മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരി സാന്ദ്ര മനസ് തുറക്കുന്നു...

കിരണ്‍ ടിവിയിലെ അവതാരകയായിട്ടാണ് സാന്ദ്ര ആമിയെ പ്രേക്ഷകര്‍ പരിചയപ്പെട്ടത്. മലയാള സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങളിലൂടെ എത്തിയ സാന്ദ്ര ഇപ്പോള്‍ തമിഴകത്ത് സുപരിചിതയായ നടിയാണ്. മൂന്ന് പെണ്ണുങ്ങള്‍ എന്ന ടെലിവിഷന്‍ പരമ്പര ചെയ്യുന്നതിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെയും പ്രിയങ്കരി. സെവപ്പ് എനിക്ക് പുടിയ്ക്കും എന്ന ചിത്രമാണ് സാന്ദ്രയുടേതായി ഏറ്റവുമൊടുവില്‍ തമിഴില്‍ റിലീസായത്. ചിത്രത്തില്‍ ഒരു ലൈംഗിക തൊഴിലാളിയായിട്ടാണ് സാന്ദ്ര എത്തിയത്. ചിത്രത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് ചുവന്ന തെരുവുകളുടെ ആവശ്യകതയെ കുറിച്ച് സാന്ദ്ര പറഞ്ഞത്.
ചിത്രത്തില്‍ മഹിമ എന്ന ലൈംഗിക തൊഴിലാളിയായിട്ടാണ് ഞാന്‍ അഭിനയിച്ചത്. ചുവപ്പ് എന്ന് പറയുമ്പോള്‍ എല്ലാവര്‍ക്കും ഓര്‍മവരുന്നത് ചുവന്ന തെരുവും കമ്യൂണിസവുമൊക്കെയാണ്. അത് തന്നെയാണ് ഞങ്ങളുടെയും ആശയം. ഞാനും എന്റെ ഭര്‍ത്താവും ഒന്നിച്ചിരുന്നാണ് സിനിമയുടെ തിരക്കഥ വായിച്ചത്. അദ്ദേഹമാണ് തീര്‍ച്ചയായും ഈ സിനിമ ചെയ്യണം എന്ന് എന്നോട് ആവശ്യപ്പെട്ടത്. അത്രയേറെ കാലിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രമാണ്. തീര്‍ച്ചയായും കുടുംബ പ്രേക്ഷകര്‍ കണ്ടിരിക്കണം
കുട്ടികള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ തടയൂ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. എന്റെ അഭിപ്രായത്തില്‍ ചെന്നൈയില്‍ ചുവന്ന തെരുവുകള്‍ ആവശ്യമാണ്. സാഹചര്യങ്ങള്‍ കൊണ്ടോ അല്ലാതെയോ ചുവന്ന തെരുവുകള്‍ ഉണ്ടാകുന്നു. അതൊരു തൊഴിലായി ചിലര്‍ കൊണ്ടു നടക്കുന്നു. അങ്ങനെയുള്ളപ്പോള്‍ ആരും വെറുതേ പോകുന്ന കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കില്ലല്ലോ. ആവശ്യക്കാര്‍ക്ക് അങ്ങോട്ട് പോകാമല്ലോ എന്നതാണ് സിനിമയുടെ ആശയം. ഇതൊരിക്കലും ഒരു എ പടമല്ല. അശ്ലീലമായ ഒരു സംഭാഷണമോ രംഗമോ സിനിമയിലില്ല. ഞാനൊരു ഭാര്യയാണ്. എന്റെ ഭര്‍ത്താവും ഒരു അഭിനേതാവാണ്. അതുകൊണ്ട് തന്നെ പൊക്കിള്‍ കൊടിയും ശരീര ഭാഗങ്ങളും കാണിച്ച് എനിക്ക് അഭിനയിക്കാന്‍ കഴിയില്ല. ഇത് കുടുംബ പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ള സിനിമയാണ്. കുടുംബത്തോടൊപ്പം ഇരുന്ന് കാണണം.
സിനിമ കണ്ട് പലരും നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്. എനിക്ക് ഇനിയും കാമ്പുള്ള കഥാപാത്രങ്ങള്‍ ചെയ്യണം എന്നാണ് ആഗ്രഹം. പക്ഷെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാന്‍ ആഗ്രഹമില്ല. പക്ഷെ സിവപ്പ് എനക്ക് പുടിയ്ക്കും എന്ന ചിത്രത്തിന് ശേഷം എന്നെ എല്ലാവരും ലൈംഗിക തൊഴിലാളിയായി അഭിനയിക്കാനാണ് വിളിക്കുന്നത്. അത് വളരെ വിഷമമുള്ള കാര്യമാണ്. എന്നെ സംബന്ധിച്ച് അഭിനയിക്കുക എന്നതാണ് പ്രധാനം. നല്ല നല്ല കഥാപാത്രങ്ങള്‍ ചെയ്യണം. കഥാപാത്രത്തിന് ആവശ്യമായ ഗ്ലാമര്‍ റോളുകള്‍ ചെയ്യാം, പക്ഷെ അതൊരിക്കലും അശ്ലീലമായിരിയ്ക്കരുത്- സാന്ദ്ര പറഞ്ഞു
https://www.facebook.com/Malayalivartha

























