തന്റെ പേരും ഫോട്ടോയും ദുരുപയോഗം ചെയ്യുന്നതായി നടി അമല കുര്യന്‍......

തന്റെ പേരും വിവരങ്ങളും ഫോട്ടോകളും ഉപയോഗിച്ച് ചിലര്‍ തട്ടിപ്പ് നടത്തുവെന്ന് ആരോപിച്ച് നടിയും ചാനല്‍ അവതാരകയുമായ അമല രംഗത്ത്. അമലയുടെ ഫോട്ടോകള്‍ ഉപയോഗിച്ച് ആരോ മറ്റൊരു പേരില്‍ കേരള മാട്രിമോണിയില്‍ രജിസ്റ്റര്‍ ചെയ്യുകയും പലരോടും വിവാഹ അഭ്യര്‍ത്ഥന നടത്തുകയും ചെയ്തതായി അമല ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
തന്റെ ഫോട്ടോകള്‍ ഉപയോഗിച്ചുള്ള ഈ തട്ടിപ്പില്‍ പലരും വഞ്ചിക്കപ്പെട്ടതായും അമല റോസ് കുര്യന്‍ പറയുന്നു. ചിലര്‍ വാട്സ്ആപ്പിലും ഫേസ്ബുക്കിലും ഐഎംഓയിലും എല്ലാം അമലയുടെ ഫോട്ടോ വെച്ച് അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തുന്നത്.
ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ച് അവര്‍ പല യുവാക്കളോടും പ്രണയാഭ്യര്‍ത്ഥനയും വിവാഹ അഭ്യര്‍ത്ഥനയും നടത്തുന്നതായും അമല പറയുന്നു. വിവാഹത്തിന്റെ വക്കോളമെത്തിയ ശേഷം പല യുവാക്കളും കുടുംബങ്ങളും വഞ്ചിക്കപ്പെട്ട അവസ്ഥയാണ്.

സൈബര്‍ സെല്ലില്‍ പരാതി നല്‍കിയപ്പോള്‍ കോയമ്പത്തൂരുള്ള രണ്ട് നഴ്സിംഗ് വിദ്യാര്‍ത്ഥികളാണ് ഇതിന് പിന്നിലെന്ന് കണ്ടെത്താന്‍ സാധിച്ചു. എന്നാല്‍ പിന്നീട് അതിന്‍മേല്‍ അന്വേഷണമോ നടപടിയോ ഒന്നുമുണ്ടായില്ലെന്നും അമല പറയുന്നു.
ചങ്ങനാശ്ശേരി പോലീസ് സ്ററേഷനിലും പരാതി നല്‍കിയെങ്കിലും ഫലം ഉണ്ടായില്ല. ഇത്തരം കേസുകളില്‍ അവര്‍ക്ക് താല്‍പര്യമേ ഇല്ല. തന്റെ അവസ്ഥ ഈ സാറമ്മാരുടെ വീട്ടിലെ പെണ്‍കുട്ടികള്‍ക്ക് ആയിരുന്നെങ്കില്‍ പ്രതികരിക്കില്ലേ എന്നും അമല ചോദിക്കുന്നു.
വീണ്ടും സൈബര്‍ സെല്ലിനെ സമീപിച്ചപ്പോള്‍ വീണ്ടും പരാതി നല്‍കാനായിരുന്നു പറഞ്ഞത്. നിഖിത, നിമ്മി, തുമ്പി എന്നിങ്ങനെ തന്റെ ചിത്രമുള്ള പേജുകളില്‍ നിന്നും ആരെങ്കിലും സമീപിച്ചാല്‍ അത് താനല്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും അമല അഭ്യര്‍ത്ഥിക്കുന്നു.
അമലയുടെ ഫേസ്ബുക്ക് പോസ്റ്റ്
https://www.facebook.com/Malayalivartha
























