മേഘ്നയ്ക്ക് പിന്നാലെ പ്രീ വെഡിങ് വീഡിയോയുമായി ശാലു കുര്യന്‍

ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലുകളില്‍ ഒന്നാണ് ചന്ദനമഴ. ചന്ദനമഴക്ക് പകരം സീരിയലിനെ ട്രോളുമഴയായി മാറ്റിയതിന് പിന്നില്‍ പല കാരണങ്ങളുമുണ്ടായിരുന്നു. സീരിയലിലെ പ്രധാന കഥാപാത്രങ്ങളായ അമൃതയും വര്‍ഷയുമാണ് സോഷ്യല്‍ മീഡിയയുടെ പ്രധാന ഇരകള്‍. ഇരുവരും യഥാര്‍ത്ഥ ജീവിതത്തില്‍ വിവാഹം കഴിച്ചതും പ്രത്യേകതകളുമായിട്ടായിരുന്നു.
അടുത്തടുത്ത ദിവസങ്ങളിലാണ് ഇരുവരുടെയും വിവാഹവും വിവാഹ നിശ്ചയവുമെക്കെ കഴിഞ്ഞത്. വിവാഹത്തോടനുബന്ധിച്ച് അമൃതയായി അഭിനയിക്കുന്ന മേഘന വിന്‍സെന്റിന്റെ വെഡിങ് വീഡിയോയും പ്രീ വെഡിങ് വീഡിയോയും മോശം അഭിപ്രായം നേടി ശ്രദ്ധിക്കപ്പെട്ടിരുന്നു. തൊട്ടു പിന്നാലെ വര്‍ഷയായി അഭിനയിക്കുന്ന ശാലു കുര്യന്റെയും പ്രീ വെഡിങ് വീഡിയോ എത്തിയിരിക്കുകയാണ്.
ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലാണ് ചന്ദനമഴ. സീരിയലിലെ കഥാപാത്രങ്ങളായ അമൃതയും വര്‍ഷയും ആദ്യം മുതലെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടയിലാണ് ഇരുവരുടെയും വിവാഹം അടുത്തടുത്ത ദിവസങ്ങളില്‍ കഴിഞ്ഞത്.
വെഡിങ് വീഡിയോ നിര്‍മ്മിച്ച് പുറത്തിറക്കിയ അമൃതയെ ട്രോള്‍ മീഡിയ കൊന്നു കുഴിച്ചു മൂടിയിരിക്കുകയായിരുന്നു. വീഡിയോയില്‍ ചെക്കന്റെ മീഡില്‍ സ്റ്റാമ്പ് തെറിപ്പിച്ച അമൃത എന്നും പറഞ്ഞ് ഏറ്റവുമതികം ഡിസ് ലൈക്കുകള്‍ നേടിയാണ് അമൃതയുടെ വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. മേഘനയുടെ വീഡിയോ പുറത്തു വന്നതിന് തൊട്ടു പിന്നാലെ ശാലുവിന്റെ പ്രീ വെഡിങ് വീഡിയോയും എത്തിയിരിക്കുകയാണ്. ശാലുവും ഭര്‍ത്താവും കടല്‍ തീരത്ത് കൂടി നടക്കുന്നതും ഇരുവരും പര്സപരം സ്നേഹം പങ്കിടുന്നതും ഉള്‍കൊള്ളിച്ചു കൊണ്ട് രണ്ടു മിനിറ്റ് മാത്രമുള്ള സാധാരണ ഒരു വെഡിങ് വീഡീയോയാണ് പുറത്തു വന്നിരിക്കുന്നത്.
ടൈറ്റാനിക്കിന് ശേഷം കടലിനെ ചുറ്റി പറ്റി നടന്ന ഏറ്റവും വലിയ ദുരന്തമായിരുന്നു മേഘനയുടെ വീഡിയോ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. തൊട്ടു പിന്നാലെ വന്ന ശാലു കുര്യനും കടല്‍ത്തീരം തന്നെ വീഡിയോ നിര്‍മ്മിക്കാന്‍ തെരഞ്ഞെടുത്തതിന് പിന്നിലെ ഔചിത്യമെന്താണെന്നാണ് ഇനിയും മനസിലാവാത്തത്. ഏപ്രില്‍ 22 നായിരുന്നു ശാലുവിന്റെ വിവാഹ നിശ്ചയം നടന്നത്. അതിന് ശേഷം മേയ് 7 നായിരുന്നു ശാലുവിന്റെ വിവാഹം. മുമ്പ് ശാലുവിന്റെ വിവാഹം രഹസ്യമായി നടന്നെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്ന് നടി തന്നെ വ്യക്തമാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























