യാതൊരു പ്രകോപനവുമില്ലാതെ പൊട്ടിത്തെറിച്ച് മഞ്ജിമ മോഹന്‍

യാതൊരു പ്രകോപനവും ഇല്ലാതെ മഞ്ജിമ മോഹന്‍ തന്റെ ട്വിറ്ററില്‍ എഴുതിയ വാക്കുകള്‍ കാണുമ്പോള്‍ അങ്ങനെ ചിന്തിക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ. ഏതോ സംവിധായകനില്‍ നിന്നോ കോസ്റ്റിയൂം ഡിസൈനറില്‍ നിന്നോ മഞ്ജിമയ്ക്ക് എന്തോ പണി കിട്ടിയിരിയ്ക്കാം.നായികമാരുടെ നഗ്നത കാണാനാണ് ആളുകള്‍ തിയേറ്ററില്‍ വരുന്നത് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നാണ് ട്വിറ്ററില്‍ മഞ്ജിമയുടെ ചോദ്യം. സംഭവം ഇപ്പോള്‍ ട്വിറ്ററില്‍ ചര്‍ച്ചയായിട്ടുണ്ട്.
ഇതാണ് മഞ്ജിമ മോഹന്റെ ട്വീറ്റ്. നായികമാരുടെ നഗ്നത കാണാനാണ് ആളുകള്‍ തിയേറ്ററില്‍ വരുന്നത് എന്ന് സര്‍ നിങ്ങള്‍ കരുതുന്നുണ്ടോ. വസ്ത്രം കുറഞ്ഞത് കാണാനല്ല, നല്ല സിനിമകള്‍ കാണാനാണ് ആളുകള്‍ വരുന്നത്. ഏതോ സിനിമയില്‍ അഭിനയിക്കാന്‍ സംവിധായകന്‍ മഞ്ജിമയോട് ഗ്ലാമറാകാന്‍ ആവശ്യപ്പെട്ടിരിയ്ക്കാം... ചെയ്യില്ല എന്ന് പറഞ്ഞതിനെ തുടര്‍ന്ന് സിനിമയില്‍ നിന്നും ഒഴിവാക്കിയിരിയ്ക്കാം. അതിന്റെ പ്രതികരണമാവാം ഈ ട്വീറ്റ് എന്നാണ് ചര്‍ച്ചകള്‍.
എന്തായാലും മഞ്ജിമയുടെ ട്വീറ്റിന് നല്ല നല്ല പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. പറഞ്ഞത് വളരെ ശരിയാണ്, കഥാപാത്രങ്ങളുടെ പ്രധാന്യാവും ആഴവുമാണ് പ്രേക്ഷകര്‍ അളക്കുന്നത്. അഭിനയമാണ് കാര്യം എന്നൊക്കെയാണ് ആരാധകരുടെ പ്രതികരണങ്ങള്‍. അതിനിടയില്‍ മഞ്ജിമയെ തമിഴ് സിനിമാ ലോകത്ത് നിന്ന് ചില സംവിധായകര്‍ അവഗണിച്ചതായും മറ്റും വാര്‍ത്തകളുണ്ടായിരുന്നു. അമിതമായ തടിയാണ് മഞ്ജിമയ്ക്ക് എന്നും നായികയാക്കാന്‍ പറ്റില്ല എന്നും ഒരു സംവിധായകന്‍ മുഖത്ത് നോക്കി പറഞ്ഞു എന്നാണ് കേട്ടത്.
വിക്രം പ്രഭവിനൊപ്പം അഭിയിച്ച ശത്രിയന്‍ എന്ന തമിഴ് ചിത്രമാണ് ഉടന്‍ റിലീസിന് തയ്യാറെടുക്കുന്ന മഞ്ജിമ മോഹന്‍ ചിത്രം. എസ് ആര്‍ പ്രഭാകരനാണ് സംവിധായകന്‍. ഗൗരവ് നാരായണന്റെ ഇപ്പടൈ വെല്ലും എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഉദയനിധി സ്റ്റാലിനാണ് നായകന്‍.
https://www.facebook.com/Malayalivartha
























