കുടുംബ പ്രേക്ഷകരുടെ താര ദമ്പതികൾ മനസ്സു തുറക്കുന്നു...

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ താരദമ്പതികളായ സംയുക്താവർമയും ബിജുമേനോനും പതിനഞ്ചു വര്‍ഷത്തെ സന്തുഷ്ട കുടുംബജീവിതത്തെ കുറിച്ചു മനസ്സുതുറക്കുന്നു. ബിജുവിന്റെ സിനിമകളുടെ ഏറ്റവും വലിയ വിമർശകയും ഞാന്‍ തന്നെയാണ് വളരെ ക്രിട്ടിക്കലായിട്ടാണ് ബിജുവിന്റെ സിനിമകളെ ഞാന്‍ കാണാന്‍ ശ്രമിക്കാറുള്ളത്. തെറ്റു ചൂണ്ടിക്കാട്ടാറുമുണ്ട് അദ്ദേഹത്തിലെ നടന് അടുത്ത കാലത്തു വലിയ വളര്‍ച്ച സംഭവിച്ചിട്ടുണ്ട് എന്നു വിശ്വസിക്കുന്നയാളാണു ഞാന്‍.
അത് ഏതെങ്കിലും ഒരു സിനിമയുടെ വിജയത്തിന്റെ അടിസ്ഥാനത്തിലല്ല. കഥാപാത്രത്തെ തുടക്കം മുതല്‍ ഒടുക്കം വരെ പിഴവൊന്നും കൂടാതെ കൊണ്ടുപോകാന്‍ നല്ല നടനേ കഴിയൂ. അക്കാര്യത്തില്‍ അദ്ദേഹം വിജയിക്കുന്നുണ്ട് എന്നാണ് എന്റെ അഭിപ്രായം. സിനിമയോടുമാത്രമല്ല ജീവിതത്തോടും അദ്ദേഹം സത്യസന്ധത പുലത്താറുണ്ട്. അതാണു എനിക്ക് ഏറ്റവും ഇഷ്ട്ടം.
പരസ്പര വിശ്വസവും സ്‌നേഹവുമാണ് ഞങ്ങളുടെ കെമിസ്ട്രി ഞങ്ങള്‍ പരസ്പരം പ്രകോപിപ്പിക്കാറില്ല. 2002 നവംബര്‍ 21ന് ആയിരുന്നു വിവാഹം. തീയതി മറന്നു പോയതിന്റെ പേരില്‍ പരിഭവിക്കാനോ പ്രതികരിക്കാനോ ഇതുവരെ മുതിര്‍ന്നിട്ടില്ല. അങ്ങനെ മനസിലാക്കി മുന്നോട്ടുപോകുന്നതിലെ സുഖം ഞാന്‍ ആസ്വദിക്കുന്നു. ഇത് ഞങ്ങള്‍ക്കെന്നല്ല പരസ്പര വിശ്വാസവുമുള്ള ഏതൊരു ഭാര്യയ്ക്കും ഭര്‍ത്താവിനും അറിയാവുന്ന കാര്യം തന്നെയാണ്.
സിനിമയെക്കുറിച്ച് എന്നെക്കാള്‍ എത്രയോ ബിജുവിന് അറിയാം അതുകൊണ്ട് അക്കാര്യത്തില്‍ അഭിപ്രായപ്രകടനത്തിനപ്പുറത്ത് ഉപദേശങ്ങളുടെ ആവശ്യമില്ല. എല്ലാക്കാര്യത്തിലും ഈ യോജിപ്പ് ഞങ്ങള്‍ക്കിടയിലുണ്ട് എന്നുതന്നെയാണു തോന്നിയിട്ടുള്ളത്.
പഴയതിനെക്കാളും ബിജു ഇപ്പോള്‍ ചെയ്യുന്ന ചിത്രങ്ങള്‍ ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്. ചിരിക്കാനിഷ്ടപ്പെടുന്നതുകൊണ്ട് അത്തരം വേഷങ്ങളോടു താല്‍പര്യവുമുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലാണു ഞാനും ബിജുവും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. പിന്നെ, മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാല്‍ ഈ സിനിമകളൊക്കെയും എനിക്കു കൂടുതല്‍ പ്രിയപ്പെട്ടതാണ്. ആ സിനിമകളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെല്ലാം ഇപ്പോഴും ഒരുപാട് ഇഷ്ടത്തോടെയാണു ഞാന്‍ കാണുന്നത്.
https://www.facebook.com/Malayalivartha
























