് പ്രഭാസിനൊപ്പവും പ്രഭാസിന്റെ പേര് അനുഷ്‌കയുടെ പേരിനൊപ്പവും മാത്രമാണ് ഇതുവരെ ഗോസിപ്പു കോളങ്ങളില്‍ വന്നിട്ടുള്ളത്.
https://www.facebook.com/Malayalivartha

























