കാമഭ്രാന്തന്‍മാരെ ഇല്ലാതാക്കാന്‍ ലൈംഗിക സ്വാതന്ത്ര്യം വേണമെന്ന് ശ്രീകുമാര്‍

ലൈംഗിക സ്വാതന്ത്ര്യം നല്‍കിയാല്‍ ഇന്നത്തെ ക്രൂരമായ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് അറുതിവരുത്താനാകുമെന്ന് നടനും സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ കെ.ശ്രീകുമാര്‍. പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും പരസ്പര സമ്മതത്തോടെ ഇണചേരാനും ഒന്നിച്ച് നടക്കാനും സഞ്ചരിക്കാനും സ്വതന്ത്ര്യം വേണം. സ്ത്രീയും പുരുഷനും അവരുടെ ആഗ്രഹം പൂര്‍ത്തീകരിച്ചാല്‍ ഇവിടെ ബോംബ് വീഴുമോ? സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗിക ആര്‍ദ്രത പങ്ക്വെച്ച് കഴിഞ്ഞാല്‍ ഇന്നത്തെ ക്രൂരതകള്‍ ഇല്ലാതാകും. എന്നാല്‍ ഇക്കാര്യം അനുവദിച്ചാല്‍ തന്നെ ആളുകള്‍ സാമൂഹ്യമര്യാദ പാലിക്കണമെന്നും താരം പറഞ്ഞു.
സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടണം. അങ്ങനെ വരുമ്പോള്‍ നാട്ടില്‍ കാമഭ്രാന്തന്‍മാരില്ലാതാകും. ചെറുപ്പത്തിലെ ഭാര്യ മരിച്ച, അല്ലെങ്കില്‍ ഭര്‍ത്താവ് മരിച്ചവര്‍ ജീവിതകാലം മുഴുവന്‍ ഒറ്റപ്പെട്ട് കഴിയണോ. ശാരീരിക ആവശ്യം എന്ന് പറയുന്നത് ആഹാരം പോലെ തന്നെ ആത്യാവശ്യമാണ്. അത് നിരോധിക്കുന്നത് പ്രാകൃതമായ ഏര്‍പ്പാടാണ്. മനുഷ്യജീവിതം ചിരഞ്ജീവിയുടേത് പോലെയല്ല. എന്നെ ഒരു സ്ത്രീക്ക് ഇഷ്ടമാണെങ്കില്‍ അവരെ എനിക്കും ഇഷ്ടമാണെങ്കില്‍ ഒരു ശക്തിയും ഞങ്ങളെ തടയാന്‍ പാടില്ല. ആരെയും ആക്രമിക്കാതെ, കീഴ്‌പ്പെടുത്താതെ, കൊലചെയ്യാതെ, സന്തോഷത്തോടെ ഹൃദയവും സന്തോഷവും പങ്കിട്ടാല്‍ സദാചാരം ഇല്ലാതാകുമെന്നും താരം പറയുന്നു.
രാവിലെ പത്രം വായിക്കുമ്പോള്‍ എന്തെല്ലാം തരത്തിലുള്ള പീഡന വാര്‍ത്തകളാണ് കണുന്നത്. ചിലപ്പോള്‍ ടി.വി പോലും കാണാന്‍ തോന്നുകയില്ല. എണ്‍പത് കഴിഞ്ഞ വൃദ്ധയും മൂന്നും നാലും വയസുള്ള കുട്ടികളും പിച്ചിച്ചീന്തപ്പെടുന്നു. ഇതിന് അറുതിവരുത്തണം. ലൈംഗിക വിദ്യാഭ്യാസവും ലൈംഗിക സ്വാതന്ത്ര്യവും നല്‍കണം. സദാചാര വാദികള്‍ ഇതിനെ ഭ്രാന്തന്‍ ചിന്തയെന്ന് പറഞ്ഞ് കളിയാക്കും അല്ലെങ്കില്‍ അവര്‍ ആക്രമണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























