മേഘ്നയ്ക്ക് പകരം കുടുംബ പ്രേക്ഷകര്‍ക്ക് മുമ്പില്‍ ഇനി വിന്ദുജ!!

ഏഷ്യനെറ്റ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിലാണ് ചന്ദനമഴ. തമിഴില്‍ വിജയ് ടിവിയില്‍ ദൈവം തന്ത വീട് എന്ന പേരിലും സംപ്രേക്ഷം ചെയ്യുന്ന സീരിയലില്‍ മേഘ്ന വിന്‍സെന്റാണ് കേന്ദ്ര നായികയായി എത്തിയിരുന്നത്. എന്നാല്‍ വിവാഹം ആയതോടെ മേഘ്ന സീരിയലില്‍ നിന്നും പിന്മാറി. മേഘ്ന പോയെങ്കിലും അമൃത ഇനിയും കുടുംബ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. പുതിയ അമൃതയെ സീരിയല്‍ തന്നെ പരിചയപ്പെടുത്തുന്നു. കാണാം...
ഈ മുഖമാണ് ഇനി ചന്ദനമഴയിലെയും ദൈവം തന്തവീടിലെയും (സീത) അമൃതയായി എത്തുക... വിന്ദുജ വിക്രമന്‍ എന്നാണ് പുതിയ അമൃതയുടെ പേര്.. തമിഴ്, മലയാളം സീരിയലുകളില്‍ സുപരിചിതയാണ് വിന്ദുജ. മഴവില്‍ മനോരമയിലെ ആത്മസഖിയിലും, അമൃത ടിവിയിലെ കാളിഖണ്ഡിക എന്ന സീരിയലിലും വിന്ദുജയുടെ വേഷം ശ്രദ്ധേയമായിരുന്നു. മ്യൂസിക് ആല്‍ബങ്ങളിവും വിന്ദുജ പരിചിതയാണ്.

വിന്ദുജ അമൃതയായി എത്തിയ ചന്ദനമഴയുടെ ആദ്യത്തെ എപ്പിസോട് ഇന്നലെ(08-05-2017) സംപ്രേക്ഷണം ചെയ്തു തുടങ്ങി. മേഘ്ന വിന്‍സുന്റമായി താരതമ്യവും തുടങ്ങി കഴിഞ്ഞു. മികച്ചതാണെന്നും പോരാ എന്നുമുള്ള അഭിപ്രായക്കാരുണ്ട്.
പ്രതിഫലം കൂട്ടിയതിനെ തുടര്‍ന്നു, സെറ്റില്‍ മര്യാദ ഇല്ലാതെ പെരുമാറിയതിനെ തുടര്‍ന്നും അമൃതയെ സീരിയലില്‍ നിന്ന് നീക്കി എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. എന്നാല്‍ കല്യാണം കഴിഞ്ഞതുകൊണ്ടാണ് മേഘ്ന അമൃതയെ കൈയ്യൊഴിഞ്ഞത്.
പുതിയ നായികയെ പരിചയപ്പെടുത്തിക്കൊണ്ട് ചന്ദനമഴ പുറത്തിറക്കിയ പ്രമോ വീഡിയോ കാണാം...
https://www.facebook.com/Malayalivartha

























