മിയ ജോര്‍ജ്ജിന് പ്രണയം താര പുത്രനോട്...

തെറ്റിദ്ധരിയ്ക്കരുത്, പറയുന്നത് മിയ ജോര്‍ജ്ജിന്റെ പുതിയ ചിത്രത്തെ കുറിച്ചാണ്. ഒരു വര്‍ഷത്തോളമായി മിയ മലയാള സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. തമിഴില്‍ നല്ല നല്ല ചിത്രങ്ങളുമായി തിരക്കിലായിരുന്ന താരം ഇപ്പോഴിതാ തിരിച്ചെത്തുന്നു. ഷാഫിയുടെ ഷെര്‍ലോക്ക് എന്ന ചിത്രത്തിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. അത് കഴിഞ്ഞാല്‍ ഷെബി സംവിധാനം ചെയ്യുന്ന ബോബി എന്ന ചിത്രത്തിലെക്ക് കടക്കും. ഈ സിനിമയില്‍ നായകനാരാണെന്ന് അറിയാമോ ?
അതെ മറ്റൊരു താരപുത്രന്‍ കൂടെ മലയാള സിനിമാ ലോകത്ത് നിന്ന് അഭിനയലോകത്തേക്ക് കടക്കുകയാണ്. നടനും നിര്‍മാതാവുമൊക്കെയായ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ്ന്‍! നിരഞ്ജന്റെ ആദ്യത്തെ സിനിമയല്ല ബോബി. രാജപുത്ര രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്ക് ബട്ടര്‍ഫ്ളൈ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. നിര്‍ഭാഗ്യവശാല്‍ സിനിമ പരാജയപ്പെട്ടുപോയി.
നിരഞ്ജിന്റെ ഭാര്യയായിട്ടാണ് മിയ ചിത്രത്തിലെത്തുന്നത്. തന്നെക്കാള്‍ പ്രായം കുറഞ്ഞ ചെറുപ്പുക്കാരനെ പ്രണയിച്ച് വിവാഹം കഴിയ്ക്കുന്നതാണ് ഷെബി സംവിധാനം ചെയ്യുന്ന ബോബിയുടെ കഥാപാശ്ചാത്തലം. തമിഴ് സിനിമാ ലോകത്ത് തിരക്കിലായിരുന്നു ഇതുവരെ മിയ. വെട്രിവേല്‍, ഒരുനാള്‍ കൂത്ത്, റം, യമന്‍ തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തതിലൂടെ തമിഴകത്ത് ഏറെ പരിചിതയായി കഴിഞ്ഞു. ഇടയില്‍ ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തല കാണിച്ചിരുന്നു.
ഇനി കുറച്ചുകാലം മലയാള സിനിമില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മിയയുടെ തീരുമാനം. ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി ഷാഫി സംവിധാനം ചെയ്യുന്ന ഷെര്‍ലോക്കാണ് പുതിയ ചിത്രം. മനോജ് കെ ജയനൊപ്പം തൊട്ടാവാടി എന്ന ചിത്രത്തിലും മിയ കരാറൊപ്പുവച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























