മനോരമ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ വെട്ടിക്കളഞ്ഞവ ചര്‍ച്ചയാക്കി പല്ലിശ്ശേരി രംഗത്ത്

മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ പേരെടുത്ത് വ്യക്തിപരമായി ആക്ഷേപിച്ചും, തനിക്കെതിരായ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കിയും നടന്‍ ദിലീപ് മനോരമ ഓണ്‍ലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖം ഏറെ ചര്‍ച്ചയായിരുന്നു. ഇതില്‍ ദിലീപ് ലക്ഷ്യമിട്ട മാധ്യമ പ്രവര്‍ത്തകരില്‍ പ്രധാനിയായിരുന്നു മംഗളം സിനിമയുടെ എഡിറ്റര്‍ പല്ലിശ്ശേരി.
ഇത്രയും കാലം താന്‍ പ്രതികരിക്കാതിരുന്നത് തന്റെ മകളെ ഓര്‍ത്തിട്ടാണെന്നും വ്യക്തിഹത്യ എല്ലാ സീമകളും വിട്ടപ്പോഴാണ് രണ്ടുവാക്ക് പറയുന്നതെന്നും അഭിമുഖത്തില്‍ ദിലീപ് ആവര്‍ത്തിച്ച് പറയുന്നുണ്ടായിരുന്നു. എന്നാല്‍ മാതൃഭൂമിയിലെ വേണു ബാലകൃഷ്ണനേയും പല്ലിശ്ശേരിയേയും കടന്നാക്രമിക്കുകയും ചെയ്തു. ഇതിന് പല്ലിശേരി അന്നു തന്നെ മറുപടി നല്‍കുകയും ചെയ്തു
അഭ്രലോകം എന്ന സിനിമാ മംഗളത്തിലെ പംക്തിയിലാണ് ദിലീപിന്റെ അഭിമുഖത്തിലെ വിശദാംശങ്ങള്‍ എന്ന് പറഞ്ഞ് പല്ലിശേരി വെളിപ്പെടുത്തല്‍ നടത്തുന്നത്. മനോരമ അഭിമുഖത്തില്‍ മഞ്ജു വാര്യരേയും ഭാവനേയും കളിയാക്കുന്ന പലതും ദിപീല് പറഞ്ഞെന്നും അതെല്ലാം മനോരമ എഡിറ്റ് ചെയ്തുവെന്നുമാണ് പല്ലിശേരിയുടെ ആരോപണം. മഞ്ജുവിനേയും ഭാവനയേയും വ്യക്തിഹത്യ നടത്തുന്നതാണ് അഭിമുഖമെന്നാണ് പല്ലിശേരിയുടെ വെളിപ്പെടുത്തല്‍. അഭ്രലോകത്തിലെ വെളിപ്പെടുത്തല്‍ ചുവടെ...
മഞ്ജുവാര്യര്‍ക്കും ഭാവനയ്ക്കും എതിരെ ദിലീപ്
ഈയിടെ ഒരു ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ സമയത്ത് ദിലീപ് പറഞ്ഞ ആരോപണങ്ങള്‍ സെന്‍സര്‍ ചെയ്തിട്ടാണ് പുറത്തുവിട്ടതെന്ന് ഓണ്‍ലൈനുമായി ബന്ധപ്പെട്ടവരില്‍ നിന്നും അറിഞ്ഞു. മാത്യഭൂമിയിലെ വേണു, ഞാന്‍, ലിബര്‍ട്ടി ബഷീര്‍, മഞ്ജുവാര്യര്‍, ഭാവന തുടങ്ങിയവരെക്കുറിച്ചാണ് ദിലീപ് വൃത്തികെട്ട ഭാഷയില്‍ സംസാരിച്ചത്. ഇത്രയും സംസ്‌കാരമില്ലാത്തവനാണ്, വൃത്തികെട്ടവനാണ് ദിലീപെന്ന് ഞങ്ങള്‍ വിചാരിച്ചിരുന്നില്ല എന്നാണ് അവിടെ ഉണ്ടായിരുന്നവരില്‍ ഒരാള്‍ അറിയിച്ചത്.

മഞ്ജുവാര്യരെക്കുറിച്ചും ഭാവനയെക്കുറിച്ചും വൃത്തികെട്ട ആംഗ്യത്തോടെ സ്ത്രീത്വത്തെ ചവിട്ടിമെതിച്ചുകൊണ്ടാണ് ദിലീപ് സംസാരിച്ചത്. ഭാവനയുട റേറ്റ് എത്രയാണെന്നുപോലും ദിലീപ് തുറന്നുപറഞ്ഞു. ഒരു സ്ത്രീയെ ഏതൊക്കെ പേരുപറഞ്ഞു അപമാനിക്കാമോ അതില്‍ കൂടുതലാണ് ദിലീപില്‍നിന്നുണ്ടായത്. പള്‍സര്‍ സുനി വളരെ നാളായി ആഗ്രഹിച്ചിരുന്നതാണ് ഭാവനയെ എന്നും ഈ അടുത്തകാലത്താണ് അയാളുടെ ആഗ്രഹം സാധിച്ചതെന്നും കൂടി ദിലീപ് വെളിപ്പെടുത്തുകയുണ്ടായി. പള്‍സര്‍ സുനിയുമായി ഒരടുപ്പവും ഇല്ലെന്നുപറഞ്ഞ ദിലീപിനെ പള്‍സറുമായുള്ള അടുപ്പം എന്താണെന്ന് ഇപ്പോള്‍ മനസ്സിലായില്ലെ? ഭാവനയെ ഒരുത്തനും ഇനി കല്യാണം കഴിക്കില്ല. വിവാഹനിശ്ചയം തട്ടിപ്പായിരുന്നു. അവളുടെ ചരിത്രം അറിയാവുന്ന ആരെങ്കിലും വിവാഹം കഴിക്കുമോ?

എന്റെ ഔദാര്യത്തിലാണ് ഇത്രയും നാള്‍ ഭാവന ജീവിച്ചത്. ഞാനാണവളെ മലയാള സിനിമയില്‍ വളര്‍ത്തിയത്. ഞാനില്ലായിരുന്നെങ്കില്‍ അവള്‍ വട്ടപ്പൂജ്യമായേനെ.. അങ്ങനെ പോകുന്നു. ഭാവനയക്കുറിച്ചുള്ള ദിലീപിന്റെ ആരോപണങ്ങള്‍. ഭാവനയെക്കാള്‍ കൂടുതല്‍ മോശമായി സംസാരിച്ചത് മഞ്ജുവാര്യാറെക്കുറിച്ചായിരുന്നു. വിവാഹത്തിനും മുമ്പുള്ള കഥകള്‍ പറഞ്ഞാണ് ദിലീപ് മഞ്ജുവിനെ കുറ്റപ്പെടത്തിയത്. ദിലീപിന്റെ കൈയില്‍ നിന്നും പലപ്പോഴും മഞ്ജുവാര്യര്‍ വഴുതിപ്പോയിട്ടുണ്ടെന്നും അതൊന്നും കണ്ടില്ലെന്നു നടിക്കുകയായിരുന്നുവെന്നും സഹികെട്ടപ്പോഴാണ് ബന്ധം വേണ്ടെന്നു വച്ചതെന്നും ഒരു ഭര്‍ത്താവിനും സഹിക്കാന്‍ കഴിയുന്ന പ്രവര്‍ത്തികളല്ല മഞ്ജുവിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും പറഞ്ഞ് പല രീതിയിലുള്ള വിശേഷണങ്ങളാണ് മഞ്ജുവിനു നല്‍കിയത്.
https://www.facebook.com/Malayalivartha

























