ബാഹുബലി രണ്ടാം ഭാഗത്തില്‍ തമന്നയുടെ രംഗങ്ങള്‍ എഡിറ്റ് ചെയ്ത് നീക്കി; കാരണം...

ബാഹുബലി രണ്ടാം ഭാഗത്തില്‍ തമന്നയുടെ പല രംഗങ്ങളും എഡിറ്റ് ചെയ്തു നീക്കിയത് സംവിധായകന്‍ രാജമൗലിയുടെ നിര്‍ദേശപ്രകാരം. വിഷ്വല്‍ ഇഫക്ട് മികച്ചതാകാത്തതിനാലാണ് അവസാന നിമിഷം ഇവ നീക്കം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എഡിറ്റ് ചെയ്ത് നീക്കം ചെയ്ത രംഗങ്ങളില്‍ നടി മികച്ച പ്രകടനമാണ് കാഴ്ച വച്ചതെന്നും പറയുന്നു.
ഇതില്‍ താന്‍ സന്തുഷ്ടയല്ലെന്നു തമ്മന്ന തുറന്നു പറഞ്ഞതായും ചില ഓണ്‍ലൈന്‍ വെബ് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചിത്രത്തിനായി ആയുധ പരിശീലനവും കുതിര സവാരിയും താന്‍ അഭ്യസിച്ചിരുന്നു. രണ്ടാം ഭാഗത്തില്‍ താന്‍ മികച്ച കഥാപാത്രത്തേയാണ് അവതരിപ്പിക്കുന്നതെന്നും നടി റിലീസിനു മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ ചിത്രത്തിലെ തന്റെ പല രംഗങ്ങളും നീക്കം ചെയ്തതില്‍ ദുഃഖമുണ്ടെന്നു നടി തുറന്നു പറഞ്ഞു.
ആദ്യഭാഗത്തില്‍ നിര്‍ണായകവും ശക്തവുമായ കഥാപാത്രത്തെയാണ് തമന്ന അവതരിപ്പിച്ചത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ ക്‌ളൈമാക്‌സ് രംഗത്തില്‍ മാത്രമാണ് തമന്നനയുടെ അവന്തിക എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. വെറും മൂന്നോ നാലോ സീനുകളില്‍ മാത്രം. ചിത്രത്തിന്റെ ട്രെയിലറില്‍ തന്നെ തമന്നയെ ഒരു മിന്നലാട്ടം പോലെയേ കാണിച്ചുള്ളൂ.
https://www.facebook.com/Malayalivartha

























